ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ തുടർച്ച: അപ്പം നുറുക്കുക: Breaking of Bread:   Part: 6:  


പ്രധാനമായും നിർബന്ധമായും ദൈവ സഭക്ക് അനുഷ്ഠിക്കുവാനുള്ള രണ്ടു കാർമിക ശിശ്രുഷകളാണ് സ്നാനവും കർത്താവിന്റെ മേശയും (അപ്പം നുറുക്ക്) വിശുവാസ  സ്നാനം  ഒരിക്കൽ മാത്രവും അപ്പം നുറുക്ക് വിശുദ്ധൻമാരുടെ കൂടിവരവുകളിലും നടത്തപ്പെടേണ്ടതാണ് .

കർത്താവായ യേശു കൃസ്തിവിനാൽ സ്ഥാപിതമായ ഒരു കല്പനയാണ് തിരുവത്താഴ ശിശ്രുഷ. Matthew 26:26–28, Mark 14:22–24, Luke 22:19–20,

(Luke: 22 :17- 20 പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: “ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ലഎന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻഎന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.

John 6: 53-57 യേശു അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.

 അപ്പം നുറുക്ക് (Bread breaking) എന്നത് കൊണ്ട് ഉദ്ദശിക്കപ്പെടുന്നത്, ആദിമ സഭയും വുശുദ്ധന്മാരും അവരുടെ വീടുകളിലോ ദേവാലയങ്ങളിലോ ഒരുമിച്ചു കൂടുമ്പോൾ  അവർ ഒരുമിച്ചു ഭക്ഷണം കഴിക്കയും ആത്മാർത്ഥമായി സന്തോഷിക്കയും ചെയ്യുമായിരുന്നു. അതോടൊപ്പം ഭക്ഷണത്തിനു ഒരുക്കിയിരുന്ന അപ്പത്തിൽ (Bread) കുറെ എടുത്തു അവർ യേശുവിന്റെ ഓർമക്കായി കല്പന അനുഷ്ട്ടിച്ചു പൊന്നു. അത് കൊണ്ടാണ് അപ്പം നുറുക്ക് -bread breaking- എന്നു വിളിച്ചു പോന്നത്. യേശു കർത്താവു ശിശ്രുഷ ശിഷ്യൻമാരോട് കൂടി ചെയ്യുംമ്പോൾ, പെസഹാ അത്താഴത്തിൽ നിന്നും ഒരു അപ്പവും വീഞ്ഞും എടുത്തു ആണ് അവകർക്കു കല്പന കൊടുത്ത്, ഇത് നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം, പുതിയ നിയമത്തിൻറെ രക്തം എന്ന് പറഞ്ഞത്.  Luke: 22: 15-20: John:13; പെസഹാ പെരുന്നാളിന്റെ അത്താഴമായിരുന്നു ഒരുക്കപ്പെട്ടിരുന്നത്. Luke:22: 15. അവൻ അവരോടു: “ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.”  യേശുകർത്താവ് ഭൂമിയിൽ വച്ച് ശിഷ്യൻമരും ഒരുമിച്ചുള്ള തൻറെ അവസാന അത്താഴം ആയിരുന്നു പെസഹാ നാളിൽ നടന്നത്. അതുകൊണ്ട് ശിശ്രുഷയെ കർത്താവിൻറെ അത്താഴം (Lords supper or last supper ) എന്നും പറയുന്നു.

ആദിമ സഭാ കൂടിയിരുന്നപ്പോൾ അതോടു കൂടി സ്നേഹ സല്കാരങ്ങളും ഉണ്ടായിരുന്നു എന്ന് മനസിലാക്കാം. അത്താഴ സമയത്തു ശിശ്രുഷ കർത്താവ് നൽകിയതുകൊണ്ടാണ് തിരുവത്താഴം എന്നും വിളിക്കുന്നത്.

പൗരോഹിത്യ സഭകൾ ഇതിനെ വിശുധ കുർബ്ബാന (Holy Qurbana = Holy Offering or Holy Sacrifice) (ബലി) എന്നും വിളിക്കുന്നു.  പല വിഭാഗക്കാരും ശിശൂഷ പല വ്യാഖ്യാനങ്ങൾ നൽകി പല വിധത്തിലും ആചരിച്ചു പോരുന്നു

പെസഹായും യേശു ക്രിസ്തു വിൻറെ കഷ്ട്ടാനുഭവ ക്രൂശു മരണവും തമ്മിൽ വളരെ ബന്ധം ഉണ്ട്. ഇവ രണ്ടും താരതമ്യ പെടുത്തി ആത്മീയ വ്യാഖ്യാനങ്ങൾ ധാരാളം ഉണ്ട്. 430 വർഷത്തെ ഇസ്രായിൽ മക്കളുടെ മിസ്രിമിയ (Egypt) അടിമത്വത്തിൽ നിന്നും വിമോചനം നേടിയ സംഭവം ഒരു ചരിത്ര വസ്തുതയാണ്. അവസാനത്തെ ബാധയായ കടിഞ്ഞുൽ സംഹാരത്തിലൂടെ ഫറവോനെ ന്യായം വിധിച്ച്, ഇസ്രായിൽ ജനത്തെ ദൈവം മോശയുടെ നേതൃത്വത്തിൽ മോചിപ്പിച്ചു. അതിനു ദൈവം കൊടുത്ത ഉപാധി (പ്രമാണം Exodus Ch; 11, 12) ആയിരുന്നു പെസഹാ ആചരണം. ഒരു ആട്ടിൻ കുട്ടിയെ തിരഞ്ഞെടുത്തു നിർത്തി, (Nissan- word Abib comes from the Hebrew word) അബീബു മാസം 14 ആം തിയതി സന്ധ്യ സമയത്തു അതിനെ അറുത്തു അതിന്റെ രക്തം കുറെ എടുത്തു ഇസ്രായേൽ മക്കൾ പാർക്കുന്ന വീടുകളുടെ വാതിൽ കട്ടിളകളുടെ മേൽ പുരട്ടണം. അന്ന് രാത്രിയിൽ നടക്കുന്ന കടിഞ്ഞുൽ സംഹാരത്തിൽ നിന്നും ഉള്ള സംരക്ഷണത്തിന്റെ അടയാളമായി അവരുടെ വീടുകളിൽ ആട്ടിൻ കുട്ടിയുടെ രക്തം അടയാളമായി ഉണ്ടായിരിക്കണം .

 അന്ന് രാത്രി അവരുടെ ദേശത്തുള്ള അവസാന അത്താഴമായി ആട്ടിൻ കുട്ടിയുടെ മാംസവും പുളിപ്പില്ലാത്ത അപ്പവും കയ്പ് ചീരയും കൂട്ടി ഭക്ഷിക്കണം. Exo: Ch 12, 11 പറയുന്നു പുറപ്പെടാനുള്ള തയാറെടുപ്പോടു കൂടി വേണം ഭക്ഷിക്കാൻ. ഇതു യഹോവയുടെ പെസഹാ ആകുന്നു . ഇതോടു കൂടി ഇസ്രായേൽ ജനത്തിന് മോചനം ഉണ്ടായി എന്ന് പഠിക്കുന്നു.

സംഭവവും യേശു ക്രിസ്തുവിന്റെ മരണവും അതിലൂടെ ലഭിക്കുന്ന പാപ മോചനവും വീണ്ടടുപ്പും ആത്മീയമായി വ്യാഖ്യാനിക്കപ്പെടാവുന്നതും, യാഥാർത്ഥ്യവുമാണ്.

 ഇസ്രായേൽ മക്കൾ പുറപ്പാടിനുള്ള ഒരുക്കത്തോടും തിടുക്കത്തോടുംകൂടി പെസഹാ ഭക്ഷിച്ചതുപോലെ ദൈവജനം യേശുക്രിസ്തു വേഗം വരുന്നു എന്നുള്ള പ്രത്യാശയിൽ, ഒരുക്കത്തൊടും പ്രത്യാശയോടും കൂടിവേണം തിരുമേശയിൽ പങ്കെടുക്കുവാൻ. ഇതാ ഞാൻ വേഗം വരുന്നു എന്ന് അുളി ചെയ്ത കർത്താവ് ഏതു സമയത്തും മദ്യാകാശത്തിൽ തൻറെ സഭയേ ചേർക്കുവാൻ വരും.

 പെസഹാ അഥവാ പാസോവർ എന്നാൽ മോചനം എന്നാണ്. ഫറവോന്യ (മിസ്രയിമിയ) അടിമത്വത്തിൽ നിന്നു മോശയുടെ നേതിർത്വത്തിൽ നടന്ന   മോചനം പോലെ, സാത്താന്യ അടിമത്വത്തിൽ നിന്നുള്ള മോചനം യേശു ക്രിസ്തു മൂലം സാധ്യമാകുന്നു. തിരഞ്ഞെടുത്ത ഊനമില്ലാത്ത ആട്ടിൻകുട്ടി യേശുക്രിസ്തുവിന് നിദാനമാണ്. ആട്ടിൻ കുട്ടിയുടെ രക്തം അവർക്കു സംഹാരകനിൽ നിന്നും സംരക്ഷണം നല്കിയതുപോലെ സംഹാരകനാകുന്ന സാത്താനിൽനിന്നു യേശു ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തം മനുഷ്യ ജാതിക്കു സംരക്ഷണം അഥവാ രക്ഷ നൽകുന്നു. ഇനിയും ഒരു രക്ത ചൊരിച്ചിൽ ആവശ്യം ഇല്ല. യേശു ക്രിസ്തുവിൽ ഉള്ള വിശ്വാസം മാത്രം മതി.  1 John 1:7- , ദൈവത്തിന്റെ പുത്രനായ യേശുവിൻറെ രക്തം സകല പാപവും പൊക്കി നമ്മെ ശുദ്ധികരികുന്നു.

സന്ധ്യ സമയത്തു അറുത്തു ആട്ടിൻകുട്ടിയെപോലെ പെസഹാ ഭക്ഷണത്തിനു ശേഷം സന്ധ്യ സമയത്തു യേശു അറസ്റ്റു ചെയ്യപ്പെട്ടു. അത് അവസാനത്തെ പെസഹാ ആയിരുന്നു . യേശു ക്രിസ്തുവിന്റെ മരണത്തിനു ശേഷം നടക്കുന്ന ഒരു പെസഹാ ആചരണവും ദൈവത്താൽ അംഗീകരിക്കപ്പെടുന്നില്ലഅവസാന രക്ത ചൊരിച്ചിലുള്ള യാഗം യേശു ക്രിസ്തു ആയിരുന്നു .1 Cori 5: 7 “നമ്മുടെ പെസഹാ കുഞ്ഞാടും അറുക്ക പെട്ടിരിക്കുന്നു അത് ക്രിസ്തു തന്നെ” Hebrew 10 :26 ,27 പറയുന്നു. ഇനി പാപങ്ങൾക്ക് വേണ്ടി ഒരു യാഗവും ശേഷിക്കുന്നില്ല എന്ന്. കൃപാ യുഗത്തിൽ (യേശു ക്രിസ്തുവിന്റെ മരണം മുതൽ മധ്യാകാശ വരവ് വരയുള്ള കാലം ആണ് കൃപായുഗം) യാതൊരു വിധ കർമ്മാചരങ്ങളും രക്ഷക്ക് പ്രാപ്തമല്ല. വിശുവാസ മാർഗം മാത്രമാണ് ആധാരം എന്ന് ബൈബിൾ വ്യക്തമായി പറയുന്നു.

പെസഹാ കുഞ്ഞാടും, പാപ യാഗത്തിന്റെ കുഞ്ഞാടും യേശു ക്രിസ്തുവിൽ കേന്ദ്രികരിക്കപ്പെടുന്നു Hebrew: 10 .12 യേശു പാപങ്ങൾക്ക് വേണ്ടി ഏക യാഗം കഴിച്ചു എന്ന് പറയുന്നു. (Eph: 5 .2.)

ഇസ്രായേൽ ജനതയുടെ പിതാക്കന്മാർക്കു ഉണ്ടായ അനുഭവത്തിന്റെ ചരിത്രം ഓർക്കുന്നതിനായി അവർ ആണ്ടു തോറും ഇതു പെസഹാ ആയി ആചരിക്കുന്നു. അത് പോലെ യുള്ള ഒരു പെസഹായാണ് യേശു ക്രിസ്തുവിന്റെ നിർദ്ദേശ പ്രകാരം ശിഷ്യന്മാർ ഒരുക്കിയതും അവർ ഒരുമിച്ച് ഭക്ഷണത്തിനിരുന്നതും.

 Matthew 26:17-30; Mark 14:12-16: Luke 22:7 – 15: John: 13. 1:  നാലു സുവിശേഷങ്ങളിലും യേശു ആചരിച്ച പെസഹായെ കുറിച്ച് രേഖ പെടുത്തിയിരുന്നു. വിത്യസ്ത രീതിയിൽ ആണ് എങ്കിലും വിഷയം പെസഹാ പെരുനാളിലെ ഭക്ഷണം ആണ്

Exo 12:17 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാൾ നിങ്ങൾ ആചരിക്കേണം; ദിവസത്തിൽ തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ദിവസം തലമുറ തലമുറയായും നിത്യ നിയമമായും നിങ്ങൾ ആചരിക്കേണം. 12: 1 “ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ച മാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽ നിന്നു ഛേദിച്ചുകളയേണം.  പുളിച്ചതു യാതൊന്നും നിങ്ങൾ തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

 പുളിപ്പില്ലാത്ത അപ്പം ഇസ്രയേൽ മക്കളുടെ മിസ്രയീമലെ അടിമത്വത്തയും കഷ്ടതകളെയും അനുസ്മരിക്കുന്നതാണ്. കൂടാതെ മിസ്രയീമിൽ നിന്നും തിടുക്കത്തിലുള്ള പുറപ്പാടിനെയും ഇത് ഓർമിപ്പിക്കുന്നു

   വാക്യങ്ങളിൽ നിന്നും മനസിലാകുന്നത്  പുളിപ്പില്ലാത്ത അപ്പം അഥവാ ആഹാരം ദൈവ കല്പനയാണ് . ദൈവം നിശ്ചയിച്ച പെസഹായോടുള്ള ആചാരത്തിന്‍റെ നിയമമാണ് പുളിപ്പില്ലാത്ത അപ്പവും ചുട്ടെടുത്ത ആട്ടിൻ കുട്ടിയുടെ മാംസവും.

ഇവിടെ പുളിപ്പ്  അശുദ്ധിയെ   കാണിക്കുന്നു

1 Cori: 5: 6-8: നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ? നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹകുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.  

ഇവിടെ പൗലോസിന്റെ വ്യാഖ്യാനം വളരെ വ്യക്തവും അർത്ഥവത്തുമാണ്. പുളിമാവു എന്നത് ജീവിതത്തിന്റെ അശുദ്ധിയെ കാണിക്കുന്നു എന്നും അത് നീക്കി കളയണം എന്ന് വ്യക്തമാകുന്നു.

 1 Cori:10:16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്‍റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്‍റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.

തിരുമേശയെക്കുറിച് (Holy Communion) പൗലോസ് പറയുന്നത് ശ്രദ്ധേയമാണ്. പലതായിരുന്ന  ഗോതമ്പ് മണികൾ ചക്കിൽ  പൊടിഞ്ഞു മാവായി മാറുന്നു . പിന്നീട്  അത് ഒരു അപ്പമായി മാറുന്നു . ഇതുപോലെ എല്ലാ വ്യക്തി സ്വഭാവങ്ങളും ഒരു ചക്കിൽ (flower Mill ) പൊടിയുന്നതുപോലെ ക്രിസ്തു യേശുവിൽ രൂപാന്തര  പെടണം . ഗോതമ്പു മണിയുടെ രൂപം മാറി എല്ലാം കൂടി ഒരു  അപ്പമായി മാറി, പുതിയ രൂപം വന്നതുപോലെ , ക്രിസ്തു യേശുവിൽ എല്ലാ വ്യക്തികളും ഒന്നായി തീരണം. പഴയ രൂപവും ഭാവവും  മാറണം . ക്രിസ്തു യേശുവിന്  അനുരൂപമാകണം എന്ന് സാരം . ദൈവ സഭാ കൂട്ടായ്മകളുടെ പാലിക്കപ്പെടണ്ട അതി പ്രധാനമായ ഒരു കാര്യമാണ് പൗലോസ് അപ്പോസ്തലൻ Romer 12 :16 പറയുന്നത്തമ്മിൽ ഐക്യമത്യമുളളവരായി വലുപ്പം ഭാവിക്കാതെ എളിയവരോട് ചേർന്ന് കൊൾവീൻനിങ്ങളെ തന്നെ ബുദ്ധിമാൻമാർ എന്ന് വിചാരിക്കരുത്അപ്പനുറുക്കിൽ (തുരുമേശ) പങ്കെടുക്കുന്ന എല്ലാവരിലും മനോഭാവം ഉണ്ടായിരിക്കണം. ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി തീർന്ന യേശു ക്രിസ്തുവിന്റെ തകർന്ന ശരീരത്തിന്റെ ഓർമ്മയാണ് നാം നുറുക്കുന്ന അപ്പം. ക്രിസ്തു വിന്റെ ശരീരത്തിൻറെ കൂട്ടായിമയിലൂടെ ലഭിക്കേണ്ട അനുഭവമാണ് ഫിലിപിയാ ലേഖനം 2 ആം അദ്യായം. “യേശു ക്രിസ്തുവിന്റെ ഭാവംഎല്ലാ തിരുമേശ പങ്കാളികളിലും ഉണ്ടായിരിക്കണം. തിരു മേശ നടത്തുന്നവരും എടുക്കുന്നവരും ഒരു വ്യത്യാസവും ഇല്ല എല്ലാവരും ക്രിസ്തുവിന്റെ ശരീരമാണ് , ശരീരത്തിന്റെ കൂട്ടായിമയാണ് എന്ന് വ്യക്തമാണ് , 1 Cori 10.16.

John:6:33-35: ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നുഎന്നു പറഞ്ഞു.  അവർ അവനോടു: കർത്താവേ, അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.  യേശു അവരോടു പറഞ്ഞതു: “ഞാൻ ജീവന്‍റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കില്ല; എന്നിൽ വിശ്വസിക്കുന്ന വന്നു ഒരു നാളും ദാഹിക്കയുമില്ല.

John 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 14. വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

51.സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്‍റെ ജീവനു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.

മുകളിൽ  ഉദ്ധരിച്ചിക്കുന്ന വാക്യങ്ങളിൽ നിന്നും, ആദിയിൽ വചനം ഉണ്ടായിരുന്നു എന്നും (The Word means A unit of energy) വചനം ദൈവമായിരുന്നു എന്നും വചനമായിരുന്ന ദൈവം മനുഷ്യവതാരം എടുത്തു ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു എന്നും, അതാണ് യേശു ക്രിസ്തു എന്നും വ്യക്തമാകുന്നു . എന്റെ മാസവും രക്തവും ഭക്ഷിക്കണം എന്ന് പറഞ്ഞാൽ അർഥമാക്കുന്നത് ദൈവ വചനം ഭക്ഷിക്കണം എന്നാണ് . മാനുഷിയ മാസവും രക്തവും ഭക്ഷിക്കണം എന്നല്ല . ഫിലിപ്പിയ ലേഖനം

 2:6, പൗലോസ് അപ്പോസ്തലൻ വിവരിക്കുന്നത്: ‘അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നുവിചാരിക്കാതെ ദാസരൂപം എടുത്തു, മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. ‘  അപ്പോൾ യേശു ക്രിസ്തുവാകുന്ന  വചനത്തെ തിന്നണം എന്നാണ് അർഥമാക്കുന്നത്, പരിശുദ്ധാത്മവിനേയും  , വചനത്തെയും ഉൾകൊണ്ടും ധ്യാനിച്ചും, പഠിച്ചും  ഉള്ള ജീവിതമാണ്, എന്റെ മാംസവും രക്തവും ഭക്ഷിക്കുക എന്നുള്ളതുകൊണ്ട്  അർഥമാക്കുന്നത് . യേശു ക്രിസ്തു പറഞ്ഞ കാര്യം മനസിലാകാതെ  ആക്ഷരികമായി യേശുവിന്റെ മാസവും ര്കക്തവും ഭക്ഷിക്കണം എന്ന  ചിന്തയാണ് അന്ന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ്   പല ശിഷ്യന്മാരും യഹൂദന്മാരും യേശുവിൽ ഇടറി പിന്മാറി പോയത്. John 6: 66. ” അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.” 

John 6 :49 “നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.”

 അവരുടെ പിതാക്കന്മാർ മരുഭൂമിയിൽ  സ്വർഗത്തിൽ നിന്ന് ഇറങ്ങിയ മന്നാ തിന്നിരുന്നു . എന്നിട്ടും അവർ എല്ലാവരും മരിച്ചുപോയി. എന്നാൽ യേശു  ക്രിസ്തുവാകുന്ന സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന , വചനം ജഡമായി തീർന്ന അപ്പം തിന്നുന്നവൻ മരിച്ചാലും ഉയിർക്കും . നിത്യ ജീവനെ പ്രാപിക്കും എന്നാണ് യേശു  ക്രിസ്തു പറഞ്ഞത് .

സ്‌നാപക യോഹന്നാൻ  കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു:  (John:1:29:) ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; എന്ന് വിളിച്ചു പറഞ്ഞു.  2 Cori: 5: 21: പൗലോസ് അപ്പോസ്തലൻ പറയുന്നു “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.”(Jesus the Scapegoat)

Hebrew:13:12.13 അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു. ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക. പാപം ചുമന്നു കൊണ്ട് മരുഭൂമിയിലേക്കു പോകുന്ന ആടിനെപ്പോലെ യേശുവും മനുഷ്യ കുലത്തിന്‍റെ പാപവും പേറി കുരിശു വഹിച്ചുകൊണ്ട് ഗോൽഗോദ മലയുടെ മുകളിലേക്കു കയറി.

ആലങ്കാരികമായ ആശയ പ്രയോഗത്തിൽ ആടുകൾക്ക് ബൈബിളിൽ നല്ല സ്ഥാനം ഉണ്ട്. ആളുകളും ഇടയനും എന്ന പ്രയോഗം കാണുന്നു . ആടുകളുടെ വലിയ ഇടയനായി യേശു  ക്രിസ്തുവിനെ ബൈബിൾ  ചിത്രീകരിക്കുന്നു.

വിശുവാസ സമൂഹത്തെ   ആടുകളായും  നടത്തിപ്പുകാരെ ഇടയന്മാരായും പറയുന്നു . പെസഹായുടെ ആചാരണമായി ഊനമില്ലാത്ത തിരഞ്ഞെടുത്ത കുഞ്ഞാട് ഒരു പ്രധാന ഘടകമാണ്. അബ്രഹാം ഇസഹാക്കിനു പകരം ഒരു ആട്ടുകൊറ്റനെ  യാഗം കഴിക്കുന്നു . പഴയ നിയമത്തിലെ പധാന യാഗ വസ്തു ആടാണ്. ഹാബേൽ തുടങ്ങി , അബ്രഹാമിന്റെ പരമ്പരകൾ എല്ലാം    ആട്ടിടയന്മാർ ആയിരുന്നു . മനുഷ്യന്റെ ആരംഭ കാലം മുതൽ ആടുകളെ വളർത്തി ജീവിക്കുക എന്നത് ഒരു തൊഴിലും വരുമാനവും ആയിരുന്നു. ആടുകളും മനുഷ്യരും തമ്മിലുള്ള ഈ ബന്ധത്തെ ബൈബിൾ നന്നയി പ്രതിപാദിക്കുന്നുണ്ട്.

  Matthew 18:12–14; Luke 15:3–7: യേശു ക്രിസ്തു പറഞ്ഞ കാണാതെ പോയ ആടിന്‍റെ ഉപമ പ്രസ്താവ്യമാണ്. ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു. ഒരു സാധു മൃഗം എന്ന നിലയിലും ഒരു ഇടയനോടുള്ള ആശ്രയത്തിലും വിധേയത്തിലും കഴിയുന്ന ജിവി എന്ന നിലയിലും ഈ ജിവി പ്രത്യേകത ഉള്ളതാണ്.

 ആരാധനയുടെയും, പാപ പരിഹാര ബലിയുടെയും പ്രതീകമാണ് ആട്ടിൻ കുട്ടിയുടെ യാഗം. യേശു ക്രിസ്തുവിനെ  യാഗത്തിനുള്ള കുഞ്ഞാട് എന്ന് വിശേഷിപ്പിക്കുന്ന ധാരാളം  വാക്യങ്ങൾ കാണുവാൻ കഴിയും.  Isaiah 53:7: 1 Pet: 1 .19. ഒരു യാഗ വസ്തു പോലെ അറുക്കപെട്ട നമ്മുടെ കർത്താവായ യേശു ക്രിസ്തു. അനേകരുടെ പാപങ്ങൾക്ക് പരിഹാരമായി ബലിയായിത്തീർന്ന ദൈവത്തിന്റെ കുഞ്ഞാട്. നിത്യത വരെയും ഈ വിശേഷണം തുടരുന്നു :Rev 5 :12  , 13 : 8 ,5 : 6 :  Isaiah:53 :7

(scapegoat) ലോകത്തിൻറെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. ആട് എന്താണ്എന്ന് ലേവ്യ പുസ്തകം 16 വിവരിക്കുന്നുണ്ട്. ആണ്ടിൽ ഒരിക്കൽ മുഴവൻ ഇസ്രായേൽ ജനത്തിന്റെയും പാപം ചുമത്തപ്പെട്ട ഒരു ആട് മരുഭൂമിയിലേക്ക് അയക്കപെടുന്നു. പിന്നിട് ഒരിക്കലും ആട് തിരികെ വരുന്നില്ല. അത് അവിടെ   ഭക്ഷണവും വെള്ളവും കിട്ടാതെ വളരെ ദാരുണമായി മരണപ്പെടുന്നു . ഇതു ഇസ്രായേൽ ജനത്തിനു ദൈവം കൊടുത്ത ഒരു നിയമം (വ്യവസ്ഥിതി) ആണ്. ഇതു എല്ലാ വർഷവും അവർത്തിക്കപ്പെടുന്നതുകൊണ്ടു പൂർണമായ ഒരു പാപ പരിഹാരം എന്ന് പറയാൻ പറ്റില്ല. (Levi 16 :21) Hebrew 10: 1 – 4 ആണ്ടു തോറും കഴിച്ചു വരുന്ന യാഗങ്ങൾക്കോ ആചാരങ്ങൾക്കോ ” (Verses 4) പാപങ്ങളെ നീക്കുവാൻ കഴിവുള്ളതല്ലഎബ്രായർ 9 ,10, അധ്യയങ്ങളിൽ വിവരിക്കുന്നത് അനുസരിച്ചു ലോകത്തിന്റെ പാപത്തെ നീക്കുവാൻ യേശു ക്രിസ്തുവിന്റെ രക്തത്തിനല്ലാതെ ഒന്നിനും സാധ്യമല്ല. പഴയ നിയമ ന്യായപ്രമാണത്തിന്റെ എല്ലാ വ്യവസ്തിതികളുടെയും പൂർത്തികരണം കർത്താവായ യേശു ക്രിസ്തുവിൽ നിവർത്തിക്കപ്പെട്ടിരിക്കു. ഇനി പപങ്ങൾക്കു വേണ്ടി ഒരു യാഗവും ശേഷിക്കുന്നില്ല (Hebrews 10:26),

 ആണ്ടു തോറും മരുഭൂമിയിലേക്കു അയക്കപെടുന്ന ഈ ആട്ടുകൊറ്റനെ പോലെ ഈ ലോകമാകുന്ന പാപം നിറഞ്ഞ മരുഭൂമിയിലേക്കു ദൈവം തൻറെ പുത്രനെ ഒരു കുഞ്ഞാടിനെപ്പോലെ, ലോകത്തിന്റെ മുഴുവൻ പാപവും, ശിക്ഷയും ചുമത്തികൊണ്ടു അയച്ചു. “2 Cori: 5 :21 പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു അവൻ നമുക്കു വേണ്ടി പാപം ആക്കി.” ഇതാണ് സ്നാപക യോഹന്നാൻ യേശുവിനെ നോക്കി പറയുന്നത് ‘ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന് . John: 1:29: മരുഭൂമിയിൽ പാപങ്ങളെ വഹിച്ചുകൊണ്ട് ദാരുണമായി മരിക്കുന്ന ആടിനെപ്പോലെ ഈ ലോകത്തിലേക്കു ജഡാവതാരം എടുത്തു ഭൂജാതനായ (ദൈവം) യേശു ക്രിസ്തു ഇവിടെ പീഡിപ്പിക്കപ്പെട്ടും നിന്ദിക്കപെട്ടും ക്രൂരമായ കുരിശു മരണത്തിനു ഏല്പിക്കപെട്ടു.

 Mathew 27:24 “ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു”. മൂന്ന് കോടതികളിലായി അഞ്ചു പ്രാവശ്യം അഞ്ചു പ്രാവശ്യം മാറി, മാറി, വിസ്തരിക്ക പെട്ടിട്ടും അവനിൽ കുറ്റം ഒന്നും കണ്ടില്ല. അവസാനം പിലാത്തോസ്‌ പറഞ്ഞു “ഇവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല ഹെരോദാവും കാണുന്നില്ല Luke; 23: 14 -15; പാപം ഒന്നും ഇല്ലാതിരുന്നിട്ടും നിസ്സഹായായ കുഞ്ഞാടിനെപ്പോലെ (Isai 53 :7) പീഡിപ്പിക്കപ്പെട്ടു മരണപെട്ടു. Isaiah 53 ൽ പറയുന്ന പ്രവചനം ആക്ഷരികമായി യേശുവിൽ നിറവേറി.”53: 7: തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.”  

ഒരേ സമയം യേശു ക്രിസ്തു, പാപങ്ങളെ ചുമന്നുകൊടു മരുഭൂമിയിലേക്കു അയക്കപ്പെട്ട കുഞ്ഞാടു൦, പാപ യാഗമായി അർപ്പിക്കപ്പെടുന്ന കുഞ്ഞാടും, പെസഹയുടെ കുഞ്ഞാടും ആയി തീർന്നു . ഇവ മുന്നും യേശു ക്രിസ്തുവിൽ കേന്ദ്രികരിക്കപ്പെടുന്നു. ന്യായപ്രമാണത്തിൻറെ മൂന്ന് ആചാരങ്ങളും കൃസ്തുവിൽ നിവർത്തക്ക പെടുന്നു. തിരുമേശയിൽ (അപ്പം നുറുക്കിൽ) ‘അപ്പം” പ്രധിനിധാനം ചെയുന്നത് യേശുവിന്റെ ശരീരത്തെയാണ്.

 Luke :22 .19 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻഎന്നു പറഞ്ഞു.” 1 Cori 11 :24: തകർക്കപെടുന്നതും ത്യാഗങ്ങൾ സഹിക്കുന്നതുമായ യേശുവിന്റെ ശരീരം. ക്രൂശീകരണത്തിനു മുൻപ് നടന്ന കൊടിയ പീഡനം നിമിത്തം  യേശുവിന്റെ ശരീരം തകർക്ക പെട്ടിരുന്നു. അവന്റെ അസ്ഥികൾ എല്ലാം ബന്ധം വിട്ടു പോയിപല ഗോതമ്പു മണികൾ പൊടിഞ്ഞു ഒന്നായിത്തീർന്ന അപ്പവും, യാഗ മൃഗമായ ആട്ടിൻ കുട്ടിയും, പാപം ചുമന്നുകൊണ്ട് മരുഭൂമിയിലേക്ക് പോകുന്ന ആട്ടുകൊറ്റനും, പെസഹായിൽ അറുക്കപ്പെടുന്ന കുഞ്ഞാടും, യേശു വിന്റെ ശിരീരത്തിന്റെ പ്രവചനിക പ്രതീകങ്ങളാണ്. യേശു ക്രിസ്തുവിന്റെ ജനനം, ശിശ്രുഷ, കഷ്ടാനുഭവം, ക്രൂശീകരണം, തേജസ്കരണം, വാഗ്ദത്തങ്ങൾ, ഇവയല്ലാം ഓർക്കുവാനുള്ള ഒരു ശുശ്രുഷയാണ് അപ്പം നുറുക്കൽ.

Mathew: 26:28: ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നുഎന്നു പറഞ്ഞു

പഴയ നിയമം എന്തായിരുന്നു എന്ന്  നോക്കാം. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.  എന്ന് പറഞ്ഞു. പെസഹായുടെ പാനീയമായിരുന്ന വീഞ്ഞിൽ നിന്നുമാണ് ഈ കാര്യം യേശു ചെയുന്നത്. വീഞ്ഞു ഉയർത്തിക്കൊണ്ടു യേശു പറയുന്നത് ‘ അനേകരുടെ പാപ മോചനത്തിനായുള്ള പുതിയ നിയമത്തിന്റെ രക്തം എന്നാണ്. ഇതു പറയുന്നത് യേശുവിന്റെ മരണത്തിന് മുൻപാണ്. തന്റെ രക്തം ചൊരിയുന്നതിന് മുൻപ് പ്രതീകാത്മമായി വീഞ്ഞു കാണിച്ചു കൊണ്ടാണ് ഈ നിയമം സ്ഥാപിക്കുന്നത്.  പാപ പരിഹാരത്തിനായി ചൊരിഞ്ഞിരുന്ന പഴയ രക്തം ഏതാണ് എന്നും. പഴയ നിയമം ഏതാണ് എന്നും പഠിക്കേണ്ടതുണ്ട്. ലേവ്യ പുസ്തകത്തിൽ യാഗത്തെക്കുറിച്ചുള്ള നിയമങ്ങളും ചട്ടങ്ങളും കാണുന്നു. അതിൽ ലേവ്യ നാലാം അദ്യായത്തിൽ പാപയാഗവും അതിന്റെ നിയമങ്ങളും ചട്ടങ്ങളും വിവരിക്കുന്നു,

 Lev: 4: 3-7: ൽ അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവെക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം. അവൻ ആ കാളയെ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവെച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം. അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തിൽ കൊണ്ടുവരേണം. പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമന കൂടാരത്തിലുള്ള സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ ഉള്ള ഹോമയാഗ പീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം.

ദേശത്തിലെ ഒരു പ്രമാണിയോ ദേശത്തെ ജനത്തിൽ ഒരുത്തനോ പാപം ചെയ്താൽ ഊനമില്ലാത്ത ഒരു ആൺ കോലാട്ടിനെയോ, ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെയോ വഴിപാടായി കൊണ്ടുവരേണം. പുരോഹിതൻ പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം. പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. ഇവിടെ പാപങ്ങളുടെ പ്രായച്ഛിത്തത്തിനായി മൃഗത്തെ അറുക്കണം. അതിന്റെ രക്തം പാപ പരിഹാരത്തിന് കാരണമായി കണക്കാക്കുന്നു. ഇവിടെ യാഗ രക്തമാണ്  പ്രധാനം, പാപം ചെയ്ത വ്യക്തിക്ക്  പകരം മൃഗം മരിക്കുന്നുആവർത്തിച്ചുള്ള പാപം കാരണം ഇതിനു പ്രയോജനം ഇല്ലാതെ പോയി. അതുകൊണ്ടാണ് ഹെബ്രായ ലേഖനകാരൻ  പറയുന്നത്  ,

 Hebrew: 10:2-4 ആരാധനക്കാർക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?  ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.

അതുകൊണ്ട് സകല യാഗങ്ങളേയും മാറ്റിക്കൊണ്ട് യേശു തന്റെ മരണത്താൽ മാനവ ജാതിയുടെ പാപത്തിനു പരിഹാരം വരുത്തി. ഹെബ്രായ ലേഖനം 9 ആം അദ്യായം ഇതു വിവരിക്കുന്നു.

ഇവിടെ യേശു തന്റെ  മരണത്തിന് മുൻപ് മുന്തിരി ചാറ് (വീഞ്ഞു ) എടുത്തുകൊണ്ടു തെന്റെ കഷ്ടാനുഭവ മരണത്തെ കുറിച്ച് ശിഷ്യന്മാരോട് പറയുന്നു . അപ്പോൾ  അവർ  കുടിക്കുന്നത് രക്തമല്ല മറിച്ചു വീഞ്ഞാണ് . ഇതു നിങ്ങൾ എൻറെ ഓർമക്കായി ചെയ്യണം എന്നാണ് പറയുന്നത് .യേശു അവിടെ ചെയ്ത ശിശ്രുഷയുടെ ആവർത്തനമാണ് പിന്നീട് നടക്കുന്നത് . യേശുവിന്റെ മരണവും രക്ത ചൊരിച്ചിലും അവർത്തിക്കപ്പെടുകയല്ല പ്രത്യുത ഓർമ്മിക്കപെടുകയാണ് . പഴയ നിയമ യാഗ രക്തത്തിന്റെ സ്ഥാനത്തു യേശു ക്രിസ്തുവിന്റെ മരണം ഏക യാഗമായി തീരുന്നു . അതിലുടെ ചൊരിയപെട്ട രക്തവും ശരീര മരണവും ആവർത്തനം ആവശ്യം ഇല്ലാതെ എന്നേക്കുമായി നിലനിർത്തപെട്ടിരിക്കുന്നു . യേശു ക്രിസ്തു വിലുള്ള വിശ്വാസം എന്ന ഏക ആധാരത്തിന്മേൽ പാപമോചനവും ശുദ്ധ മനസ്സാക്ഷിയും ലഭ്യമാകുന്നു. വിശ്വസിച്ചവരുടെ കൂട്ടം യേശു ക്രിസ്തുവിന്റെ ഓർമക്കായി അപ്പവും വീഞ്ഞും ഭക്ഷിക്കുന്നു, ദൈവത്തെ മഹത്വ പെടുത്തുന്നു . അപ്പം അപ്പമായും വീഞ്ഞു വീഞ്ഞായും നിലകൊള്ളുന്നു . വസ്തു മാറ്റം സംഭവിക്കുന്നില്ല . യേശു ക്രിസ്തുവിന്റെ ഓർമ വീണ്ടും, വീണ്ടും എല്ലാ കൂട്ടായിമകളിലും പുതുക്കപ്പെടുന്നുഇതാണ് പുതിയ നിയമം .

 പഴയതു മൃഗങ്ങളുടെ രക്തമായിരുന്നു എങ്കിൽ പുതിയത് യേശുവിന്റെ  രക്തമാണ് . പഴയത് സാക്ഷാൽ മൃഗ രക്തമായിരുന്നു. അതിനു ആവർത്തനം ഉണ്ടായിരുന്നു  എങ്കിൽ പുതിയത് യേശുവിന്റെ രക്തത്തിന്റെ ഓർമയാണ്. ആവർത്തിച്ചുള്ള മരണം ആവശ്യം ഇല്ല . അതിനായി യേശു ക്രിസ്തു  കല്പിച്ചു തന്ന രണ്ടു വസ്തുക്കളാണ് അപ്പവും വീഞ്ഞും.   സഭയും യേശു ക്രിസ്തുവും ഒരുമിച്ചുള്ള അടുത്ത പന്തി ഭോജനം വരെ ഇനി യേശു ക്രിസ്തു മുന്തരി വള്ളിയുടെ അനുഭവത്തിൽ നിന്ന് കുടിക്കുകയില്ല എന്ന്‌  സത്യം ചെയിതു. “Mathew 26: 28; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരി വള്ളിയുടെ അനുഭവത്തിൽ നിന്നു ഇനി കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നുഎന്നു പറഞ്ഞുഇതിൽ നിന്നും വ്യക്തമാക്കുന്നതു നാം കുടിക്കുന്നത് രക്തമല്ല മറിച്ചു വീഞ്ഞാണ് .

അപ്പത്തിലും വീഞ്ഞിലും ഒരു വലിയ കൂട്ടായ്മ ബന്ധം വിവരിക്ക പെടുന്നു അഥവാ  അർഥമാക്കപ്പെടുന്നു . ഒരു സ്വയ രൂപം ഉണ്ടായിരുന്ന ഗോതമ്പ് മണിയും , മുന്തിരി കഷണവും, ഒരു ചക്കിൽ അരഞ്ഞു ഉടഞ്ഞു അതിന്റെ രൂപവും ഭാവവും മാറി ഒരു അപ്പവും, വീഞ്ഞു എന്ന ദ്രാവകവും ആയി മാറുന്നതുപോലെ പാപിയായിരുന്ന മനുഷ്യന്റെ എല്ലാ പഴയ സ്വഭാവവും മാറി കൃസ്തു യേശുവിൽ പുതു മനുഷ്യനായി തീരുന്നു . അങ്ങനെ ഒന്നായി തീർന്നവരുടെ കൂട്ടായ്മയാണ് സഭ. സഭയിലുള്ള എല്ലാവര്ക്കും ഒരേ ഭാവവും ആശയും ആഗ്രഹവും ആയിരിക്കണം എന്ന് സാരം. Phil: 2. 5 “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.”

 (Phil:2 .ലേഖനം മുഴുവൻ വായിക്കണം ഇവിടെ എഴുതുവാൻ കഴിയുകയില്ല) അങ്ങനെയുള്ളവരാണ്  ശിശ്രുഷയിൽ പങ്കുകാരാകേണ്ടത്.

പാപം ചെയ്ത മുഷ്യനോടുള്ള  വീണ്ടെടുപ്പിൻ പദ്ധതിയോടുള്ള ബന്ധത്തിൽ ദൈവത്തിൻറെ മാറ്റമില്ലാത്ത നിത്യ നിയമത്തിൻറെ ഉടമ്പടിയാണ് രക്തം കൊണ്ടുള്ള നിയമം ( The Blood covenant ) ആദ്യ രക്ത ചൊരിയൽ ബൈബിളിൽ കാണുന്നത് ഉല്പത്തി പുസ്തകം 3 ആം ആണ് അദ്ധ്യായത്തിൽ ആണ്. 3:21.’ യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യക്കും തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.”

അനുസരണക്കേട്ട് എന്ന കൽപനാ ലംഖനത്താൽ ദൈവീക കൂട്ടായിമാ ബന്ധം നഷ്ടപ്പെട്ട ആദ്യ മനുഷ്യൻറെ പാപ പരിഹാരത്തിനായി ഒരു മൃഗത്തെ കൊന്ന് അതിൻറെ തോൽ എടുത്തു് അവരെ ഉടുപ്പിച്ചു. അവരുടെ പാത്തിൻറെ പരിണിത ഫലം നഗ്നത ആയിരുന്നു. അതിനുള്ള അവരുടെ പരിശ്രമം (അത്തിയില) പരാജയപ്പെട്ടു. അപ്പോൾ ദൈവം ചെയ്ത  പദ്ധതിയാണ് മൃഗത്തെ കൊന്ന് അതിൻറെ തോൽ എടുത്ത് അവരെ ഉടുപ്പിച്ചത്. പാപം മൂലംഉണ്ടായ പ്രശ്നപരിഹാരത്തിനായി ഒരു സാധു മൃഗം കൊല്ലപ്പെട്ടു . ദൈവത്തിനും മനുഷ്യനുംഇടയിൽ ഉണ്ടായ പ്രശ്നപരിഹാരത്തിനായി ഒരു രക്തചൊരിച്ചിൽ ആവശ്യമായി വന്നു എന്ന ഒരു തത്വം ഇവിടെ മനസിലാക്കാൻ കഴിയും. പിന്നീടുളള യാഗ വ്യവസ്ഥിതികളും യേശുക്രിസ്തുവിൻറെ മരണവും എല്ലാംചേർത്ത് പഠിക്കുമ്പോൾ ഒരു രക്ത നിയമം ( Blood covenant) മനസിലക്കാൻ കഴിയും.

മനുഷ്യൻറെ പാപത്തിനുള്ള ശിക്ഷ ഒരു സാധു മൃഗത്തിൻറെ മേൽ ചുമത്തുന്നു. മനുഷ്യൻറെ സ്ഥാനത്ത്  മൃഗം മരിക്കുന്നു. യേശുക്രിസ്തുവിൻറെ മരണവും അതു തന്നെയാണ് വ്യക്തമാക്കുന്നത്. യാതൊരുവിധ പാപമോ ആക്ഷേപമോ പറയുവാൻ ഇല്ലാതിരുന്നിട്ടും പാപിയേപ്പോലെ രണ്ട് കള്ളൻമാരുടെ നടുവിൽ യേശു ക്രൂരമായി ശിക്ഷിക്കപപ്പെട്ടു. യശയ്യാ പ്രവാചകൻ പറയുന്നു Isiah 53:7  തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.

2 Cori: 5:21 ൽ പൗലോസ് അപ്പോസ്തലൻ പറയുന്നത് .” പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.”

Hebrew : 9; 20-22ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തംഎന്നു പറഞ്ഞു.അങ്ങനെ തന്നേ അവൻ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.
 
ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.

ദൈവത്തിന് മനുഷ്യരോടുള്ള മഹാ സ്‌നേഹം നിമിത്തം ജഡാവതാരമെടുത്തു ഈ ഭൂമിയിലേക്കു വന്നു മനുഷ്യനായി ജീവിച്ചു ക്രൂശിൽ ശിക്ഷ ഏറ്റു മരിച്ചു. പാപികളായ മുഴുവൻ മനുഷ്യരുടെയും പത്തിന്റെ ശിക്ഷ അവന്റെ മേൽ ചുമത്തി . പാപികളായ ഓരോ മനുഷ്യരും ശിക്ഷിക്കപ്പെടേണ്ട സ്ഥാനത്തു പകരമായി യേശു ക്രിസ്തു വന്നു. എല്ലാവരുടെയും ശിക്ഷ യേശുവിന്റെ മേൽ ചുമത്തി (ഏറ്റെടുത്തു) 1 Timo : 2 : 6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശു തന്നേ.

പാപത്തോടു യാതൊരു വിധ കരുണയും കാണിക്കാത്ത ന്യായാധിപനായ ദൈവം , പാപത്തെ ശിക്ഷിക്കയും, പാപികളെ സ്‌നേഹിക്കുവാനും രക്ഷിക്കുവാനും മനസുള്ള ദൈവം, മനുഷ്യർക്കു വേണ്ടി തന്റെ പുത്രനെ മറു വിലയായി നൽകി . ന്യായാധിപനായ ദൈവത്തിനു ദൈവിക കോടതിയിൽ ആണ് മറുവില നൽകിയത്. അല്ലാതെ സാത്താനല്ല എന്നത് മനസിലാക്കണം . പഴയ നിയമത്തിൽ മൃഗത്തിൻറെ യാഗ രക്തത്തിലൂടെ പാപ ക്ഷമ പ്രാചിച്ചിരുന്നു. അത് ദൈവവും മനുഷ്യരും തമ്മിലുള്ള ന്യായപ്രമാണ നിയമത്തിൻറെ രക്തം. ആവർത്തിച്ചുള്ള യാഗവും രക്തച്ചോരിച്ചിലും ആവശ്യമായിരുന്നു. എന്നാൽ പുതിയ നിയമത്തിൻറെ നിയമ രക്തമാണ് യേശു ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞത്. ഇനിയും രക്ത ചൊരിച്ചിൽ ആവശ്യം ഇല്ല, വിശ്വാസം മാത്രം ആധാരം.1John: 7:7.  അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.  Ro:5:1″വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.”

രക്തനിയമം (Blood covenant)  എന്നത് രണ്ടോ അതിലധികമാ ആളുകൾ ചേർന്ന് ഉണ്ടാക്കുന്ന ലംഖിക്കുവാൻ പാടില്ലാത്ത ഒരു ഉടമ്പടിയാണ്. രക്തത്തോടു കൂടി ഈ ഉമ്പടി ഉറപ്പിക്കുന്നു . രണ്ടു കൂട്ടർക്കും ഒരിക്കലും ആ ഉടമ്പടിയിൽ നിന്നും പിന്മാറാൻ സാധ്യമല്ല .

 ഉല്പത്തി പുസ്തകം 15 ൽ അബഹമും ദൈവവും തമ്മിൽ ഒരു രക്ത ഉടമ്പടി (blood covenant ) കാണുന്നു .  യഹോവ അബ്രാമിനോട് തന്റെ സന്തതികളുടെ ഭാവിയേ കുറിച്ചു ഒരു നിയമം ചെയ്തു.Gen :15 : 9 ” അവൻ അവനോട്: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു. ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്ത നടുവേ പിളർന്നു ഭാഗങ്ങളെ നേർക്കുനേരേ വച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല.17; സൂര്യൻ അസ്തമിച്ച് ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവേ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.18; അന്ന് യഹോവ അബ്രാമിനോട് ഒരു നിയമം ചെയ്തു: ദൈവം അബ്രാഹമിയ സന്തതികളായ ഇസ്റായേലിയർക് വാഗ്‌ദത്തം നൽകിയ ഭൂ പ്രദേശത്തെ കുറിച്ചുള്ള ഒരു ഉടമ്പടിയാണ് ഇതു . ഇതു  രക്തം കൊണ്ടുള്ള (മൃഗത്തിന്റെ) ഉടമ്പടി ആകയാൽ അതി ഒരു കാലത്തും മാറ്റമുണ്ടാകയില്ല .

മോശക്ക് നൽകിയ  ലേവ്യ നിയമ വ്യവസ്ഥകളും (ന്യായപ്രമാണം) രക്തം തളിച്ച് ഉറപ്പ് വരുത്തി എന്ന് പുറപ്പാടു പുസ്തകത്തിൽ വായിക്കുന്നു.

 Exo; 24:5-8: പിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങളെ കഴിച്ചു യഹോവെക്കു സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു.  മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.  അവൻ നിയമ പുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.

ഇതുപോലെ ദൈവം നമ്മോട്  യേശുക്രിസ്തുവിൻറെ രക്തം മൂലം   ചെയ്ത ‘രക്ത ഉടമ്പടിയാണ്’ (Blood covenant), പാപമോചനവും വീണ്ടെടുപ്പും. തിരുമേശയിലുടെ ഈ ഉടമ്പടി നാം ഓർത്ത് ദൈവത്തിന് മഹത്വം കൊടുക്കുന്നു.

ഇത് കത്തോലിക്ക സഭാ വിശ്വാസ പ്രമാണം ആണ്. പുരോഹിതൻറെ പ്രാർത്ഥനാ ശിശ്രുഷയോടെ അപ്പവും, വീഞ്ഞും യേശു ക്രിസ്തുവിന്റെ സാക്ഷാൽ ശരീരവും രക്തവുമായി മാറുന്നു എന്നും തിരു ബലിയയാണ് അവർത്തിക്ക പെടുന്നത് എന്നും വിശ്വസിക്കുന്നു ( Sacrementel Union ) .  കൂടാതെ ഈ കർമം തികച്ചും പുരോഹിത കേന്ദ്രികൃതമാണ്. പ്രാർത്ഥനയോടെയോ യാതൊരു കർമ്മത്താടെയോ അപ്പത്തിനും വീഞ്ഞിനും യാതൊരു അവസ്ഥാ മാറ്റവും സംഭവിക്കുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കെ അങ്ങനെ വിശ്വസിപ്പിക്കുന്നത് മൗഡ്യവും അബന്ധ ഉപദേശവും ആണ്.  ഈ ശിശ്രുഷ പൗരോഹിത്യ കേന്ദ്രികൃതമല്ല. എല്ലാവരേയും ക്രിസ്‌തുവിൽ ഒന്നാക്കി തീർക്കുന്ന തുല്യതാ കർമം ആണ്. ക്രിസ്തു യേശുവിൽ ദാസൻ യജമാനൻ എന്നോ വലിയവൻ ചെറിയവൻ എന്നോ തിരുമേനി ആയിമേനി എന്നോ ഒരു വിത്യസവും ഇല്ല .എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായിമക്കരാണ്.  സഭ എന്നത് യേശുകൃസ്തുവിന്റെ ശരീരമാണ്. Eph: 1 :23. യേശു ക്രിസ്തു ഒരിക്കലായി മരിച്ചു അടക്കപ്പെട്ടു ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്കു പോയി തനിക്കായി കാത്തിരിക്കുന്നവർക്കായി രണ്ടാമതും പ്രത്യക്ഷനാകും” Hebrew: 9 :28 ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.”  ഇവിടെ യേശു ക്രിസ്തുവിന്റെ മരണം അവർത്തിക്കപ്പെടുകയല്ല പകരം ഓർമിക്കപെടുകയാണ് ചെയ്യുന്നത് .

ഈ ശിശ്രുഷയിൽ അപ്പ വീഞ്ഞിലേക്കു യേശു ക്രിസ്തുവിന്റെ സാന്നിദ്ധ്യം (“pneumatic presence”,) വരുന്നു എന്നും ആ   വിശ്വാസത്തിൽ അപ്പ വീഞ്ഞുകൾ ഭക്ഷിക്കണം എന്നും പഠിപ്പിക്കുന്നു.

Real Spiritual presence”, also called “pneumatic presence”, holds that not only the spirit of Jesus, but also the true body and blood of Jesus (hence “real”), are received by the sovereign, mysterious, and miraculous power of the Holy Spirit 

ഇതും അംഗീകാര യോഗ്യമല്ല. വസ്തുതകൾക്ക് നിരക്കാതും വചന വിരുദ്ധവും ആണ്. ഒരു വസ്തുക്കളിലെക്കും അക്ഷരിക ദൈവ പ്രവേശം നടക്കുന്നതായി ബൈബിൾ പറയുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരിലേക്ക് ദൈവം തൻറെ ശക്തി (കൃപാവരങ്ങൾ) പകരാറുണ്ട്. അവർ ചില അത്ഭുത കാര്യങ്ങൾ പ്രവർത്തിക്കാറുണ്ട്. അല്ലതെ അപ്പത്തിലേക്കും വീഞ്ഞിലേക്കും ദൈവ പ്രവേശം നടക്കുന്നു എന്ന് പറഞ്ഞാൽ വചന വിരുദ്ധമാണ്. പ്രസ്ബിറ്റേറിയൻ സഭകളും മറ്റു ചില പൗരോഹിത്യ സഭാ വിഭാഗങ്ങളും ഇതു പഠിപ്പിക്കുന്നു, ആചരിക്കുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന രണ്ടു ഉപദേശങ്ങളും മൂന്നാം നൂറ്റാണ്ടിനും ഏഴാം നുറ്റാണ്ടിനുമിടയിൽ കടന്നു കൂടിയ ബാബിലോണിയൻ വിഗ്രഹാരാധന ആശയങ്ങളുടെ സ്വാധീനങ്ങളാണ് എന്ന് മനസിലാക്കാം.

 ഈ ശിശ്രുഷ യേശു ക്രിസ്തുവിൻറെ ശരീരത്തിൻറെയും രക്തത്തിൻറെയും പ്രതീകാത്മ കർമ്മമാണ്. അപ്പത്തിനും വീഞ്ഞിനും യാതൊരു വിധ അവസ്ഥാ മാറ്റവും സംഭവിക്കുന്നില്ല. എന്നാൽ ഈ ശിശ്രൂഷ വിശുദ്ധമാണ്. കാരണം, ഇത് യേശു വിൻറെ കല്പനയും ആഗ്രഹവും ആണ്. യേശുവിൻറെ രക്തത്താൽ വീണ്ടെടുക്കപെട്ടർ (ശിഷ്യന്മാർ / സഭ) ആണ് ഇത് ആചരിക്കുന്നത്. ഇത് യേശുക്രിസ്തു വിൻറെ ജഡാവതാരത്തേയും ജീവിതത്തേയും, പരസ്യ ശിശ്രുഷകളെയും, കഷ്ടാനുഭവങ്ങളെയും, ക്രൂശീകരണ മരണത്തേയും, അടക്കത്തെയും, ഉയർപ്പിനേയും, വാഗ്ദത്തങ്ങളേയും, തൻറെ മടങ്ങിവരവിനേയും ഓർക്കുവാനും ധ്യാനിക്കുവാനുമുള്ള ഒരു പ്രത്യേക സമയമാണ്. വിശുദ്ധൻമാരുടെ ഈ കൂട്ടായ്മയിൽ ദൈവസാന്നിദ്ധ്യം ഉള്ളതിനാൽ ഈ ശിശ്രുഷ വിശുദ്ധമാണ്. Mathew 18;20 ൽ യേശു പറയുന്നു “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”

അപ്പവും വീഞ്ഞും കേവലം പ്രതീകാത്മം ആയിരിക്കുമ്പോൾ യേശുക്രിസ്തുവാണ് സ്മരിക്കപെടുന്നതും ധ്യാനിക്കപ്പെടുന്നതുംനിങ്ങൾ ഇത് എൻറെ   ഓർമ്മക്കായി ചെയ്യുവിൻ എന്ന് യേശു ക്രിസ്തു തൻറെ മരണത്തിന് മുൻപ്, പ്രതികമായി അപ്പവും വീഞ്ഞും എടുത്ത്    ശിശ്രുഷ പറഞ്ഞുതന്നതും കാണിച്ചുതന്നതും അതേ അർത്ഥത്തിൽ ആചരിക്കുന്നു.        

1 Cori: 10:16-17 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്‌മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.

യേശു ക്രിസ്തുവിൽ കൂടി ദൈവ ജനത്തിന് ലഭിക്കുന്ന എകീകരണത്തിൻറെ ശുശ്രുഷയാണ് ഇത്. ലോകത്തിലുള്ള മുഴുവൻ ദൈവജനത്തെയും ക്രിസ്തു യേശുവിൽ ഒന്നാക്കി തീർക്കുന്ന ക്രിസ്തുവിൻറെ ശരീരത്തിൻറെ കൂട്ടായ്മ. കിസ്തുവിൻറെ ശരീരമാകുന്ന സഭ. ക്രിസ്തുവും സഭയും തമ്മിലുള്ള അഭേദ്യമായ ബന്ധം ഭൂമിയിൽ ആഘോഷിക്കയാണ് കൂട്ടായ്മയിലൂടെ ചെയ്യുന്നത്.

 1 Cori: 12: 12-13 ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു. ക്രിസ്തുവും.  യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

നമ്മുടെ അപ്പം നുറുക്ക് കൂട്ടായ്മകൾ കേവലം ചടങ്ങുകളോ ആചരങ്ങളോ ആയി മാറാതെ വചനത്തിൻറെ ശുദ്ധിയിലും അർത്ഥത്തിലും നടത്തപ്പെടണംഅവിടെ മാത്രമേ ദൈവ പ്രസാദവും അനുഗ്രഹവും ഉണ്ടാകയുള്ളു. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.

This article continues. Looking forward to readers’ comments and support……

For more information and articles Visit:  www.standwithtruth.net

Facebook page /YouTube/ Stand With Truth

God Bless

Leave a comment