| ദൈവത്താൽ സഥാപിത മായിരിക്കുന്ന കുടുബങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു. കുടുംബങ്ങൾ മഹത്തുരവും, മനോഹരവും, ദൈവിക കൂട്ടായ്മയുടെ കേന്ദ്രങ്ങളുമാണ്. അവയെ നശിപ്പിക്കുവാൻ നാം സാത്താനെ അനുവദിക്കരുത് |
വളരെ ദിവസങ്ങളായി മനസിനെ അലട്ടുന്നതും വേദനിപ്പിക്കുന്നതുമായ ഒരു വിഷയം ഇവിടെ എഴുതുവാൻ ആഗ്രഹിക്കുന്നു. തകരുന്ന കുടുബ ബന്ധങ്ങളും കുടുമ്പങ്ങളും ഇന്ന് സർവ സാധാരണമാണ്. ഡിവോഴ്സ്, സെപ്പറേഷൻ, ലിവിങ് ടുഗതർ. ഡേറ്റിംഗ്, ആദിയായ വാക്കുകൾ ഇന്ന് ഒരു സാധാരണ ലൈഫ് സ്റ്റയിൽ ആയി മാറിയിരിക്കുന്നു. സമൂഹത്തിൽ ഒരു നാണവും ഇല്ലാതെ യാണ് ഇങ്ങനെയുള്ളവർ പെരുമാറുന്നതും ജീവിക്കുന്നതും. ഇങ്ങനെയുള്ള ബൈബിൾ വിരുദ്ധമായതും, പാപങ്ങൾ എന്നു കരുതുന്നതുമായ വിഷയങ്ങൾ, പറയേണ്ടതും പഠിപ്പിക്കണ്ടതും ദൈവ സഭയുടെയും വിശ്വ്വാസികളുടെയും ഉത്തരവാദിത്വം ആണ് എന്ന് ഞാൻ കരുതുന്നു. ഇന്ന് ഡിവോർസും പുനർവിവാഹവും സഭയിലും അതിനു വെളിയിലും സാധാരണമാണ്
യഥാർത്ഥ കുടുമ്പത്തെ തകർക്കുന്ന ഈ വസ്തുതകൾ കര്ശനമായി സഭയും സമൂഹവും നിയത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാതാ പിതാക്കളെ വേർപിരിഞ്ഞു കഴിയുന്ന കുഞ്ഞുങ്ങൾ, അച്ഛനെ കാണിച്ചു കൊടുക്കുവാൻ ഇല്ലാത്ത മക്കൾ, എന്ത് കഷ്ട മാണ് ഈ സമൂഹത്തിൽ കാണുന്നത്. എല്ലാ മതങ്ങൾക്കും ജാതികൾക്കു കുടുംബ ബന്ധങ്ങളിൽ ഊന്നിയുള്ള ഗ്രന്ഥങ്ങളും സംസ്കാരങ്ങളും ഉണ്ട്; പക്ഷെ പാലിക്കപ്പെടുന്നില്ല, കര്ശനമായി ഉപദേശിക്കുന്നില്ല. അല്ലങ്കിൽ ഇത്രയും തകർച്ച ഉണ്ടാകില്ലായിരുന്നു. സമൂഹത്തിന്റെ മൂല്യച്യുതി കണ്ടു വേദനിച്ചു പറഞ്ഞുപോയതാണ്.
വിശുദ്ധ ബൈബിൾ അനുസരിച്ചു കുടുംബം (Family) എന്നത് ദൈവം സ്ഥാപിച്ച അതി മഹത്തായ ഒരു സംവിധാനമാണ്. ദൈവം ആഗ്രഹിക്കുന്ന ഒരു വലിയ കൂട്ടായിമയുടെ (ഫെല്ലോഷിപ്പ്) പ്രതി രൂപമാണ് ഈ ഭൂമിയിലെ കുടുംബങ്ങൾ. അത് വിശുദ്ധമാണ്. അതിനെ തകർക്കുക എന്നത് പിശാചിന്റെ ഒരു വലിയ പദ്ധതിയും.
വിശുദ്ധ ബൈബിൾ കൊടുംബത്തിനു (Family) വലിയ പ്രാധാനിയം കൊടുക്കുന്നു. കുടുബം എന്നാൽ ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു ചെറിയ അണു കൊടുബം എന്നു മാത്രമല്ല ഉദ്ദേശിക്കുന്നത്. അപ്പനും അമ്മയും മക്കളും കൊച്ചുമക്കളും അവരുടെ ഭാര്യമാരും ഭർത്താക്കന്മാരും എല്ലാം അടങ്ങുന്ന ഒരു വലിയ സമൂഹം എന്നു അർഥം ഉണ്ട്. (A group of one or more parents and their children living together as a unit.)
അവർക്കു ഒരു സംസ്കാരവും (Culture), സംരക്ഷണ ബോധവും, കരുതലും , സുഖ ദുഃഖങ്ങളുടെ പങ്കുവക്കലും ഉണ്ടായിരിക്കും . ജ്ഞാനിയായ ശലോമോൻ പറയുന്നു; Ecclesiastes 4: 12 “ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.’
ഒരു കൂട്ടു കുടുംബത്തിന്റെ ശക്തിയാണ് ഉദ്ദശിക്കുന്നത് . യഥാർത്ഥ ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് രൂപപ്പെടുത്തുന്ന കുടുമ്പങ്ങൾ വേഗത്തിൽ തകർന്നു പോകുകയില്ല എന്നു സാരം.
കുടുംബ ബന്ധങ്ങളുടെ തകർച്ചയാണ് , മദ്യപാനം ലഹരി വസ്തുക്കളുടെ ഉപയോഗം പരസ്ത്രീ ബന്ധം, ലൈംഗിക അരാജകത്തുവങ്ങൾ മുതലായവ ഈ കാലഘട്ടങ്ങളിൽ വർധിച്ചു വരുന്നതിനു ഒരു പ്രധാന കാരണം .
കാര്യമായി നിയന്ത്രിക്കുവാനോ ഉപദേശിക്കുവാനോ കുടുബങ്ങൾ ഇല്ലാ എന്നുതന്നെ കാരണം. നല്ല കുടുബങ്ങളിൽ ഇപ്പോഴും നിയന്ത്രണങ്ങൾ ഉണ്ട് എന്ന കാര്യം ഞാൻ വിസ്മരിക്കുന്നില്ല. നല്ല കുടുബങ്ങൾ സൃഷ്ടിതാവായ ദൈവത്തിന്റെ കൂട്ടായ്മ കേന്ദ്രങ്ങളാണ് എന്നു മറക്കരുത്. കേവലം പ്രാർത്ഥന സമയത്തു മത്രമല്ല .ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആ കൂട്ടായിമ (Fellowship) അനുഭവിക്കാൻ കഴിയും .
ഏദൻ തോട്ടത്തിൽ ദൈവം ആദിമ മനുഷ്യരായ ആദാമിനേയും ഹൗവയായും (Adam & Eve) സൃഷ്ടിച്ചാക്കുമ്പോൾ ദൈവം അവരെ അനുഗ്രഹിക്കുന്നതായി കാണുന്നു. ഉല്പത്തി 1: 28 “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.”
ഒരു നല്ല സമൂഹമായി വർദ്ധിക്കുവാനും ഭൂചര സൃഷ്ടികളിന്മേൽ വാഴുവാനും ആണ് അനുഗ്രഹം. ദൈവിക കൂട്ടായിമയിൽ, പെരുകി വരുന്ന സമൂഹം. കുടുംബ ബന്ധങ്ങൾ നിലനിർത്തിപ്പോരുന്ന, ആദര്ശങ്ങളിലും, (Ideology) സ്‌നേഹത്തിലും, (Love) വിധേയത്വത്തിലും. (Obedience or submission) പങ്കിടലുകളിലും (Sharing), മാനുഷിക മൂല്യങ്ങൾ (human values) നിലനിർത്തി ദൈവ ബന്ധത്തിൽ വളർന്നു പെരുകുന്ന സമൂഹം, അതാണ് ദൈവം ആഗഹിക്കുന്നതു.
ഇവിടെ ഞാൻ ഉദ്ദേശിക്കുന്നത് എല്ലാവരും ഒരു വീട്ടിൽത്തന്നെ ഒരുമിച്ചു വസിക്കണം എന്നല്ല. പല വീട്ടിൽ പാർത്താലും കുടുംബ ബന്ധത്തിന്റെ ആദര്ശവും മൂല്യവും സൂക്ഷിക്കണം എന്നാണ്. ഒരു നല്ല കുടുബമാണ് ഒരു രജ്യത്തിന്റെ ഏറ്റവും നല്ല സമ്പത്തു. നല്ല കുടുംബങ്ങളിൽ കൂടിയാണ് ഒരു നല്ല രാജ്യ0 ഉണ്ടാകുന്നതു. ഉദാഹരണമായി എടുത്താൽ അബ്രഹാമിലുടെ ഇസ്രേയൽ രാജ്യത്തെ ദൈവം രൂപപ്പെടുത്തുയത് പഠനാർഹമാണ്.
Gen12.2; “ ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. 3’ നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. നല്ല കുടുംബങ്ങളിലൂടെ മറ്റുള്ള കുടുംബങ്ങളും വ്യക്തികളും അനുഗ്രഹിക്കപെടുന്ന നല്ല മൂല്യമുള്ള അവസ്ഥയാണ് ദൈവം ആഗ്രഹിക്കുന്നത്. ഒരു വ്യക്തിയിൽ നിന്നും(അബ്രഹാം) ചട്ടങ്ങളും വ്യവസ്ഥകളും നായപ്രമാണവും (law and order ) ലഭിക്കുന്ന ഒരു കുടുംബം ; അതിൽ നിന്നും ഒരു രാജ്യവും അതാണ് ദൈവം ആഗ്രഹിച്ചത് എന്ന് വ്യക്തമാണ്.
സ്വര്ഗ്ഗത്തിന്റെ ക്രമീകരണം (setup); ആലങ്കാരിക ഭാഷയിൽ പഠിച്ചാൽ ഒരു കുടുബത്തിന്റെ മാതൃക കാണുവാൻ കഴിയും സ്വർഗ്ഗത്തിലുള്ളതിന്റെ പ്രതി ബിംബമാണല്ലോ ഭൂമിയുളളത്. Hebrew: 9 .23: “ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നതു ആവശ്യം. “
ആകയാൽ ദൈവത്താൽ സ്ഥാപിത മായാ കുടുംബത്തിലുടെ ദൈവം ലക്ഷ്യമാകുന്നത് തന്റെ മനുഷ്യനോടുള്ള കൂട്ടായിമയാണ് (The great Fellowship with Man) അതുകൊണ്ടാണ് യോഹന്നാൻ പറയുന്നത് . 1John 1-4 ” ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും 2 ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —3 ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.4 നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.” ഒരു മനുഷ്യ സമൂഹത്തിന്റെ സന്തോഷം പൂർണമാകണമെങ്കിൽ അവർ അന്നിയോന്നിയവും ദൈവത്തോടും കൂട്ടായിമ ഉള്ളവർ ആയിരിക്കണം . ഇതാണ് യഥാർത്ഥ പ്രമാണം.
ദൈവം അതിനുവേണ്ടി ഏല്ലാ നന്മകളും നല്കുന്നവനാണ്. ഉല്പത്തി പുസ്തകത്തിലെ സൃഷ്ഠിപ്പുകളെ പഠിക്കുമ്പോൾ ഭൂചര സൃഷ്ട്ടികൾ എല്ലാം മുഷ്യർക്കു വേണ്ടിയാണു എന്നു മനസിലാക്കാം. പക്ഷെ ഒരു പ്രത്യേകത ഞാൻ എടുത്തു പറയട്ടെ ; ഏദനിൽ അല്ല ദൈവം ആദ്യ കുടുംബത്തെ താമസിപ്പിച്ചത് പകരം ഏദനിൽ കിഴക്കു മിർമ്മിച്ച അതി മനോഹരമായ ഒരു തോട്ടത്തിലാണ് .
വിശുദ്ധ ബൈബിളിൽ ഏദനും , ഏദൻ തോട്ടവും , രണ്ടാണ് എന്നു മനസിലാക്കാം . ഉല്പത്തി 1: 8 “അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” ഇവിടെ ഈ കുടുംബത്തോടുള്ള അതീവ പ്രത്യേകത , താല്പര്യം , സ്നേഹം , ബന്ധം മുതലായവ കാണുവാൻ കഴിയും . ഏദൻ അതി മനോഹരമാണ് എന്നു എഹസിക്കിൽ 28 ൽ നിന്നും മനസിലാക്കാം. എന്നാൽ അതില്നിന്നും അതി മനോഹരമായ വേറൊരു തോട്ടം ഉണ്ടാക്കി അതിനു “ഏദൻ തോട്ടം” എന്നു പേരിട്ടു. (Garden of Edan)
ഇതിനിടയിൽ ഒരു കാര്യം പറയട്ടെ : ഈ ഭൂമിയുടെ ആദ്യത്തെ പേര് ഏദൻ തോട്ടം എന്നായിരുന്നു എന്നു എസക്കിയേ 28 : 13 നിന്ന് മനസിലാക്കാം ” നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.” അങ്ങനെ വിളിക്കുമ്പോൾ അതിന്റെ മനോഹാരിത മനസിലാക്കാവുന്നതേയുള്ളു . ലുസിഫെറൻറെ പാപത്തോടുകൂടി ദൈവം അവനെ ഇവിടെ നിന്നും പുറത്താക്കി .ഭൂമിയെ വെള്ളം കൊണ്ട് മൂടി പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആക്കി എന്നു ഉല്പത്തി 1 .1 ൽ നിന്നും മനസിലാക്കാം .”ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു ( പുനസൃഷ്ട്ടിയുടെ സമയത്തു ); ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.”
ദൈവം ഈവിടെ പുനസൃഷ്ട്ടിപ് നടത്തുമ്പോൾ വെള്ളത്തെയും കരയെയും വേർതിരിക്കുന്നു. ഉണങ്ങിയ നിലത്തിനു ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്രം എന്നു പേര് ഇട്ടു.
ഉല്പത്തി 1 .10: “ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.” വെള്ളവും കരയും കൂടി ചേർന്ന ചൈതന്യമുള്ള (ജീവനുള്ള) മനോഹരമായ ഭൂമിക്കാണ് ഏദൻ തോട്ടം എന്നു പേര് വിളിച്ചത്.
എന്നാൽ ഇന്നത്തെ ഭൂമി അങ്ങനെയല്ലലോ. (പുതു വാന ഭൂമിയെകുറിച്ചു പഠിക്കുമ്പോൾ കൂടുതൽ മനസിലാകും Rev: 21: 1) ആദമിയ പാപം മൂലം ഭൂമി വീണ്ടും ശപിക്കപെട്ടു.
വിഷയം അതല്ലലോ. മനുഷ്യ കുടുംബങ്ങളോടുള്ള ദൈവത്തിനെ സ്‌നേഹം വർണനാതിത മാണ്. ഏദനിൽ പ്രത്യേക തോട്ടം മനുഷ്യനുവേണ്ടി ഉണ്ടാക്കിയതുപോലെ യേശു ക്രിസ്തുവും തന്റെ ശിഷ്യന്മാർക്കു (സഭക്ക് or കാന്തക്കു) വാഗ്ദാനം ചെയ്തിരിക്കുന്നത് ശ്രദ്ധേയമാണ് ;-
John: 14.2 ,3: എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.3 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും”
അനേക വാസ സ്ഥലങ്ങൾ സ്വർഗത്തിൽ ഉണ്ട് എന്നാലും യേശു ക്രിസ്തു തന്റെ കാന്തക്കു വേണ്ടി പുതിയ വാസ സ്ഥലം ഒരുക്കുന്നു. ഹ എത്രെ ചിന്തനീയമായ വസ്തുത.
ആലങ്കാരിക ഭാഷയിൽ സ്വർഗ്ഗിയ കുടുംബത്തിന്റെ ചിത്രം വ്യക്തമാക്കട്ടെ;
ബൈബിൾ ആകമാനം പഠിക്കുമ്പോൾ പിതാവായ ദൈവം ഉൾപ്പെടുന്ന ഒരു വലിയ കുടുംബത്തിന്റെ ചിത്രം മനസിലാകുന്നു. ബൈബിളിന്റെ പല ഭാഗങ്ങൾ ചേർത്ത് പഠിച്ചാലേ അത് മനസിലാകുകയുള്ളു. അത് അബ്രഹാമിന്റെ കുടുംബത്തെ സദൃശീയ പെടുത്തി പഠിക്കാവുന്നതാണ്.
ദൈവം പിതാവായും. – ഇസ്രായിൽ – ഭാര്യ (മാതാവ്) ആയും : യേശു ക്രിസ്തു -പുത്രൻ എന്നും, സഭ – പുത്ര ഭാര്യ ( കാന്ത )ആയും : പരിശുദ്ധാത്മാവ് – കാര്യസ്ഥൻ ആയും : ദൂതന്മാർ -: ദാസന്മാർ ആയും ; പഴയ നിയമ വിശുദ്ധന്മാർ – സ്നേഹിതന്മാർ ആയും ചിത്രീകരിക്കാവുന്നതാണ്.
2 Cor ;6 18 “എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു, നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.’
ഇസ്രയെൽ ഭാര്യയായും (‘അമ്മ) Isaiah 54 .6 എസികിൽ 16 നൽ ഇസ്രയേലിനെ കുറിച്ചു ആലങ്കാരിക ഭാഷയിൽ ഉപേക്ഷിക്കപ്പെട്ട വ്യഭിചാരിണിയായ ഭാര്യ എന്ന് വിവരിക്കുന്നു .
John 3: 16 ൽ യേശു ക്രിസ്തു ദൈവത്തിന്റെ ഏക ജാതനായ പുത്രൻ എന്ന് പറയുന്നു , യഹൂദ ഗോത്രത്തിൽ നിന്നും വിശുദ്ധ കന്യക മറിയാമിൽ കൂടി ഭൂ ജാതനായ യേശുക്രിസ്തു ഒരർത്ഥത്തിൽ ഇസ്രായേൽ സന്തതിയും ദൈവത്തിന്റെ പുത്രനും ആണ് . അപ്പോൾ ഇസ്രായേൽ അമ്മയും ദൈവം അപ്പനും ആയി കണക്കാക്കാം.
2 cori :11: 2 ൽ പൗലോസ് അപ്പോസ്തലൻ പറയുന്നു “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.”
അപ്പോൾ സഭ ക്രിസ്തുവിന്റെ കാന്ത (bride) എന്നു വ്യക്തമാണ്.
John 14 :16 ൽ പരിശുദ്ധാത്മാവിനെ കുറച്ചു പറയുന്നത്; “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.”
103 ആം സംകിർത്തനത്തിൽ (Ps :103 :20) ദാവീദ് പറയുന്നു ” അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.” ദൂതൻമാർ സേവകത്മാക്കൾ ആണ് എന്ന് Hebrew 1: 7 ൽ പറയുന്നു.
യാക്കോബ് 2: 23 ൽ പറയുന്നത് അബ്രഹാം ദൈവത്തിന്റെ സ്നേഹിതൻ എന്നാണ് ;
“ അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.” 2 Chronicles 20:7, Isaiah 41: 8:
ഇതിനു തുല്യമായ അബ്രഹാമിന്റെ കുടുംബത്തെ ഒന്ന് നോക്കാം
പിതാവായ ദൈവത്തിന്റെ സ്ഥാനത്തു അബർഹാമിനെയും പുത്രനായ യേശു ക്രിസ്തു വിന്റെ സ്ഥാനത്തു ഇസഹാക്കിനെയും , ഇസ്റായേലിന്റെ സ്ഥാനത്തു സാറ യെയും , പരിശുദ്ധാത്മാവിന്റെ സ്ഥാനത്തു ഏലിയാസാറിനെയും ( അബ്രഹാമിന്റെ ദാസൻ ), റെബേക്കയുടെ സ്ഥാനത്തു (കാന്ത) സഭയെയും, , ദൂദൻ മാരുടെ സ്ഥാനത്തു അബ്രഹാമിന്റെ വീട്ടിലെ ദാസന്മാരെയും ; അബർഹാമിനോട് ചേർന്നുള്ള അവന്റെ സ്നേഹിതരെയും ചേർത്ത് പഠിച്ചാൽ ഒരു നല്ല കുടുംബത്തിന്റെ ചിത്രം നമുക്കു ലഭിക്കുന്നു .
ഈ രണ്ടു കുടുംബത്തെയും ഉൾക്കൊണ്ട്കൊണ്ട് പൗലോസ് അപ്പോസ്തലൻ എഫെസ്യ ലേഖനത്തിൽ ഈപ്രകാരം പറയുന്നു. Eph: 3: 14 “അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. ” കാരണം രണ്ടു കുടുംബത്തിലുള്ള രണ്ടു മക്കൾ; യേശു ക്രിസ്തുവും ഇസഹാക്കും: ഇസഹാക്ക് അബ്രഹാം ഒരുക്കിയ യാഗ പീഠത്തിൽ വരെ അനുസരണം ഉള്ളവനായിരുന്നു , അതുപോലെ യേശു ക്രിസ്തു ക്രൂശിലേ മരണത്തോളം അനുസരണമുള്ളവനായിരുന്നു . (ഫിലിപിയർ 2: 1 – 8) ഈ രണ്ടു വ്യക്തികൾ ഈ കുടുംബങ്ങളുടെ മഹത്വത്തെയാണ് കാണിക്കുന്നത്.
ഇവരുടെ വിവാഹത്തെക്കുറിച്ചും താരതമ്യേ വിവരണം പറയുവാനുണ്ട്. ഇസ്‌ഹാക്കിനു ഭാര്യയെ കണ്ടുപിടിക്കുവാൻ അബ്രഹാം തന്റെ ദാസൻ എലയസറിനെ അയക്കുന്നതുപോലെ, ദൈവം തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ കാന്തയായ സഭയെ ഒരുക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് പരിശുദ്ധാത്മാവിനെയാണ്.
എലയസർ കണ്ടുപിടിച്ചു ഒരുക്കിയെടുത്ത റെബേക്കയുമായി , മടങ്ങി വരുമ്പോൾ യിസഹാക് അവരെ (അവളെ ) എതിരേൽക്കുന്നതു വീട്ടിൽ അല്ല പകരം വെളിമ്പ്രദേശത്തു വച്ചാണ് ( Genesis 24 ). . അതുപോലെ യേശു ക്രിസ്തു തന്റെ സഭയെ സീകരിക്കുന്നതു മധ്യകാശത്തിൽ വച്ചാണ്: (1 തെസ്സലോനീയൻസ് : 4 : 16 -.17 ) പിന്നീട് സർഗ്ഗത്തിലേക്കു ഒരുമിച്ചു പ്രവേശിക്കുന്നു.
ഇതുപോലെ സ്വർഗ്ഗിയ സംസ്കാരത്തിന് അനുരൂപമായി ദൈവം ഭൂമിയിൽ സഥാപിച്ച കുടുംബങ്ങളെ സാത്താൻ നശിപ്പിച്ചു തിന്മയുടെ ക്ന്ദ്രം ആക്കി മാറ്റിയിരിക്കുന്നു. അതിൽ നിന്നും മോചിതരായി നല്ല കുടുംബങ്ങളായി മാറ്റി എടുക്കുവാൻ നമ്മൾ ശ്രദ്ധിക്കണം. ഇപ്പോഴും നല്ല മൂല്യവും ദൈവിക സംസ്കാരങ്ങളും ഉള്ള ധാരാളം കുടുംബങ്ങളും ബന്ധങ്ങളും ഉണ്ട് എന്നത് പ്രസ്‌താവ്യമാണ്. എന്നാൽ അനേക കുടുംബങ്ങളും വ്യക്തികളും തിന്മകൾക്കും പിശാചിനും അടിമപ്പെട്ടു നശിക്കുന്നു എന്നത് വേദനയോടെ ഓർക്കുന്നു .
ദൈവം തന്റെ വാഗ്‌ദത്തവും അനുഗ്രഹവും നിവർത്തിക്കുക തന്നെ ചെയ്യും . നിത്യതയിൽ കുടുംബങ്ങളും ഗോത്രങ്ങളും സമൂഹങ്ങളും ബഹു ജാതികളും മറ്റും ഉള്ളതായി വിശുദ്ധ ബൈബിൾ വിവരിക്കുന്നുണ്ട്. ദൈവിക പദ്ധതിയൻ കീഴിൽ അവർ സസന്തോഷം വാഴുന്ന കാലം. പ്കഷെ എല്ലാവരും അവിടെ എത്തുകയില്ല എന്നും ബൈബിൾ പറയുന്നു. അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ (ജീവനോടെ ഇരിക്കുമ്പോൾ) ചെയ്യുന്നതിന് തക്കവണ്ണം പ്രാപിക്കും.
2 Corinthians 5: 10; അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ
By Pastor M G Abraham
Thanks..
LikeLike