ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ തുടർച്ച: Part- 5: D


ഒരു കൃഷിക്കാരന് തന്റെ തോട്ടം പ്രധാനമായിരിക്കുന്നതുപോലെ ദൈവത്തിനു തന്റെ സഭയാണ് പ്രധാനം. തോട്ടത്തിൽ വേല ചെയ്യുന്ന ജോലിക്കാർക്കുള്ള പ്രാധന്യമേ സഭയിൽ ശിശ്രുഷ ചെയുന്നവർക്കുള്ളു.
ജോലിക്കാർ കഴിവുള്ളവരും പ്രാപ്തന്മാരും ആയിരിക്കണം എന്നത് യജമാന്റെ (ഉടമസ്ഥൻറെ) തിരഞ്ഞെടുപ്പിന്റെ അധികാരവും പ്രത്യേകതയുമാണ്. അവർ  യജമാനന്റെ തോട്ടത്തിൽ വിശ്വസ്തരും ആയിരിക്കണം. തോട്ടം നശിപ്പിക്കുന്നവരും സ്വാർത്ഥ മോഹികളും മടിയന്മാരും സ്വന്ത മോഹങ്ങൾക്കും ഇഷ്ട്ടങ്ങൾക്കും അനുസരിച്ചു പണി എടുക്കുന്ന വേലക്കാർ ആയിരിക്കരുത് . തോട്ടം {സഭ / കൂട്ടായ്‌മ } നന്നാക്കുന്നവരും യജമാനനെ പ്രസാദിപ്പിക്കുന്നവരും ആയിരിക്കണം വേലക്കാർ. തിരഞ്ഞെടുക്കപ്പെടുന്ന വേലക്കാർ സഭയിൽ നിന്നുള്ളവരാകയാൽ സഭയുടെ അംഗം എന്നുള്ള വിധത്തിൽ ഉള്ള പ്രധാന്യ൦ എല്ലാവർക്കും ഉണ്ട്.  എന്നാൽ ഇപ്പോൾ കണ്ടു വരുന്നത് ശിശ്രുഷക്കായി തിരഞ്ഞെടുക്കപെട്ടവർ, വലിയ ആളുകളും വിശ്വാസിൾ ചെറിയവരും എന്നനിലയിലാണ്. 
 കാര്യത്തിൽ യേശു ക്രിസ്തുവിന്റെ  വാക്കുകൾ ഇവിടെ ഉദ്ധരിക്കട്ടെ. Luke 11: 43,44 ,52 " പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല. ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്‍റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു."
വീണ്ടും യേശു ക്രിസ്തുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക Mathew 23.10,11,12:  "നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും. തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും" സ്വന്തം ശിഷ്യന്മാരുടെ കാല് കഴുകുകയും അവരെ സ്നേഹിതന്മാർ എന്ന് വിളിക്കയും അവർക്കുവേണ്ടി ജീവൻ വരെ നൽകുകയും ചെയ്ത യേശു ക്രിസ്തുവിന്റെ സഭയുടെ ശിശ്രുഷകന്മാർ (വേലക്കാർ) എങ്ങനെയുള്ളവർ ആയിരിക്കണം എന്ന് ആത്മ പരിശോധന നടത്തണം. John 13 :1 -10 വരെ യുള്ള വാക്യങ്ങളിൽ യേശുക്രിസ്തുവിന്റെ പ്രവർത്തിയും വാക്കുകളും ഓർത്തിരിക്കുന്നതു പ്രത്യേകാൽ വേലക്കാർക് (ministers) ശിശ്രൂഷക്ക് നല്ലതാണ്. Mathew:20.28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.” {Mark:10 45; John: 13:1-17:}

Matthew 24:45 എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?  യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.  അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.  {Who then is the faithful and wise servant, whom the master has put in charge of the servants in his household to give them their food at the proper time? It will be good for that servant whose master finds him doing so when he returns. Truly I tell you, he will put him in charge of all his possessions.} നല്ലവരും വിശ്വസ്ഥരുമായ ദൈവ ദാസൻമാരെ ദെവം ശ്രദ്ധിക്കുന്നു. അങ്ങനെ ഉള്ളവരെ ദൈവം നിശ്ചയമായും മാനിക്കും എന്നാണ് യേശു ക്രിസ്തുവിന്റെ  ഉപമയിലൂടെ വ്യക്തമാകുന്നത് . കൂട്ടായിമാ (സഭ ) വിശുവാസികളുടെ ആവശ്യങ്ങളിൽ തക്ക സമയത്ത്‌ ഇടപെട്ട് സഹായിക്കുകയും പ്രവർത്തിക്കുകയും പ്രാർത്ഥിക്കയും ചെയുക എന്നത് ഒരു ശിശ്രുഷക്കാരന്റെ കടമയും ഉത്തരവാദിത്വവും ആണ് . അങ്ങനെ ചെയ്യുന്നവരെ യജമാനൻ മാനിക്കും .

വിശ്വാസികളിൽ നിന്നും ആദരവും ബഹുമാനവും സഥാനവും പണവും സീകരിച്ചു ഫൈവ് സ്റ്റാർ നിലയിൽ വിരാജിക്കുന്നവർ. സ്റ്റേജുകളിൽ മാത്രം സ്‌ഥാനം പിടിക്കുന്നവർ. മറ്റുള്ളവരിൽ നിന്നും പണം പിരിച്ചു അതിൽ കുറെ സ്വന്ത ആവശ്യത്തിനും ബാക്കി അല്പസ്വല്പം ആതുര പ്രവർത്തനങ്ങൾ ചെയുകയും, അതിന്റെ പേരിൽ വലിയ പബ്ലിസിറ്റികൾ കൊടുക്കുകയും ചെയുന്ന കർത്താവിന്റെ ദാസന്മാർ ധരാളം ഇപ്പോൾ ഉണ്ട്. സുവിശേഷ വേല മാത്രം ചെയിതു വലിയ കോടീശരൻമാരായി തീർന്ന പലരെയും ഓർമയിൽ വരുന്നു . അവർ പണക്കാരയി തീർന്നിട്ടും ഇപ്പോഴും സുവിശേഷത്തിന്റെ പേരിൽ പണപ്പിരിവ് തുടരുന്നു എന്നത് ഒരു വസ്തുതിയാണ് . ശിശ്രുഷിക്കുന്ന സഭയിൽ 10.000 രൂപാ പോലും മാസ വരുമാനമില്ലാത്ത വിശ്വാസികൾ ഉണ്ടായിരിക്കെ 30,000 മുതൽ 100,000 രൂപ വരെ ശമ്പളവും മറ്റ് വിവിധ വരുമാനങ്ങളും ഉള്ള ധരാളം പാസ്റ്റർമാർ  കാലങ്ങളിൽ പല സ്ഥലങ്ങളിലും ഉണ്ട്. സഭയിലുള്ള പാവപ്പെട്ട വിശ്വാസികളെ പരിഗണിക്കാതെ അവരുടെ ദശാംശവും സ്തോത്ര കാഴ്ച്ചയും സീകരിച്ചു, പ്രാർത്ഥിക്കാം എന്ന ഒറ്റവാക്കിൽ ഒഴിഞ്ഞു മാറുന്നത് പാപമാണ്. അങ്ങനെയുള്ളവരെ സഹായിക്കാൻ തയ്യാറാകാത്ത കാലത്തോളം ദൈവത്തിന്റെ നീതിയുള്ള വിധിയിൽ നിന്നും ഒഴിഞ്ഞു പോകയില്ല. എന്നാൽ കഷ്ടതയും പ്രയാസവുമുള്ള ദൈവ ദാസന്മാർ ധാരാളമുണ്ട് എന്നകാര്യം വിസ്മരിക്കുന്നില്ല .
 മറ്റു ചില പ്രത്യേക ദൈവ ദാസന്മാർ വളരെ ശ്രദ്ധേയമാണ് : അവർ ആദ്യ കാലങ്ങളിൽ നന്നായി പ്രവൃത്തിക്കും. കുറെ ആത്മാക്കളും നല്ല സഭാ ഹാളും   പാഴ്സനേജും മറ്റു എല്ലാസൗകര്യങ്ങളും ഉണ്ടാക്കും . അതിന്റെ  പണം എല്ലാം ദൈവ മക്കളുടെ ദശാംശവും സ്തോത്ര കാഴ്‌ചയും മാറ്റ് സംഭാവനകളും പിരിവുകളും ആണ്‌ എന്നതാണ് വാസ്തവം . പക്ഷെ അത് എല്ലാം സ്വന്തം പേരിലായിരിക്കും സമ്പാദിക്കുന്നത്  . പിന്നെ അവിടെ നിന്ന് മാറുകയില്ല. പ്രശ്നങ്ങൾ ഉണ്ടാക്കി  എല്ലാ വിശ്വാസികളേയും പുറത്താക്കും. സ്വന്തം ആധിപത്യം ഉറപ്പാക്കും . അഥവാ മാറേണ്ടി  വന്നാൽ  കൂട്ടായിമ  നശിപ്പിച്ചിട്ടേ പോകുകയുള്ളു . അദ്ദേഹം അവിടെയുള്ള കൂട്ടായിമക്കാരുടെ ശത്രു ആയി മാറുന്നു . ചിലർ നാലും അഞ്ചും വർഷം ഒരു സഭയിൽ ശിശ്രുഷിച്ച  ശേഷം വലിയ പ്രശ്നങ്ങൾ പല  നിലയിൽ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട് കേട്ടിട്ടും ഉണ്ട്. ഇതൊക്കെ വലിയ പാപം ആണ് എന്ന് ഇവർ അറിയുന്നില്ല . കുറെ നാൾ ശരീരത്തിന്‍റെ അവയവം പോലെ സ്നേഹിച്ചും ശിശ്രുഷിച്ചും കൊണ്ട് നടന്ന വിശ്വാസികൾ ഒരു നാളിൽ ശത്രുക്കൾ ആകുന്നു . ഇതു ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ഒരു ശിശ്രുഷകൻ എന്തു കഷ്ട്ടവും നഷ്ട്ടവും നിന്ദയും പരിഹാസവും സഹിക്കാൻ തയ്യാറായിരിക്കയും , ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ തയ്യാറാകുകയുമാണ് വേണ്ടത്‌ . Hebrew 12 .3  പറയുന്നത് കഷ്ടതകളും പ്രയാസങ്ങളും വരുമ്പോൾ " നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ’. എന്നാണ് . പല സഭാ കൂട്ടായിമകളിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളു . ഇങ്ങനെ യുള്ള ധരാളം വിഷയങ്ങളിൽ ദൈവ മക്കളും ശിശ്രുഷകന്മാരും വളരെ ശ്രദ്ധാലുക്കൾ ആയിരിക്കണം എന്ന് ഓർപ്പിച്ചു ഉണർത്തുകയാണ് .
 ദൈവ സഭയിലെ ശിശ്രുഷകന്മാരെ കുറിച്ച് മാത്രമല്ല വിശുവാസ സമൂഹത്തെക്കുറിച്ചും ചിലതു പരാമർശിക്കുവാനുണ്ട് . മാനസാന്തരത്തിനു യോജ്യമായ ഫലം ഇല്ലാത്ത ധരാളം ആളുകൾ  സഭാ സംഘടനകളിൽ ഉണ്ട് . അങ്ങനെയുള്ളവർ ദൈവ സഭയുടെ അഗംങ്ങൾ അല്ല ,കേവലം സഘടനയുടെ അഗംങ്ങൾ മാത്രമാണ് . എപ്പോഴും ഇക്കൂട്ടർ സഘടനയുടെ മുൻപിൽ ഉണ്ടായിരിക്കും . ജഡികന്മാരായ ഇവർക്കു ജഡികന്മാരായ പാസ്റ്റർമാർ കൂട്ടു നിൽക്കും . രണ്ടു കൂട്ടർക്കും സഥാനങ്ങളും സംഘടനകളുടെ അധികാരവും സാമ്പത്തിക ഇടപാടുകളുടെ അവസരങ്ങളും ആണ് ലക്ഷ്യം .ലോക്കൽ സഭ മുതൽ കേന്ദ്ര ഭരണം വരെ  കൂട്ടർ പിടി മുറുകിയിരിക്കുന്നുയഥാർത്ഥ സത്യ വിശ്വാസികളും ദൈവ ദാസന്‍മാരും മൗനമായി ഒഴിഞ്ഞു മാറുന്നതു കൊണ്ടു   കൂട്ടർക്ക് വളരെ മേൽകെ ലഭിക്കുന്നു . സഭാ സംഘടനകളുടെ വളർച്ച മൂലം, യഥാർത്ഥ ദൈവ സഭാ കൂട്ടായിമകൾ മലിനമാക്കപ്പെടുകയാണ് . സഭാ സംഘടനകളിലേക്കുള്ള രാഷ്ട്രീയക്കാരുടെ പ്രവേശനവും രാഷ്ട്രീയ തലപര്യങ്ങളുള്ള വിശുവാസികളും , അവരുടെ പണവും സ്വാധിനവും മൂലം  സഭയുടെ ആത്മീയ അധഃപതത്തിനു കാരണം ആകുന്നു . തെരെഞ്ഞടുപ്പുകളും മത്സരങ്ങളും ആക്ഷേപങ്ങളുമായി സംഘടനാ നേതാക്കളും അവരുടെ സഹ വർത്തികളുമായ കൂട്ടർ മുന്നേറുമ്പോൾ അപമാനിക്കപ്പെടുന്നത്  ദൈവ നാമവും ദൈവ സഭയുമാണ്. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്ന  പ്രവണതകൾ അവസാനിപ്പിക്കേണ്ടാതാണ്ജഡികന്മാരായ   കൂട്ടരെ ദൈവമക്കൾ പ്രോത്സാഹിപ്പിക്കാതെ പൂർണമായി ഒഴിവാക്കണം . ഒരു ആത്മീയ കൂട്ടായിമകളിലും ഇവരെ വിളിക്കരുത് അഥവാ വന്നാൽ ഒരു അവസരവും കൊടുക്കരുത് . ഉത്തമൻമാരായ ധാരാളം ദൈവ ദാസന്‍മാരും ദൈവ മക്കളും നമുക്കുണ്ട് . അങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കാം .  ലോക ഗവണ്മെന്റുകളുടെ നിയമങ്ങൾ അനുസരിച്ചു സംഘടനകൾ അനിവാര്യമാണ് നല്ലതുമാണ് . എന്നാൽ അതിനെ ജഡികവത്കരിക്കരുത്. ആത്മിക നിലയിൽ ദൈവ വചനാനുസരണം നിലനിർത്തണം. അതാണ് പ്രധാനം .
ദൈവത്തിന്റെ പരിശുദ്ധാതമാവിനാൽ ഇപ്പോൾ  ലോകത്തിൽ സ്ഥാപിതമായി നടത്തപ്പെട്ടു കൊണ്ടിരിക്കുന്ന ദൈവരാജ്യത്തെ കുറിച്ച് പ്രസംഗിക്കേണ്ടതിന് പകരം ലോക രാഷ്ട്രീയത്തിന്റെ പുറകേ പോകുന്നത് പൈശാചികമാണ്. Luke: 17:21 ദൈവരാജ്യം ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോഎന്നു അവൻ ഉത്തരം പറഞ്ഞു. Romer 14: 17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ. അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ.
1 Corinthians 6:9.10. അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.  നിലയിൽ ദൈവാരാജത്തെ  കുറിച്ച് പ്രചരിപ്പിക്കയും പഠിപ്പിക്കയും ചെയ്‌യേണ്ടതിനു പകരം മറ്റു കാര്യങ്ങളിൽ ഇടപെടുന്നതു പൈശാചികമാണ് . ഒരു ആത്മീയ വേദികളിലും രാഷ്ട്രീയക്കാരെ പ്രവേശിപ്പിക്കരുത് . 2Corinthians:6:14. നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തൊരു ചേർച്ച? വെളിച്ചത്തിനു ഇരുളോടു എന്തൊരു കൂട്ടായ്മ?  ദൈവമക്കൾക്കു അവരുമായി ഒരു കാര്യവും  ഇല്ല . വചന ശുദ്ധിയില്ലാത്തവരെയും ,രാഷ്ട്രീയ നേതാക്കന്മാരെയും മത നേതാക്കന്മാരെയും, കൂട്ടി പൊതു യോഗങ്ങൾ നടത്തണമെങ്കിൽ അതിനു വേറെ പ്രത്യേകം പൊതു വേദികൾ സംഘടിപ്പിക്കാം . അവിടെ ആത്മികം കലർത്തരുത് . ദൈവത്തിനു അവന്റെ നാമത്തിന്റെ മഹത്വം കൊടുക്കാൻ ശ്രമിക്കാം . 
Philippians 3:20 നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. Revelation: 11:15 ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി. Danie: 7:18 എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും2Peter: 1.11 ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.
മുകളി ഉദ്ധരിച്ച വാക്യങ്ങൾ ശ്രദ്ധിച്ചു വിശ്വാസികൾ തെറ്റായ പ്രചാരണങ്ങളിൽ അകപ്പെട്ടു നിത്യ ജീവനും രാജ്യവും നഷ്ടമാക്കരുത് . നമ്മുടെ കർത്താവായ യേശു ക്രിസ്തു രാജാധി രാജാവായി   ഭൂമിയിൽ 1000 വർഷം വാഴുവാൻ പോകുന്നു . അന്ന് അവന്റെ വിശുദ്ധന്മാർ ഇവിടെ  ഭരണം നടത്തും എന്നുള്ള സത്യം വിളിച്ചു പറയാം . അതാണ് നമ്മുടെ രാഷ്ട്രീയം .   
ആരാധനയെക്കാൾ ശ്രേഷ്ഠമാണ് കൂട്ടായിമ {Fellowship}  എന്നത് പ്രസ്താവ്യമാണ് . കൂട്ടായിമ എന്നത് ദൈവത്തിന്റെ നിത്യമായ പദ്ധതിയും ഒരു മർമവുമാണ് (mystery). Ephesians: 3:9. പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി  കൃപ നല്കിയിരിക്കുന്നു. {.9. And to make all men see what the fellowship of the mystery is, which from the beginning of the world hath been hid in God, who created all things by Jesus Christ:} കൂട്ടായിമയുടെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ അതിന്റെ അനുഭവവും ബന്ധവും ഉണ്ടാകണം. കൂട്ടായിമ ബന്ധത്തെ കുറിച്ച് അറിവുള്ളവർ ആയിരുന്നങ്കിൽ മാത്രമേ അത് വ്യക്തമായി അനുഭവിക്കാൻ കഴിയുകയുള്ളു . നാലു വ്യക്തികളാണ് കൂട്ടായിമയിൽ ഉണ്ടായിരിക്കേണ്ടത് , പിതാവായ ദൈവവും പുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും. വീണ്ടടുക്കപെട്ട സഭയും. (സഭ ഒരു സമൂഹമാണ് എന്നത് വിസ്മരിക്കരുത് ) ചുവടെ ചേർക്കുന്ന വാക്യങ്ങൾ ഇവ വ്യക്തമാക്കുന്നു. 
ധരാളം വാക്യങ്ങളും വ്യാഖ്യാനങ്ങളും എഴുതുവാൻ ഉണ്ട് എങ്കിലും പ്രാധാന്യം മനസിലാക്കുവാൻ വേണ്ടിയുള്ളതു ചേർക്കുന്നു.
  1John:1.3: ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. {We proclaim to you what we have seen and heard, so that you also may have fellowship with us. And our fellowship is with the Father and with his Son, Jesus Christ. Acts:2.42: അവർ അപ്പോസ്തലന്‍മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. {They devoted themselves to the apostles’ teaching and to fellowship, to the breaking of bread and to prayer.}
1 John:1.7:7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കില്‍ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. {But if we walk in the light, as he is in the light, we have fellowship with one another, and the blood of Jesus, his Son, purifies us from all sin.} 
1.Corinthians:1:9. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. {God is faithful, who has called you into fellowship with his Son, Jesus Christ our Lord} 2 Corinthians 13:14. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും ങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. {The grace of the Lord Jesus Christ, and the love of God, and the fellowship of the Holy Spirit, be with you all.} John 14: 16. എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്‍റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതു കൊണ്ടു അവനെ അറിയുന്നു.{“I will pray the Father, and He will give you another Helper, that He may abide with you forever - the Spirit of truth, whom the world cannot receive…. But you know Him, for He dwells with you and will be in you. I will not leave you orphans; I will come to you”}
ദൈവത്തെ നിരന്തരം ആരാധിക്കുവാൻ അതിനായി നിയോഗിക്കപ്പെട്ട എണ്ണമില്ലാത്ത ദൂതന്മാർ സ്വർഗത്തിൽ ഉണ്ട്എന്നാൽ കൂട്ടായിമക്കായി ആരും ഇല്ല . അതിനാണ് മനുഷ്യനെ സൃഷ്ടിച്ചതും, പാപികളായി തീർന്നു പോയ മനുഷ്യരെ തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ രക്തം കൊണ്ട് വീണ്ടെടുത്തു  വിലക്ക് വാങ്ങിയിരിക്കുന്നത് .  ലേഖനം വായിക്കുന്ന ഓരോരുത്തർക്കും  ശ്രെഷ്ട്ടമായ കൂട്ടായിമയാൽ ശക്തിപ്പെടുവാനും നിത്യത വരേയും അനുഗ്രഹിക്കപ്പെടുവാനും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ദൈവം എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടെ .
 

ഈ ലേഖനം തുടരുന്നതാണ്. വായനക്കാരുടെ അഭിപ്രായങ്ങളും സപ്പോർട്ടും പ്രതിക്ഷിക്കുന്നു……

By Pastor M G Abraham.

For more information and articles Visit:  www.standwithtruth.net

Facebook page /YouTube/ Stand With Truth

God Bless

Leave a comment