5. കൂട്ടായ്മ്മ: Fellowship
ഇന്ന് ലോകത്തിൽ കാണുന്നത് ക്രിസ്തു മതമാണ്. മറ്റു മതങ്ങളെ പോലെയുള്ള ഒരു ‘മതം’ അതിൽ വ്യത്യസ്ഥ ചിന്തകളും ആചാരങ്ങളും അനുഷ്ട്ടാനങ്ങളും. ആരാധനാ രീതികളും കാണാം. പഠിപ്പിക്കലുകൾ തന്നെ വ്യത്യസ്തമാണ്. യേശു ക്രിസ്തു അങ്ങനെ ഒരു മതം സ്ഥാപിച്ചതായി കാണുന്നില്ല. ചരിത്ര വസ്തുതകളും ഇല്ല. Mathew 28.20 ൽ യേശു ക്രസ്തുവിന്റെ കല്പന എന്തെന്നാൽ:’ഞാൻ നിങ്ങളോടു കല്പിച്ചതൊക്കയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ. ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ട് എന്ന് അരുളിചെയ്തു.”
ഒരു മത സ്ഥാപനമല്ല ഇവിടെ യേശു ക്രിസ്തു ഉദ്ദേശിക്കുന്നത് തൻറെ കല്പനകൾ പ്രമാണിക്കുന്ന ശിഷ്യന്മാരെ ആണ്. എന്നാൽ ക്രിസ്തുവിന്റെ ശരീരമാകുന്ന ഒരു സമൂഹം ഉണ്ട്, അതാണ് ദൈവ സഭ. യേശു ക്രിസ്തു പറഞ്ഞു, Mathew 16 :18. “ഞാൻ എൻറെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല’ക്രിസ്തുവും തന്റെ സഭയും തമ്മിലുള്ള ബന്ധത്തെ കാണിക്കുവാൻ പൗലോസ് അപ്പോസ്തലൻ പറഞ്ഞിരിക്കുന്ന ഏറ്റവും വലിയ പ്രസക്തമായ ഉപമയാണ്
“ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ ” ക്രിസ്തു തലയും സഭ ശരീരവും ആകുന്ന ഒരു വ്യക്തി, {The body of Christ} ഒരു സംപൂർണ വ്യക്തിത്വം. അതാണ് സഭ. 1 Corinthians 12: 12 മുതൽ 27 വരെയുള്ള വാക്യങ്ങളിൽ വളരെ വ്യക്തമാകുന്നു. ഇതു വലിയ ഒരു കൂട്ടായിമയെ {Fellowship} വ്യക്തമാകുന്നു. പല നിലകളിലുള്ള മനുഷ്യർ എങ്ങനെ ഒന്നിക്കുവാൻ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ് ശരീരം. പല അവയവങ്ങൾ ഒന്നായി ചേർന്ന് ഒരു ശരീരമാകുകയും അതിനു ഭംഗി നൽകുകയും, വിഘടനമില്ലതെ ഒരുമിച്ചു പ്രവർത്തിക്കുകയും ചെയുന്നു. ഓരോ അവയവത്തിന്റെയും രൂപവും പ്രവർത്തനവും സ്ഥാനവും വലുപ്പവും വ്യത്യസ്തമാണ് എങ്കിലും, തലയിൽ നിന്ന് ലഭിക്കുന്ന നിദ്ദേശങ്ങൾ കൃത്യമായി അനുസരിച്ചു പ്രവർത്തിക്കുന്നതുകൊണ്ടു ഒരു വ്യക്തിത്വത്തിന് വൈക്രിതം (disorder) സംഭവിക്കുന്നില്ല.
ഇതുപോലെയാണ് യേശു ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപെട്ട ദൈവ സഭ. ഒരു അവയവും തമ്മിൽ തമ്മിൽ വലുപ്പം ഭാവിക്കാതിരിക്കുന്നതുപോലെ സഭയിലെ വ്യക്തികൾ തമ്മിൽ വലുപ്പം ഭാവിക്കാതെ പ്രവർത്തികയും പെരുമാറുകയും വേണം എന്നാണ് വചനം. Romer.12.16 “തമ്മിൽ ഐക്യമത്യമുള്ളവരായി വലുപ്പം ഭാവിക്കാതെ എളിയവരോട് ചേർന്നുകൊൾവീൻ. നിങ്ങളെ തന്നെ ബുദ്ധിമാന്മാർ എന്ന് വിചാരിക്കരുത് “Eph 4.16. ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു. ,”25 ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ”. അതുകൊണ്ടു സഭയിലെ കൂട്ടായിമക്കാർ തമ്മിലുള്ള ബന്ധം മറ്റ് എന്തിനേക്കാളും വലുതാണ്. സ്വന്തം രക്ത ബന്ധത്തിലുള്ളവരേക്കാൾ കൂടിയ ബന്ധമാണ് ക്രിസ്തു യേശുവിൽകൂടിയുള്ള ബന്ധം. ക്രിസ്തു തലയും സഭ ശ്രീരവുമായുള്ള ബന്ധം. അത് സഭാ കൂട്ടായിമകളിൽ നിലനിർത്തുവാനും പാലിക്കുവാനും നാം ബാദ്ധ്യസ്ഥരാണ്.
സഭാ കൂടിവരവുകൾ ആത്മീയ വർധനവിനുള്ളതാണു എന്ന് പറഞ്ഞുവല്ലോ. അതിനെക്കുറിച്ച് ചിലതു പറയുവാനുണ്ട്. ഇപ്പോൾ പലരും സഭായോഗത്തിനു പോകുന്നു എന്ന് പറയുന്നതിന് പകരം ആരാധനക്ക് പോകുന്നു എന്നാണ് പറയുന്നത്. അപ്പോൾ മറ്റു സമയങ്ങളിൽ ഇവർ ആരാധിക്കാറില്ലേ എന്ന് തോന്നുന്നു. ഇന്ന് ഞായറഴച്ച മാത്രം ചെയ്യുന്ന ഒരു പുണ്യ കർമ്മമാണ് ആരാധന എന്ന് തോന്നുന്നു. മുൻ കാലങ്ങളിൽ സഭായോഗത്തിനു പോകുന്നു എന്നോ കൂട്ടായിമക്കു പോകുന്നു എന്നോ ആയിരുന്നു പറഞ്ഞിരുന്നത്. എന്റെ പിതാക്കന്മാരിൽ നിന്നും അങ്ങനെ ആയിരുന്ന കേട്ടിരുന്നത്. ഇപ്പോഴത്തെ ന്യൂ ജനറേഷൻ പാസ്റ്റർ മാരും വിശ്വാസികളും ആരാധന എന്നാണ് പറയുന്നത്. നമ്മുടെ മീറ്റിങുകൾ ആരാധനയുടെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളു എന്നതാണ് സത്യം. എന്നാൽ ഈ യോഗങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട് എന്ന കാര്യം മറന്നുപോകരുത്. നമ്മുടെ ഈ മഹാ ദൈവത്തെ ബഹുമാനിക്കുന്നത് എപ്പോഴും പ്രധാനപ്പെട്ടതാണ്.
ദൈവം ആരാണ് എന്ന് മനസിലാക്കി വേണം ആരാധിക്കുവാൻ. Psalms 29 ൽ ദൈവത്തെ കുറിച്ച് ചെറിയ ഒരു വിവരണം കാണാം വാക്യം 2 ൽ യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ, വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്ക്കരിപ്പിൻ., {Give unto the Lord the glory due unto His name; worship the Lord in the beauty of holiness.} അവന്റെ നാമം എന്താണ് എന്ന് മാസിലാക്കാൻ Ezekiel 1, 2 ഉം ആദ്യായവും Revelation 4 ,5, ആദ്യായവും വായിച്ചാൽ മതി, ഇവിടെ എഴുതുവാൻ പ്രയാസമാണ്. വിശുദ്ധിയിലും, ഭക്തിയിലും, ബഹുമാനത്തിലും, ഭയത്തിലും, സ്നേഹത്തിലും ചെയ്യേണ്ട ഈ ആരാധന (വസ്തുത) ഇന്ന്, അങ്ങനെയാണോ നടത്തുന്നത് എന്ന് പരിശോധിക്കേണ്ടത് ആവശ്യമായിരിക്കുന്നു. ബൈബിളിൽ എങ്ങും കാണാത്ത ഒരു പുതിയ തസ്തിക പുതുതായി വന്നിരിക്കുന്നു. ‘വർഷിപ് ലീഡർ “{position of worship leader}. സിനിമാറ്റിക് സ്റ്റൈലിൽ വസ്ത്ര൦ ധരിച്ചു ഗിത്താറും മറ്റ് താളമേളങ്ങളുടെ അകമ്പടിയോടേ ആണും പെണ്ണും ഇടകലർന്നു നിന്ന് മറ്റാർക്കും അറിയാൻ പാടില്ലാത്തതും പാടാൻ പറ്റാത്തതുമായ ഗാനങ്ങൾ പാടി സ്റ്റേജിൽ ഡാൻസും മറ്റും കാണിക്കുന്നതാണ് ആരാധന എന്ന് തോന്നുന്നു എങ്കിൽ തെറ്റി. ഇപ്പോൾ സഭയിൽ എല്ലാവർക്കും അവസരം കൊടുക്കണം എന്നാണ് പക്ഷം, അല്ലെങ്കിൽ പ്രശ്നമാണ്. എല്ലവരും മിടുക്കന്മാർ ആണല്ലോ. ഓരോരുത്തരുടെയും പ്രോഗ്രാമുകൾ കൊഴുപ്പിക്കണം. അല്ലെങ്കിൽ മോശമാണ്. അതുകൊണ്ട് പറ്റാവുന്നിടത്തോളം കൊഴുപ്പിക്കണം. അതാണ് ലക്ഷ്യം.
കൺവെൻഷൻ ആയാലും സഭായോഗം ആയാലും ഇതാണ് ഗതി. എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം കൂടി പറയാതിരുന്നാൽ ദൈവം എന്നോട് പൊറുക്കുകയില്ല. എന്തന്നാൽ, സ്റ്റേജിൽ എന്ത് വിഢിത്തങ്ങളോ ഭോഷ്ക്കുകളോ വിരുദ്ധ ഉപദേശങ്ങളോ പറഞ്ഞാലും, അത് കഴിഞ്ഞു ലീഡ് പാസ്റ്റർ പറയും, വളരെ നന്നായിരുന്നു അനുഗ്രഹിക്കപ്പെട്ട മെസ്സേജു൦ പാട്ടും ആയിരുന്നു. എല്ലാവരും കൈ ഉയർത്തി സ്തോത്രം പറയാം. തെറ്റുകൾ തിരുത്തി മുന്നോട്ടു നയിക്കാൻ ആരും തയ്യാറാകുന്നില്ല. ആരെയൊക്കെയോ എന്തിനെയൊക്കെയോ പേടിക്കുന്നതുപോലെ കാണുന്നു. ആണും പെണ്ണും മാന്യമായ വസ്ത്ര ധാരണം കൊണ്ട് ദൈവത്തെ ബഹുമാനിക്കണം. ഉപയോഗിക്കുന്ന വാക്കുകളിൽ ബഹുമാനം ഉണ്ടായിരിക്കണം.അട്ടഹാസങ്ങളും അലർച്ചകളും ചാട്ടങ്ങളുമല്ല ദൈവത്തിനു വേണ്ടത്. അന്തർ ഭാഗത്തെ സത്യമാണ് വേണ്ടത്. പരിഞ്ജാനത്തിന്റെയും സുബോധത്തിന്റെയും സത്യത്തിന്റെയും ആത്മാവിനെയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. ഇതിനു വിരോധമായുള്ളതെല്ലാം സാത്താന്യമാണ് എന്നതിൽ തർക്കം ഇല്ല.
ആത്മ നിയോഗം പ്രാപിച്ചവർ മാത്രം സ്റ്റേജുകളിൽ കയറി ശിശ്രുഷകൾ ചെയ്യട്ടെ. സദസിൽ എല്ലാവർക്കും ചേർന്നു പാടാൻ പറ്റുന്ന പാട്ടുകൾ അതിൻറെ താളത്തിലും രീതിയിലും പാടട്ടെ. വചന പരിജ്ഞാനവും പ്രാപ്തിയുമുള്ളവർ പ്രസംഗിക്കട്ടെ. പരിശുദ്ധാത്മാവിന്റെ കൃപാ വരങ്ങൾ ഉള്ളവർ അത് അനുയോജ്യമായി പ്രയോജനപ്പെടുത്തട്ടെ. പ്രാർഥനക്കും സ്തുതിക്കും സ്തോത്രത്തിനും ഒരു സദസിൽ ഉള്ള എല്ലാവർക്കും അവസരം നൽകുക, കൂട്ടായിമാ വേദികൾ ചിലർക്ക് മാത്രം അവസരങ്ങൾ നൽകുന്ന വേദി ആക്കാതെ, എല്ലാവർക്കും ദൈവത്തെ പാടി സ്തുതിക്കുവാനും മഹത്വപ്പെടുത്താനുള്ള അവസരം ഉണ്ടാകട്ടെ. ഒരുമിച്ചു സ്തുതിക്കുമ്പോളും പാടുമ്പോഴും പരിശുദ്ധാത്മ പ്രവർത്തനം അനുഭവിക്കുവാനും കാണുവാനും കഴിയും. ഒരു വ്യക്തിയുടെ മുഴു ജീവിതമാണ് ആരാധന എന്ന് നാം തിച്ചറിയണം.
ജീവിതത്തതിന്റെ എല്ലാ മേഖലകളിലും എല്ലായിപ്പോഴും ദൈവത്തിനു പ്രസാദം ഉള്ള പ്രവർത്തികൾ ചെയ്യുന്നതും ദൈവത്തിനു മഹത്വം കൊടുക്കുന്നതും ആണ് ആരാധന. സത്യം. നീതി. വിശുദ്ധി. എന്നി കാര്യങ്ങൾ ജീവിതത്തിന്റെ മുഖ മുദ്ര ആയിരുന്നാൽ ജീവിതമാകുന്ന ആരാധന പൂർണമാണ്.1 Thessalonians 5:16-18 “എപ്പൊഴും സന്തോഷിപ്പിൻ. എല്ലാറ്റിനും സ്തോത്രം ചെയ്യുവിൻ, ഇതല്ലോ ക്രിസ്തു യേശുവിൽ ദൈവേഷ്ടം “. സഭാ യോഗത്തിലോ മറ്റു യോഗങ്ങളിലോ മാത്രം സ്തുതികയും പടുകയും ചെയ്യുകയും, പിന്നെ അതുമായി ഒരു ബന്ധവും ഇല്ലാതിരിക്കുകയും ചെയ്യുക. ഇതു Revelation 3.17 ൽ പറയുന്ന ശീതോഷ്ണവാന്മാർ {Lukewarm} എന്ന കൂട്ടരാണ്. ഇങ്ങനെ യുള്ളവർ ഇന്ന് സഭകളിൽ ധാരാളം ഉണ്ട്.
ഈ ലേഖനം തുടരുന്നതാണ്. വായനക്കാരുടെ അഭിപ്രായങ്ങളും സപ്പോർട്ടും പ്രതിക്ഷിക്കുന്നു……
By Pastor M G Abraham. For more information and articles Visit: www.standwithtruth.net Facebook page /YouTube/ Stand With Truth. God Bless