Spirit world Part 7


Spirit World Part 7 : കഴിഞ്ഞ ലക്കം പാർട്ട് 6 ന്റെ തുടർച്ച …


6: ഏഴു ആത്മാക്കളായ ഏഴു ദീപങ്ങൾ. Rev: 4 ;5.
സിംഹാസനത്തിനു മുൻപിൽ കാണുന്ന ഏഴു ആത്മാക്കൾ എന്താണ് എന്ന് നോക്കാം. Rev: 1: 4. വെളിപ്പാട് പുസ്തകം ഒന്നാം അദ്യായം മുതൽ മൂന്നാം അദ്യായം വരെ സഭയെ കുറിച്ചുള്ള ദൂതുകളാണ്. ഏഴു സഭകൾ ഇതിൽ കാണാം. ഇതു ഏഴു കാലഘട്ടത്തിൽ ഉള്ള ഏഴു സഭകൾ ആണ് എന്നും, സഭയിലെ ഉള്ള ഏഴു വിധം ആളുകൾ ആണ് എന്നും പറയാം .ഇവിടെ ഉയിർത്തെഴുന്നേറ്റ യേശു ക്രിസ്തുവിന്റെ ദര്ശനം ആണ് യോഹന്നാൻ കാണുന്നത്. (Rev :1: 18) യേശു ക്രിസ്‌തുവിന്റെ വലം കൈയിൽ കാണുന്ന ഏഴു നക്ഷത്രവും ഏഴു പൊൻ നിലവിളക്കുകളുടെ മർമ്മവും പറയുന്നു. നക്ഷത്രം ഏഴു ദൂതന്മാരും, നിലവിളക്കു ഏഴു സഭകളും ആകുന്നു, Rev: 1: 13 ൽ “ഏഴു പൊൻ നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യ പുത്രനോട് സദർശനായവനേയുo കണ്ടു” എന്ന് പറയുന്നു
അപ്പോൾ യോഹന്നാൻ കാണുന്ന സിംഹാസനത്തിന്ന് മുൻപിലുള്ള ഏഴു വിളക്കുകൾ (Rev :4: 5) സഭ തന്നെയാണ്. ജ്വലിക്കുന്നു എന്നതിനാൽ അഭിഷിക്തയായ സഭ രൂപന്തരം പ്രപിച്ചു അവിടെ എത്തുമ്പോൾ ഉള്ള അവസ്ഥയാണ്. യേശു ക്രിസ്തു ഉപമയായി പറഞ്ഞു- മാത്യു :5: 15 -16. “തണ്ടിന്മേൽ പ്രകാശിക്കുന്ന വിളക്കിനെ കുറിച്ച് “: വിളക്ക് എല്ലവർക്കും പ്രകാശം പരത്തുവാനാണ് ഉള്ളത്. സഭ തണ്ടിന്മേൽ പ്രകാശിക്കുന്ന വിളക്കാണ്. ഏഴു ആത്മാക്കൾ എന്ന് പറയുന്നത് സഭയുടെ മേൽ പകർന്നിരിക്കുന്ന പരിശുദ്ധാത്മാവ് തന്നെ യാണ്. ദൈവ സഭ എക്കാലത്തും പരിശുദ്ധാത്മാവിന്റെ മുദ്രയാലും അഭിഷേകത്താലും ആയിരിക്കുന്നു. (Ephesians: 1: 14) ഏഴു എന്നത് ദൈവിക പൂർണ്ണതയെ കാണിക്കുന്നു. സിംഹാസനത്തിനു മുൻപിൽ കാണുന്ന ഏഴു വിളക്കുകൾ സഭയെ പ്രതിനിധാനം ചെയുന്നു. സഭ ഇതുവരെയും അവിടെ എത്താത്തതുകൊണ്ടു ആ സ്ഥാനത്തു യോഹാന്നാൻ കാണുന്നത് നിലവിളക്കുകളാണ് (A symbolic object). സഭ എത്തി കഴിയുമ്പോൾ അവിടെ രൂപാന്തരം പ്രാപിച്ച വിശുദ്ധന്മാർ (സഭ) തന്നെ ആയിരിക്കും. എന്നാൽ 24 മൂപ്പന്മാരെ യോഹന്നാൻ അവിടെ കാണുന്നു കാരണം അവർ പ്രതേൃക സൃഷ്ടികളാണ്. ഏഴു ആത്മാക്കൾ എന്ന് പറയുന്നതുകൊണ്ട് ഏഴു വ്യത്യസ്ഥ ആത്മാക്കളെന്നു അർത്ഥമില്ല .പ്രത്യുത ഏഴു നിലകളിലും(Stages) ഏഴു കാലഘട്ടങ്ങളിലും (periods) സഭയിലെ ഏഴു വിധ ആളുകളോടും ഇടപെടുന്ന ആത്മാവ് എന്ന അർദ്ധത്തിലാണ്, ഏഴു ആത്മാക്കൾ എന്ന് വിളിച്ചിരിക്കുന്നുന്നതു. ഇതു ഒരേ പരിശുദ്ധാത്മാവ് തന്നെയാണ്. ഏഴു എന്ന ആക്കം പൂര്ണതയെ കാണിക്കുന്നതിനാൽ പരിശുദ്ധാത്മാവിന്റെ സഭയിലെ സംപൂർണ്ണ പ്രവൃത്തിയെ കണിക്കുന്നു. (Perfect and complete works of the Holy Spirit ).
വെളിപ്പാട് പുസ്തകത്തിൽ സഭക്കുള്ള ദൂതുകളിൽ ഇതു വ്യക്തമാകുന്നു
1: എഫെസൊസിലെ സഭ: നാലാം വാക്യത്തിൽ ആദ്യ സ്‌നേഹം വിട്ടു കളഞ്ഞ ഒരു കൂട്ടർ. വാക്കിയം 2 .5 ൽ അവരോടുള്ള ഉപദേശവും ശിക്ഷയും വ്യക്തമാക്കുന്നു .” നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.”
2: സ്മുർന്നയിലെ സഭ: Verses 8: മരിച്ചവനയിരുന്നു എന്നാൽ വീണ്ടും ജീവിച്ചു എന്ന് പറയുന്നു: അവരോടുള്ള ഉപദേശവും മുന്നറിയിപ്പും നൽകുന്നു: ” Ver:10. നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും.”
3: പെർഗ്ഗമൊസിലെ സഭ: ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്ന ഒരു കൂട്ടർ. Verses: 16 ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും. ഇവിടെ അവരോടുള്ള ഉപദേശവും ശിക്ഷയും വ്യക്തമാക്കുന്നു
4: വാക്കിയം 18: തുയഥൈരയിലെ സഭ: അവരെ കുറിച്ച് പറയുന്നത് 20 ആം വാക്യത്തിൽ പറയുന്നു ” എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.” അവരോടുള്ള ഉപദേശവും ശിക്ഷയും പറയുന്നത്, “23 അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.’ ഇവിടെ ഈ വിഷയത്തിൽ മനസ്സാന്തര പെട്ടവരും അല്ലത്തവരുമായ രണ്ടു വിഭാഗം കാണുന്നു . അവരോടുള്ള ദൂതും ഇവിടെ കാണാം
5: Ver: 3 :1. സർദ്ദിസിലെ സഭ: ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.
6: Ver:3: 7 ഫിലദെൽഫ്യയിലെ സഭ:” നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.”
7: Ver:3. 14. ലവൊദിക്ക്യയിലെ സഭ: “15 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു.”
ഇവിടെ മുകളിൽ ഉദ്ധരിച്ച ഏഴു സഭകൾ ഏഴു കാലങ്ങളിൽ ഉള്ളവരോ, ഒരു ലോക്കൽ സഭയിൽ (കൂട്ടായിമ Fellowships) ഒരേ സമയം ഉള്ളവരോ ആയിരിക്കാം. എങ്ങനെ വ്യാഖ്യാ നിച്ചാലും തെറ്റില്ല. ഈ ഏഴു സഭകളോടും, അതിൽ ഉള്ള ഏഴു വിധ ആളുകളോടും പരിശുദ്ധാതമാവു എങ്ങനെ കൃത്യമായി ഇടപെടുന്നു എന്ന് നോക്കുക . അവർക്കു മാറ്റം വരുത്തുവാനുള്ള അവസരവും ഉപദേശവും, അനുഗ്രഹവും, ശിക്ഷയും വളരെ കുതിയമായി പറയുന്നു. പരിശുദ്ധാത്മാവിന്റെ വ്യക്തമായ സ്നേഹ പരിലാളനം ഇവിടെ കാണുവാൻ കഴിയും.
കൂടാതെ പരിശുദ്ധാത്മാവിന്റെ ഏഴു വിധത്തിലുള്ള പ്രവത്തന രീതികൾ നോക്കാം. പുതിയ നിയമത്തിൽ അതിനെ കൃപാവരങ്ങൾ (Gift of the spirit) എന്ന് വിളിക്കുന്നു. എന്നാൽ യെശയ്യാവു 11: 2, 3 വാക്യങ്ങളിൽ ആത്മാവിന്റെ ഏഴു വിധ പ്രവത്തന ശൈലികൾ പറയുന്നു. ഒരു വ്യക്തിയിലോ സമൂഹത്തിലോ ദൈവാത്മാവിനു ഉള്ള പ്രവർത്തന സാദ്യധകളോ രീതികളോ മനസിലാക്കാം: ” Isiah 11: 2; അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.”
(1 Wisdom: ഞ്ജാനം: 2: Understanding – വിവേകം. 3 Counsel – ആലോചന: 4. Might – ശക്തി: 5. Knowledge -പരിജ്ഞാനം. 6. Godliness – യഹോവ ഭക്തി .7. Fear of God – യഹോവയോടുള്ള ഭയം)
അയിരാമാണ്ടു വാഴ്ച്ചയിൽ യേശു കൃസ്തുവിന്റെ മേൽ വ്യാപരിക്കുന്ന യഹോവയുടെ ആത്മാവ് എങ്ങനെയാണ് ക്രിസ്തുവിൽ കൂടെ പ്രവർത്തികമാകുന്നത് എന്നാണ് പ്രവാചകൻ പറയുന്നത് എങ്കിലും, ഏഴു വിധത്തിലുള്ള ആത്മാവിൻറെ പ്രവത്തന രീതി (കഴിവുകൾ) ഇവിടെ പറയുന്നു. അതുപോലെ തന്നെ യാണ് സഭയോടുള്ള ബന്ധത്തിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എന്ന് വ്യക്തമാണ്. ഇങ്ങനെ പരിശുദ്ധാത്മാവ് എക്കാലത്തുമുള്ള സഭ യുടെ ആളുകളെ ഏഴു നിലകളിൽ ശുദ്ധികരിച്ചും പരിപാലിച്ചും ഉപദേശിച്ചതും സ്വർഗത്തിൽ എത്തുമ്പോൾ ഉള്ള അവസ്ഥയാണ് ഏഴു നിലവിളക്കുകളും, ഏഴു ആത്മാക്കളും എന്ന് മനസിലാക്കാം. ആത്മാവ് ഒന്നാണ് ഒരാളാണ് ഇടപാടുകളിലെ വ്യതിയാസം ആണ് ഏഴു എന്ന് കാണുന്നത്

Will be continuing …

Leave a comment