ദൈവസഭയുടെഅടിസ്ഥാനഉപദേശങ്ങൾതുടർച്ച: Part 5: C


5. കൂട്ടായ്മ്മ:  Fellowship:

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ആരാധിക്കുവാൻ  വേണ്ടിയാണു എന്ന ഒരു ഉപദേശം പ്രചരിക്കുന്നുണ്ട് . അതിന്റെ പേരിൽ ആരാധനാ യോഗം നടത്തുന്നു .  എന്റെ പഠനത്തിൽ അങ്ങനെ ഒരു കാര്യം ദൈവം നിർബന്ധമായി പറയുന്ന ഒരു  കാര്യവും ഞാൻ കാണുന്നില്ല.താഴെ പറയുന്ന എല്ലാ ബൈബിൾ വാക്യങ്ങളിലും ദൈവത്തെ സ്നേഹിക്കണം എന്നാണ് കാണുന്നത്   . മനുഷ്യർ തമ്മിൽ തമ്മിലും, മനുഷ്യൻ ദൈവത്തെയും സ്നേഹിക്കേണം എന്നാണ് .

പത്തു കല്പനകളിൽ ഏറ്റം പ്രധാനപ്പെട്ടത് Deuteronomy:6:5. ൽ കാണുന്നത്  “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നാണ് “. John 13: 34 നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.1 John 4: 15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു. Mark :12 .29,30: എല്ലാറ്റിലും മുഖ്യ കല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.

സ്നേഹത്തിന്‍റെ ഉച്ചസ്ഥായിലുള്ള  അനുഭൂതിയും അവസ്ഥയും പ്രവർത്തിയുമാണ് ” ആരാധന “. ആരാധന നിർബന്ധത്താലോ നിയമത്താലോ പിടിച്ചു വാങ്ങുന്ന ഒന്നല്ല . ഒരുവന്റെ ദൈവത്തോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനിലുള്ള  പ്രകടനവും ജീവിത ശൈലിയും പ്രവർത്തിയുമാണ് ആരാധന . ഒരു വ്യക്തി സ്വമനസാലെ ദൈവത്തിനു നൽകുന്ന ബഹുമാനവും,നന്ദിയും സ്തുതിയുമാണ് ആരാധന. മനസോടെ കൊടുക്കുമ്പോൾ അത് ഏറ്റം മെച്ചപ്പെട്ടത് ആയിരിക്കും .ദൈവം അത് സീകരിക്കുന്നു .

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് കൂട്ടായിമക്കു  (ഫെല്ലോഷിപ്പ്) വേണ്ടിയാണു. ആരാധനയെക്കാൾ ശ്രെഷ്ട്ടമാണ് കൂട്ടായിമ {Fellowship}. അതിനു വേണ്ടിയാണു ദൈവം മനുഷ്യനെ സ്വന്തം സ്വരൂപത്തിൽ തന്റെ കൈകൾ കൊണ്ട് മെനഞ്ഞു തന്റെ ശ്വാസം (breath) നൽകി ജീവനുള്ള ദേഹി ആക്കി ഉണ്ടാക്കിയത് . തന്റെ വാക്കുകൾകൊണ്ട് സകലത്തെയും സൃഷ്ടിച്ച ദൈവം മനുഷ്യനെ മാത്രം പ്രത്യേകമായി സ്രഷ്ടിച്ചത് ഒരു വലിയ കൂട്ടായിമക്കു വേണ്ടിയാണ്. വെളിപ്പാട്  പുസ്തകത്തിൽ ഇതിന്റെ പൂർത്തീകരണം കാണുവാൻ കഴിയും. Revelation 21.3. സിംഹാസനത്തിൽനിന്നു ഒരു മഹാ ശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടു കൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. {The Great Fellowship in Heaven} .

ആരാധനയെ കുറിച്ച് എന്ന് പറയുന്ന ചില  വാക്യങ്ങൾ താഴെ കൊടുക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള അർത്ഥ വ്യത്യാസം മനസിലാക്കുക.Exodus 10:3. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിചെയ്യുന്നു: എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.; {3 And Moses and Aaron came in unto Pharaoh, and said unto him, thus saith the LORD God of the Hebrews, How long wilt thou refuse to humble thyself before me? let my people go, that they may serve me.} Exodus; 8 .1; 9 .1 ൽ ഇതേ കാര്യം പറയുന്നു. Exodus 4. 23 എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക. {And I say unto thee, let my son go, that he may serve me: and if thou refuse to let him go, behold, I will slay thy son, even thy firstborn.}  ഈ പറഞ്ഞിരിക്കുന്ന എല്ലാ വാക്യങ്ങളിലും ആരാധിക്കുവാൻ എന്നല്ല പകരം സേവിക്കുവാൻ എന്നാണ്  {that he may serve me:} ഒരു മനുഷ്യന്റെ മുഴു ജീവിതം കൊണ്ട് ദൈവത്തെ സേവിക്കുക എന്നാണ് അർത്ഥമാക്കുന്നത് . ദൈവത്തിനു ലോകത്തിൽ വെളിപ്പെട്ടു വരുവാൻ ദൈവത്തെ നിരന്തരം സേവിക്കുന്ന ഒരു ജനത. അതിനാണ് അവർക്കു ന്യായപ്രമാണം നൽകി ഒരു പ്രത്യേക ജനതയായി തിരഞ്ഞെടുത്തത്.

John:4.23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. {But the hour cometh, and now is, when the true worshippers shall worship the Father in spirit and in truth: for the Father seeketh such to worship him.  God is a Spirit: and they that worship him must worship him in spirit and in truth.}

ആരാണ്  സത്യ നമസ്കാരികൾ? കൂടുതൽ വിവരിക്കുന്നില്ല .ദൈവത്തെ അറിഞ്ഞു, സ്‌നേഹിക്കുന്നവർ, അവിടുത്തേക്ക് മനസോടെ  സ്വന്തം ആത്മാവിൽ നിന്നും മനസോടെ കൊടുക്കുന്ന (ബഹുമാനം./നമസ്കാരം ) ആരാധന എന്ന് ഇവിടെ  ഉദ്ദേശിക്കുന്നത് . നിർബന്ധത്താലോ നിയമത്താലോ ഉള്ള ഒരു ആരാധനയും മനുഷ്യരിൽ നിന്നും ദൈവം സീകരിക്കുന്നില്ല. Psalm: 86:12, ൽ ദാവീദ് പറയുന്നത്, “എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.

”യേശുവിൻറെ രക്തത്താൽ വീണ്ടെടുക്കപെട്ട ദൈവ ജനം ഒരുമിച്ചു കൂടിയിരുന്ന് പൂർണ മനസോടെയും ഏക മനസോടെയും പൂർണ്ണമായ ആത്മാവോടും തങ്ങളുടെ  ശരീരങ്ങൾ  കൊണ്ട് പരിശുദ്ധാത്മാവിൽ ദൈവത്തെ ആരാധിക്കട്ടെ (കൂട്ടായിമ ആചരിക്കട്ടെ ). അത് ദൈവത്തിനു പ്രസാദമാണ് .കൂട്ടായിമകളിൽ (Fellowships) ഒരുമനപ്പെട്ടു൦, ഹൃദയപരമാർത്ഥതയോടെയും ഒരുമിച്ചു കൂടി വരിക എന്നത് പ്രധാന പെട്ട ഒരു വിഷയം ആണ്. {one accord with gladness and singleness of heart Act: 2.46} പെന്തിക്കോസ്തു നാളിൽ പരിശുദ്ധാത്മാവു ഇറങ്ങിയത് ഒരുമിച്ചു കൂടി ഇരുന്നവരുടെ ഇടയിലേക്കാണ്, ഒരേ വിഷയത്തിൽ ഒരുമനപ്പെട്ടു ഇരിക്കുന്ന കൂട്ടായ്മയിലാണ് ദൈവ തേജസ് ഇറങ്ങുന്നതും ദൈവ പ്രവൃത്തി നടക്കുന്നതും. ശലോമോൻ പണിത ദേവാലയത്തിലും സെരുബ്ബാബേൽ പണിത ദേവാലയത്തിലും ദൈവ തേജസ് ഇറങ്ങിയത് അവരുടെ ഒരുമയിലാണ് എന്ന് മനസിലാക്കണം . ഈ നാളുകളിൽ കൂട്ടായിമകളിൽ { Local  congregations} ദൈവ പ്രവൃത്തി നടക്കുന്നില്ല എങ്കിൽ അതിനു കാരണം അവിടെയുള്ള ആളുകളുടെ ഐക്യമില്ലായിമയാണ് . ഒരുമനപ്പെട്ടു ദേവാലയത്തിൽ കൂടിവരികയും,

ഹൃദയ പരമാര്ഥതയോടെ സ്നേഹ സൽക്കാരങ്ങളിൽ ഭക്ഷണം കഴിക്കുക എന്നത് വളരെ ചിന്തനീയമായ ഒരു വസ്തുതയാണ്. ദൈവത്തിന്റെ സഭ എന്നത് ആഗോള വ്യാപകമായ ഒന്നാണ്. യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപെട്ട എല്ലാ മനുഷ്യരും അതിന്റെ ഭാഗമാണ്. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ. എന്നാൽ ഓരോരോ സ്ഥലങ്ങളിലും പല കൂട്ടായിമകൾ ഉണ്ട് {local congregations} അതിന്റെ നടത്തിപ്പുകൾക്കും ശിശ്രുഷകൾക്കും, ആ ദേശങ്ങളിലെ സുവിശേഷികരണത്തിനുമായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് സഭയിൽ നിന്നും ചിലരെ വിശ്വസ്തർ എന്ന് കണ്ടു സഭയുടെ വേലക്കാരായി തിരഞ്ഞെടുക്കുന്നു. (Ministers of the Church) 1 Corinthians 4 :1,2. പൗലോസ് ആപസ്തലൻ പറയുന്നു “ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ. ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ”.

  Ephesians   4 : 11-16  “അവൻ ചിലരെ അപ്പോസ്തലന്‍മാരായും ചിലരെ പ്രവാചകന്‍മാരായും ചിലരെ സുവിശേഷകന്‍മാരായും ചിലരെ ഇടയന്‍മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്‍റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്‍റെ ആത്മികവർദ്ധനെക്കും ആകുന്നു. അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു.”  ഈ നിലയിലാണ് സഭയിൽ ശിശ്രുഷകൻമാരെ  പരിശുദ്ധാത്മാവ് ആക്കിയിരിക്കുന്നത്. മേലാളന്മാരായിട്ടല്ല ശിശ്രുഷക്കാരായിട്ടാണ് നിയമിച്ചിരിക്കുന്നത് . അവർ ശിശ്രുഷ ചെയുന്നത് ദൈവത്തിനു വേണ്ടി തന്റെ സഭയിലാണ് .

ഈലേഖനംതുടരുന്നതാണ്. വായനക്കാരുടെഅഭിപ്രായങ്ങളുംസപ്പോർട്ടുംപ്രതിക്ഷിക്കുന്നു……

By Pastor M G Abraham. For more information and articles Visit:  www.standwithtruth.net.  Facebook page /YouTube/ Stand With Truth. https://www.youtube.com/channel/UCV-hhozYjB0is1oU69Ki42Q

Leave a comment