ദൈവസഭയുടെഅടിസ്ഥാനഉപദേശങ്ങൾതുടർച്ച: Part 5:A


5. കൂട്ടായ്മ്മ: Fellowship:  Part: A

    സ്നേഹിതരുടെയും തുല്യതാ സ്വഭാവമുള്ളവരുടെയും സമൂഹമാണ് “കൂട്ടായിമ” {Fellowship is a company of equals or friends: John 15: 15; Philippians 2: 1-8; 1: Corinthians.  10: 16-17, 24: John 15:14-16}. Act 2.42-47 “അവർ അപ്പോസ്തലൻമാരുടെ ഉപദേശം കേട്ടും കൂട്ടായിമ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പൊന്നു”. {“They devoted themselves to the apostles’ teaching and to fellowship, to the breaking of bread and to prayer”}

    യേശു ക്രിസ്തുവിന്റെ പഠിപ്പിക്കലുകളെയും അപ്പോസ്തലിക ഉപദേശങ്ങളെയും പാലിക്കുന്ന ആളുകളുടെ കൂടിവരവുകളെ (Groups) ആണ് ക്രിസ്തീയ കൂട്ടായിമ (Fellowships) എന്ന് പൊതുവെ വിളിക്കുന്നത്. ഒരുവൻ മറ്റൊരാളോട് കാണിക്കുന്ന താഴ്മയുള്ള ആദരണീയ മനോഭാവത്തെയും സഹകരണത്തെയും കൂട്ടായിമ എന്ന് വിളിക്കാം. ക്രിസ്തുശിഷ്യന്മാരുടെ ഇടയിൽ [ക്രിസ്തിയാനികൾ എല്ലാം ശിഷ്യന്മാർ അല്ല] ഉണ്ടായിരിക്കേണ്ട പരമ പ്രധാനമായ ഒരു ഗുണമാണ്(quality)കൂട്ടായിമ. ഒരുമിച്ചു കൂടി പാട്ടുകൾ പാടുന്നതോ പ്രസംഗം കേൾക്കുന്നതോ, മറ്റു പല കാര്യങ്ങളും ചെയുന്നതുകൊണ്ട് കൂട്ടായിമ ആകുന്നില്ല. അത് ഒരു സംഘടനക മാത്രമേ ആകുന്നുള്ളു.   ലൗകിക മനുഷ്യർക്കും (Worldly Peoples) സംഘടനകൾ ഉണ്ട്. അവരും ധാരാളം നല്ല കാര്യങ്ങൾ   ചെയ്യുന്നുമുണ്ട്. ഈ കാര്യത്തിൽ പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയ   ലേഖനം 2 ൽ പറയുന്നത് ശ്രദ്ധേയമാണ്.”  ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ,  നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ.  ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.  ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ”. ഇതാണ് ക്രിസ്തിയ കൂട്ടായിമയുടെ അടിസ്ഥാന പ്രമാണം. ഇതിൽ നിന്നും ഒരു വ്യക്തിയും   വ്യതിചലിക്കാൻ പാടില്ല.

    അത് പാസ്റ്റർ ആയാലും തിരുമേനി ആയാലും ഏതു നേതാവായാലും കേവല വിശ്വാസി ആയാലും ഈ പ്രമാണത്തിനു മാറ്റം ഇല്ല. അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നായി വിശുദ്ധന്മാരുടെ കൂട്ടായിമകളെ (Fellowship) ഉൾപ്പെടുത്തിയിരിക്കുന്നതു എന്തുകൊണ്ടാണ് എന്ന് ചിന്തിക്കേണ്ടതാണ്. ചില ആളുകൾ ഒരു കൂട്ടായിമയിലും പോകാതെയും ആരുമായും ബന്ധമില്ലാതെയും തനിയെ വിശ്വാസ ജീവിതം ചെയുന്നുണ്ട്. ചിലർ സഭാ കൂട്ടങ്ങളിൽ പോയാലും ആരുമായും ഒരു ബന്ധവും ഇല്ലാതെ പോകുന്നവരും ഉണ്ട്. അതിനു അവരുടേതായ കാരണങ്ങൾ കണ്ടേക്കാം. വിശുദ്ധന്മാരുമായുള്ള   കൂട്ടായിമ, അപ്പോസ്തലിക അടിസ്ഥാന ഉപദേശവും ഒന്നാം നൂറ്റാണ്ടു മുതൽ അനുഷ്ഠിച്ചു പോരുന്നതുമായ ഒരു വസ്തുതയാണ്. ഒരു വിശ്വാസിയുടെ നിലനില്പിനും ആത്മീയ വളർച്ചക്കും, ഉത്സാഹത്തിനും, ആത്മീയ പ്രവർത്തനത്തിനും, വചന പഠനത്തിനും കൂട്ടായ്മ്മ അനിവാര്യമാണ്.

    ദൈവമക്കൾ ഒരുമിച്ചു നിൽക്കുന്നത് സാത്താന്യ പ്രവർത്തനങ്ങളെ എതിർക്കുന്നതിനും, വിജയം വരിക്കുന്നതിനും, കൂട്ടായിമയുടെ പ്രാർത്ഥന വളരെ ഫലിക്കുന്നതാണ്.  ഉദാഹരങ്ങൾ ധാരാളം ബൈബിളിലും അനുഭവ സാക്ഷ്യങ്ങളിലും ലഭ്യമാണ്. ഉദാഹരണമായി Acts:12.5 ൽ വായിക്കുന്നത് “ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചു പോന്നു”. സഭയുടെ ശ്രദ്ധയോടെ യുള്ള പ്രാർത്ഥനയായിരുന്നു പത്രോസിന്റെ കാരാഗ്രഹ മോചനം എന്ന് മനസിലാക്കാം.  ദൈവ മക്കളുടെ ആവശ്യയങ്ങളിൽ സഹായിക്കുവാനും ഒരുമിച്ചു പ്രവർത്തിക്കുവാനും,ഐക്യമത്യപെട്ടു് പ്രാർത്ഥിക്കുവാനും, അതാതു ദേശത്തെ സുവിശേഷവത്കരിക്കുന്നതിന്നും ഒരുമിച്ചുള്ള കൂട്ടായ്മ്മ വളരെ സഹായകമാണ്.

    ഐക്യമത്യത്തെകുറിച്ചും കൂട്ടായിമയെക്കുറിച്ചും യേശു ക്രിസ്തുവിന്റെ പഠിപ്പിക്കൽ പ്രധാനമാണ്. Mathew 18:19,20 വാക്യങ്ങളിൽ കർത്താവു ഇപ്രകാരം പറയുന്നു; “ഭൂമിയിൽ വെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐക്യമത്യപെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു ലഭിക്കും. രണ്ടോ മൂന്നോ പേർ എൻറെ നാമത്തിൽ കൂടി വരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു”. നമ്മുടെ കർത്താവിന്റെ ഈ വാഗ്‌ദത്തവും സാന്നിദ്ധ്യവുമാണ് നമ്മുടെ കൂട്ടായിമകളുടെ ജീവനും ശക്തയും. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ എന്ന പ്രമാണത്തിൻ്റെ അടിസ്ഥാനത്തിൽ പറയട്ടെ. കൂട്ടായിമയിൽ (Local Church) നിന്നും എടുക്കുന്ന സ്തോത്ര കാഴ്ചയും ധന ശേഖരണവും കേവലം ചില പാസ്റ്റർ മാരുടെയും മറ്റു സുവിശേഷ വേലക്കാർ എന്നു പറയുന്നവരുടെയും സഹായത്തിനു മാത്രമുള്ളതല്ല, മറ്റു കൂട്ടു വിശുവാസികളുടെ മുട്ടു തീർക്കാൻ വേണ്ടി കൂടി ഉള്ളതാണ് എന്ന് സഭ മനസിലാക്കണം.

    ആദിമ സഭ അങ്ങനെ ആയിരുന്നു എന്ന് അപ്പോസ്തല പ്രവർത്തിയിൽ നിന്നും മറ്റു ലേഖനങ്ങളിൽ നിന്നും, ആദിമ സഭാ ചരിത്രത്തിൽ നിന്നു പോലും മനസിലാക്കാം. Acts 2:44-47 വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു സകലവും പൊതു വക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും,ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയുംദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു. ആദ്യ കാലങ്ങളിലെ സ്തോത്ര കാഴ്ചകളും ധനശേഖരണവും യാഥാർത്യമുള്ളതും ദൈവ വചനം അനുസരിച്ചുള്ളതും ആയിരുന്നു. എല്ലാ മീറ്റിംഗുകളിലും സ്തോത്ര കാഴ്ച എടുക്കണം എന്ന ആശയം എവിടെ നിന്നു വന്നു എന്ന് മനസിലാകുന്നില്ല.

    കൂട്ടായിമകളുടെ കൂടിവരവുകൾ ആത്മിക വർദ്ധനവിനുള്ളതാണ്. പണപ്പിരിവിനുള്ളതല്ല. ദശാംശവും സ്തോത്ര കാഴ്ചകളും കൂട്ടായിമകളിലെ നിയമല്ല. ഇന്ന് അങ്ങനെ മാറിയിരിക്കുന്നു അല്ലെങ്കിൽ മാറ്റിയിരിക്കുന്നു. പുതിയ നിയമ സഭയിൽ ഉണ്ടായിരുന്നത് ഔദാര്യ ദാനങ്ങളാണ്. അപ്പോസ്തലന്മാർ അത് ആവശ്യാനുസരണം സ്വീകരിക്കയും വിശുദ്ധന്മാരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയിതിരുന്നു എന്ന് ലേഖങ്ങളിൽ നിന്നും മനസിലാക്കാം. അത് ദൈവ മക്കളുടെ മുട്ടു തീർക്കാൻ ആയിരുന്നു. ഇന്ന് ഇതു ഒരു തൊഴിലും പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി മാറിയിരിക്കുന്നു. ഈ ഞാൻ ഒരു സഭയുടെ നിയമാവലി {Policy} കേട്ട് അമ്പരന്നുപോയി അതിൽ പറയുന്നത് കുറഞ്ഞത് $ 2000 (dollar) ദശാംശം കൊടുക്കുന്നവർക്കു മാത്രമേ മെമ്പർഷിപ് കൊടുക്കുകയുള്ളൂ എന്ന്. കഷ്ട്ടം. നമ്മുടെ കൂട്ടായ്മകളുടെ അധഃപതനം എന്നല്ലാതെ എന്ത് പറയാൻ.

    പരിശുദ്ധാത്മാവും അപ്പോസ്തലൻ മാരും വിഭാവനം ചെയ്യ്ത, കർത്തവ്സ്ഥാപിച്ചതുമായ ഈ കൂട്ടായിമാ ബന്ധം വെറും സഘടനകൾ {clubs} ആക്കി മാറ്റാതെ, വചന ശുദ്ധിയിലും പരിശുദ്ധാത്മാവിന്റെ അധികാരത്തിലും നില നിർത്തി പോരുവാൻ ദൈവ മക്കൾ ദൈവത്തോട് വിധേയത്വം ഉള്ളവർ ആയിരിക്കുവാൻ ശ്രമിക്കണം.  നമ്മുടെ വിശുദ്ധ കൂട്ടായിമകൾ {Fellowships} വെറും സംഘടനകൾ ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

    ഈ ലേഖനം തുടരുന്നതാണ്. വായനക്കാരുടെ അഭിപ്രായങ്ങളും സപ്പോർട്ടും പ്രതിക്ഷിക്കുന്നു……

    By Pastor M G Abraham.

    For more information and articles Visit:  www.standwithtruth.net

    Facebook page /YouTube/ Stand With TruthGod Bless

    Leave a comment