4. അപ്പോസ്തലിക ഉപദേശം: [ Apostolic {Teachings} exhortation] Part 4.A
പുതിയ നിയമ പുസ്തകങ്ങൾ ആകെ 27. 4 സുവിശേഷങ്ങൾ; ലേഖനങ്ങൾ 21. അതിൽ പൗലോസിന്റെ ലേഖനങ്ങൾ 14 : Romans, 1 and 2 Corinthians, Galatians, Ephesians, Philippians, Colossians, 1 and 2 Thessalonians, 1 and 2 Timothy, Titus, Philemon, and Hebrews
പത്രോസിന്‍റെ ലേഖനം 2 ; യോഹന്നാന്റെ ലേഖനം 3 ; യാക്കോബ് 1 .യൂദാ 1 ;
ലൂക്കോസ് എഴുതിയ ചരിത്രം Acts ; യോഹന്നാന്റെ വെളിപ്പാട് പുസ്തകം (Apocalypse/ Revelation).
ഇതിൽ ലൂക്കോസ് എഴുതിയ ആദിമ സഭയുടെ ചരിത്രം വളരെ പ്രധാനം ആണ് . അതിൽ അപ്പോസ്തലൻമാരുടെ പ്രവർത്തികൾ {അപ്പോസ്തലൻമാരിൽ കൂടിയുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തികൾ എന്നു വിവക്ഷിക്കാം} എങ്ങനെ ആയിരുന്നു എന്തായിരുന്നു എന്ന് മനസിലാക്കാം . അവരുടെ പ്രവർത്തനങ്ങളും പഠിപ്പിക്കലുകളും സഭയുടെ മാർഗ ദർശനമാണ് . അതാണ് സഭ പിന്തുടരേണ്ടതും പാലിക്കപ്പെടണ്ടതും . ആദിമ സഭയുടെ പിൻതുടർച്ച അവകാശപെടാനുള്ളതും ഇന്നും പൂർണമായി പാലിക്കുന്നതും പെന്തകൊസ്തു സമൂഹങ്ങളാണ് എന്നത് പ്രസ്താവ്യമാണ് . വചന ശുദ്ധിയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും ഇന്നും പ്രകടമായി കാണുന്നത് ഈ സമൂഹത്തിലാണ് . എന്നാൽ അവരുടെ ഇടയിലും വഞ്ചകന്മാരും പാഷണ്ട ഉപദേശകന്മാരും ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.
Gala: 1.8 ൽ പൗലോസ് അപ്പോസ്തലൻ വളരെ കർശനമായി (strictly) പറയുന്ന ഒരു വസ്തുതയാണ്: “എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ”.
മനുഷ്യ കുലത്തോടുള്ള ബന്ധത്തിൽ ഉല്പത്തി പുസ്തകം മുതൽ വെളിപ്പാട് പുസ്തകം വരെയുള്ള ദൈവിക വെളിപ്പെടുത്തലുകൾ ദൈവം തന്റെ ദാസന്മാർക്കു ദൈവ ആത്മ നിയോഗത്താൽ നല്കിയിട്ടുള്ളതാണ് രേഖപെടുത്തിയിരിക്കുന്നത്.
2 Timothy 3: 16, 17 എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതു ആകുന്നു.
2peter.1:21: “പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ”.
പഴയ നിയമത്തേയും പുതിയ നിയമത്തിലേയും എല്ലാ ദൈവിക വെളിപ്പാടുകളും വളരെ പ്രധാന്യം ഉള്ളതാണ്.
എന്നാൽ പഴയനിയമ തിരുവെഴുത്തുകളുടെയും പ്രവചങ്ങളുടെയും നിവർത്തി എന്ന നിലയിൽ യേശുക്രിസ്തു കന്യകയിൽ ഭൂജാതനാകുകയും ചെയിതു. യേശു ക്രിസ്തുവിന്റെ ജീവിതവും, കഷ്ട്ടാനുഭവും, മരണവും, ഉയിർപ്പും ഉൾപ്പെടെയുള്ള പഠിപ്പിക്കലുകളിൽ { വസ്തുത / Reality } കൂടി മാനവ ജനതയുടെ പുതിയ രക്ഷാ പദ്ധതി തുറക്കുകയും ചെയിതു. യേശുക്രിസ്തുവിന്റെ ശിശ്രുഷാ കാലയളവിൽ താൻ തിരഞ്ഞെടുത്ത 12 ശിഷ്യന്മാരിലൂടെ {യൂദാ ഈസ്കറിയത് ഒഴികെ} തന്റെ സഭയെ ഈ ഭൂമിയിൽ സ്ഥാപിച്ചു. അത് ഇന്നും തുടരുന്നു (പണിയപ്പെടുന്നു) Ephesians 2 .20 ൽ നാം വായിക്കുന്നു " ക്രിസ്തു യേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പോസ്സ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു "
പഴയ നിയമ പ്രവാചകന്മാരും പുതിയ നിയമ യേശുക്രിസ്തുവിന്റെ അപോസ്തലന്മാരും ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. പഴയ നിയമത്തിലെ പ്രവാചകന്മാരുടെ വചങ്ങൾ (പ്രവചങ്ങൾ) പുതിയ നിയമ സഭയുടെ അടിസ്ഥാന കല്ലുകളാണ്. പഴയ നിയമ പ്രവാചകന്മാരെ കുറിച്ച് പത്രോസ് അപ്പോസ്തലൻ, 2 peter 1 .19 ൽ പറയുന്നത് പ്രവാചക വാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയ നക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു. " ഇവിടെ പഴയ നിയമത്തിലെ പ്രവചങ്ങളുടെ പ്രാധാന്യത്തെ എടുത്തു പറയുകയാണ്. യേശുക്രിസ്തുവാകുന്ന പ്രധാന അടിസ്ഥാന മൂലക്കല്ലിനോട് (Chief corner stone) രണ്ടു വശങ്ങളും ചേർത്ത് വച്ചു പണിയപ്പെടുന്ന അടിസ്ഥാന കല്ലുകളാണ് പഴയ നിയമ പ്രവാചകന്മാരും പുതിയ നിയമ അപോസ്തലന്മാരും.
പുതിയ നിയമ അപോസ്തലന്മാർ എന്ന് പറഞ്ഞാൽ യേശുക്രിസ്തുവിനാൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട 12 അപോസ്തലന്മാരെ കുറിച്ചാണ് ഉദ്ദേശിക്കുന്നത്.
ആദ്യ നൂറ്റാണ്ടു മുതൽ മറ്റു ധരാളം സഭാ പിതാക്കന്മാരും അപോസ്തലന്മാരും ചരിത്രത്തിൽ ഉണ്ട്. എന്നാൽ ഇവിടെ അടിസ്ഥാന കല്ലുകളായി പറഞ്ഞിരിക്കുന്നത് 12 അപോസ്തലന്മാരെ കുറിച്ചാണ് എന്നത് ശ്രദ്ധേയമാണ്.
12 അപ്പോസ്തലന്മാർ എന്ന് പറയുമ്പോൾ നാശയോഗ്യനായി തീർന്ന "യൂദാക്കു" പകരം മത്ഥിയാസിനെ തിരഞ്ഞടുത്തതായി Acts.1.22-26 വരെയുള്ള വാക്യങ്ങളിൽ വായിക്കുന്നു. ഈ തിരിഞ്ഞെടുപ്പിനെ ദൈവം അംഗീകരിച്ചോ എന്നതിന് വ്യക്തമായ വാക്യങ്ങൾ ഒന്നും ഇല്ല. കൂടാതെ മത്ഥിയാസിന്റേത് എന്നു പറയപ്പെടുന്ന ഒരു ഉപദേശമോ ലേഖനമോ വിശുദ്ധ ബൈബിളിൽ കാണുന്നില്ല, ചേർത്തിട്ടുമില്ല. അതുകൊണ്ടു ഞാൻ മത്ഥിയാസിനെ അവഗണിക്കുകയല്ല. എന്നാൽ മത്ഥിയാസിനെക്കാൾ പ്രാധാന്യത്തോടെ ബൈബിളിൽ കാണുന്ന വ്യക്തിയാണ് പൗലോസ് അപ്പോസ്തലൻ. മറ്റു പതിനൊന്നു പേരെയും യേശു ക്രിസ്തു നേരിട്ട് വിളിച്ചതാണ് എന്നാൽ മത്ഥിയാസിനെ അവർ എല്ലാവരും കൂടി അംഗസംഖിയ തികക്കാൻ തിരഞ്ഞടുത്തതാണ്. എന്നാൽ പൗലോസ് അപ്പോസ്തലനെ ഉയിർത്തെഴുന്നേറ്റ യേശു ക്രിസ്തു നേരിട്ട് വിളിക്കുന്നതായി Acts Ch 9 ൽ വായിക്കുന്നു {Acts Ch 9.15} എന്റെ സാക്ഷ്യം വഹിപ്പാൻ ഞാൻ തിരിഞ്ഞെടുത്ത ഒരു പാത്രം ആകുന്നു എന്ന് കർത്താവു അനന്യസിനോട് പറയുന്നു. പൗലോസിന്റേതായിട്ടുള്ള 14 ലേഖനങ്ങൾ വിശുദ്ധ ബൈബിളിൽ ഉണ്ട്. തന്നെയുമല്ല സുവിശേഷ പ്രേഷിത പ്രവർത്തിയിലും മിഷനറി യാത്രയിലും മറ്റും പൗലോസ് ആണ് മുന്നിട്ടു നില്കുന്നത്.
ദൈവിക വെളിപ്പാടുകളും ഉപദേശങ്ങളും പഴയ നിയമ തിരുവെഴുത്തുകളുടെ വ്യാഖ്യാനങ്ങളും എല്ലാം പൗലോസിൽ കൂടിയാണ് കൂടുതൽ ലഭിക്കുന്നത്. മറ്റു പല കാരണങ്ങളാലും എന്റെ അഭിപ്രായത്തിലും പഠനത്തിലും 12 അപോസ്തലന്മാരുടെ കൂട്ടത്തിൽ ഒരാളായി ഞാൻ കണക്കാക്കുന്നത് പൗലോസ് അപ്പോസ്തലനെയാണ് അഭിപ്രായ വ്യത്യാസങ്ങൾ കണ്ടേക്കാം. എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്ര൦.
അപ്പോസ്തോലിക ഉപദേശം എന്ന അടിസ്ഥാന പ്രമാണങ്ങൾ (ഉപദേശങ്ങൾ) എന്നത് കൊണ്ട് അർഥമാക്കുന്നത് ചില അടിസ്ഥാന വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.
1 യേശുക്രിസ്തു നേരിട്ട് വിളിച്ചു തിരഞ്ഞടുത്തവർ ആയിരിക്കണം അപ്പോസ്തലന്മാർ
2 യേശു ക്രിസ്തുവിന്റെ ജഡാവതാരം, ജീവിതം, കഷ്ട്ടാനുഭവും, മരണം അടക്കം പുനരുദ്ധാനം, ദൈവത്വം, തുടങ്ങിയ വിഷയങ്ങളിൽ സംശയം ഇല്ലാത്ത അനുഭവവും വിശുവാസവും ഉള്ളവർ ആയിരിക്കണം.
3 പഴയ നിയമ ഗ്രന്ഥങ്ങളെയും പ്രവാചക പുസ്തകങ്ങളെയും, തെറ്റുകൂടാതെ വ്യാഖിയാനിക്കുവാനും പുതിയ നിയമവുമായി ചേർത്ത് പഠിപ്പിക്കുവാനും പരിശുദ്ധാത്മ നിയോഗം പ്രാപിച്ചവരും ആയിരുന്നു അപ്പോസ്തലന്മാർ.
അതുകൊണ്ടാണ് പൗലോസ് അപ്പോസ്തലൻ കർത്താവിന്റെ മേശയെ കുറിച്ച് പറയുമ്പോൾ 1 Cori: 11. 23 ൽ പറയുന്നത് " ഞാൻ കർത്താവിൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ “എന്ന് പറഞ്ഞുകൊണ്ട് കർത്തൃ മേശയെ കുറിച്ചുള്ള ഉപദേശം സ്ഥാപിക്കുന്നത്. യേശു ക്രിസ്തുവിന്റെ കഷ്ടാനുഭവം, മരണം, ഉയിർപ്പു, എന്നിവയുൾപ്പെടുത്തികൊണ്ടു യേശു ക്രിസ്തുവിന്റെ ഓർമക്കായി അവൻ വുരുവോളം ആചരിക്കുവാൻ പറയുന്നു.
ഇവിടെ രണ്ടു കാര്യം പ്രസ്താവ്യമാണ്: 1: ഈ ശിശ്രുഷ, യേശുക്രിസ്തു പറഞ്ഞതുപോലെ കൃത്യമായി പറയുന്നു. Mark 14:22-25, Luke 22:18-20, യേശു ക്രിസ്തു അന്ന് തന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാരോട്, തന്നെക്കുറിച്ചു സംഭവിക്കുവാൻ പോകുന്ന കഷ്ട്ടവും ശാരീരിക പീഡയും രക്ത ചൊരിച്ചിലും മരണവും മുന്കണ്ടു, ഈ കർമ്മം തുടർന്ന് എന്റെ ഓർമക്കായി നിങ്ങൾ ചെയ്യണം എന്ന് പറഞ്ഞു ഏൽപിക്കുമ്പോൾ പൗലോസ് അവിടെ ഇല്ലായിരുന്നു.
2; പൗലോസ് ആ കൂട്ടത്തിൽ ആ സമയം ഇല്ലായിരുന്നു എന്നിരുന്നാലും, പൗലോസ് ഈ വിഷയം സഭക്ക് ഉപദേശമായി 1 Corinthians 11:23-25 ൽ പറയുമ്പോൾ യേശു ക്രിസ്തു പറഞ്ഞതിൽ നിന്നു ഒരു മാറ്റവും ഇല്ലാതെ വളെരെ കൃത്യമായി നൽകുന്നു. അപ്പത്തെ കുറിച്ചും വീഞ്ഞിനെകുറിച്ചും ഉള്ള വളരെ കൃത്യമായ ഉപദേശമാണ് നൽകുന്നത് .
1 Corinthians 10 .16 -17 ൽ കാണുന്നത് സഭയെ ക്രിസ്തുവിൽ കൂടി ഏകപെടുത്തുന്ന കൂട്ടായിമ ബന്ധം “16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്‍റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്‍റെ കൂട്ടായ്മ അല്ലയോ? 17 അപ്പം ഒന്നു ആക കൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.”
ഇതിനെയാണ് ആത്മ നിയോഗത്താൽ കർത്താവിൽനിന്നും പ്രാപിച്ചു സഭക്കു നൽകിയ അപ്പോസ്തലിക ഉപദേശം എന്ന് പറയുന്നത്. ഒരു ഉദാഹരണം വ്യക്തമാക്കി എന്ന് മാത്രം.
അപ്പോസ്തലൻ മാരിൽ കൂടി നല്‍കിയിരിക്കുന്ന ഉപദേശങ്ങൾ ധാരാളമാണ് എല്ലാം എടുത്തു പറയാൻ ഇവിടെ സാധ്യമല്ല. സ്നാനം എന്നത് യേശുക്രിസ്തുവിന്റെ കല്പനയാണ് . Mathew 28. 19 ,20 വാക്കിയം. എന്നാൽ സ്നാനത്തിന്റെ വിശദമായ ഉപദേശം Colossians 2 .12 ൽ വ്യക്തമാകുന്നു "12 സ്നാനത്തിൽ നിങ്ങൾ അവനോടു കൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാര ശക്തിയിലുള്ള വിശ്വാസത്താൽ അവനോടു കൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു." ഇവിടെ സ്നാനം കേവലം ഒരു ചടങ്ങു അല്ല പ്രത്യുദാ യേശു ക്രിസ്തു വിന്റെ മരണം അടക്കം ഉയിർപ്പു എന്നി വിഷയങ്ങളുടെ വിശ്വാസ പ്രഖ്യാപനം കൂടിയാണ്.
സുവിശേഷം: അറിയിക്കുവാൻ (പ്രസംഗിക്കുവാൻ) യേശു ക്രിസ്തു Mark 16: 15 ൽ പറയുന്നു. എന്നാൽ സുവിശേഷം എന്താണ് എന്നതിനുള്ള കൃത്യമായ വിവരണം പൗലോസ് അപ്പോസ്തലൻ ആണ് നൽകുന്നത്. 1 Cori 15 :1 - 8 വരെയുള്ള വാക്യങ്ങളിലും, 2 Timo 2 .8 ലും പറയുന്നു. സുവിശേഷം എന്നാൽ യേശു ക്രിസ്തുവിനെ കുറിച്ചും. അവനിലൂടെ ലഭ്യമാകുന്ന രക്ഷയെ (നിത്യത ജീവൻ) കുറിച്ചും ഉള്ള കാര്യങ്ങൾ (വിഷയങ്ങൾ) പ്രസംഗിക്കുന്നതാണ് എന്ന്.
ഇതാണ് അപ്പോസ്തലിക ഉപദേശങ്ങളുടെ പ്രത്യേകത. ഇതു സഭയുടെ ആരംഭ നാളിൽ. ഒന്നാം നൂറ്റാണ്ടിൽ തന്നെ തൻറെ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻമാരിൽ കൂടി പരിശുദ്ദത്മാവിനാൽ സഭക്ക് നൽകപ്പെട്ടു കഴിഞ്ഞു. ഇനിയും അതിനോട് കൂട്ടുവാനോ കുറക്കുവാനോ ആർക്കും കഴിയില്ല. അങ്ങനെ ചെയുന്ന ആൾ, ഒരു ദൂതൻ ആയാൽ പോലും ശപിക്കപെട്ടവൻ ആണ് എന്ന് ബൈബിൾ അഥവാ പരിശുദ്ധാത്മാവ് പറയുന്നു [Gala 1 :8]
കൂടാതെ പരിശുദ്ധാത്മാവ് , കൃപാ വരങ്ങൾ, സഭയിലെ വിവിധ ശിശ്രുഷകൾ, പെരുമാറ്റ രീതികൾ, ആത്മീയ സംസ്കാരങ്ങൾ, വിശുദ്ധന്‍മാരുടെ പുനരുദ്ധാനം .രൂപാന്തരം, സ്വർഗാരോഹണം , വേർപാട് , വിശുദ്ധി , യേശു ക്രിസ്തു വിന്റെ മധ്യകാശ വരവ് , യേശുക്രിസ്തു വിന്റെ ഭൂമിയിലേക്കുള്ള രണ്ടാം വരവ് , ആയിരം ആണ്ടു വാഴ്ച , പുതു വാന ഭൂമി, ന്യായവിധി , നിത്യത ,തുടങ്ങിയ ഒട്ടനവധി വിഷയങ്ങളും അതിന്റെ വിവരങ്ങളും അപോസ്തലന്മാരിൽ കൂടി നൽകിയിരിക്കുന്നു . അവ വിശുദ്ധ ബൈബിളിൽ രേഖ പെടുത്തിയിരിക്കുന്നു.
എന്നാൽ വിശുദ്ധ ബൈബിളിൽ എഴുതിയിരിക്കുന്നതിനു വിപരീതമായും തെറ്റായും, കൂട്ടിയും, കുറച്ചും, പ്രസംഗിക്കയും, പഠിപ്പിക്കയും, ചെയുന്നത് ആദിമ കാലം മുതലുള്ള ഒരു രീതിയാണ്. സാത്താൻ ഈ കാര്യത്തിൽ വളരെ മുതെലെടുപ്പുകൾ നടത്തുന്നുണ്ട്. ദുരുഉപദേഷ്ട്ടാക്കൾ, കള്ള പ്രവാചകൻമാർ. സുവിശേഷ വ്യാപാരികൾ, വചന കച്ചവടക്കാർ, തുടങ്ങിയ ഒട്ടനവധി കള്ളന്മാരെ ഈ കാലത്തു വളരെ സുലഭമാണ്. ദൈവ വചനത്തിനു നിരക്കാത്തതും അപ്പോസ്തലിക ഉപദേശങ്ങളിൽ നിൽക്കാത്തതുമായ എല്ലാ പ്രവർത്തനങ്ങളും പഠിപ്പിക്കലുകളും വ്യാജവും പൈശാചികവുമാണ്. സ്ഥാനങ്ങൾക്കുവേണ്ടിയും, പബ്ലിസിറ്റിക്കു വേണ്ടിയും, പണത്തിനു വേണ്ടിയും, മറ്റു വിവിധ ലാഭങ്ങൾക്കു വേണ്ടിയും വചനത്തെയും, അപ്പോസ്തലിക ഉപദേശങ്ങളെയും, വളച്ചൊടിക്കുന്നതും ദുർവ്യാഖ്യാന൦ ചെയ്യുന്നതും സാത്താന്റെ വ്യാപാര ശക്തിയാണ്.
ഞാൻ എന്റെ അനുഭവത്തിൽ കാണുന്നതും കേൾക്കുന്നതുമായ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. ദൈവ ജനം എന്ന കേൾവിക്കാർക്കും പ്രാസംഗികനും വേണ്ടത് പുതിയ ആശയങ്ങളാണ്. അതിനുവേണ്ടി യഥാർത്ഥ വചനത്തെ വളച്ചൊടിച്ചു ദുർ വ്യാഖിയാനിച്ചു യഥാർത്ഥ വചന സത്യത്തിൽ നിന്നും മാറി പോകുന്നത് കാണാം. കേൾവിക്കാരെ രസിപ്പിക്കുവാൻ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ തെറ്റാണ്, വചന ലംഘനമാണ്. ഈ സത്യ വേദ പുസ്തകത്തിൽ എഴുതിയിരിക്കുന്ന സത്യവും ആശയവും അല്ലാതെ പുതിയ ആശയങ്ങൾ തേടിയുള്ള പരിശ്രമം കേൾവിക്കാരെ വഴി തെറ്റിക്കയും ദൈവ വചന സത്യത്തിൽ നിന്നും മാറ്റി ചിന്തിപ്പിക്കയും ചെയ്യും.
ഇങ്ങനെയുള്ളവരെക്കുറിച്ചു പൗലോസ് അപ്പോസ്തലൻ തിമോത്തിയോസിനോട് പറയുന്നത് ശ്രദ്ധേയമാണ്.
2 Timothy 4 .1- 4 ' 3” അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിനു ചെവി കൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികെയും ചെയ്യുന്ന കാലം വരും”. {2 Peter 3: 14 - 18 & Mathew 7: 15 -29;}
പുതിയ ആശയങ്ങൾ തേടിയുള്ള പോക്ക് സൂക്ഷിക്കേണ്ടതാണ്. ആ പാസ്റ്ററുടെ പ്രസംഗത്തിൽ ഒരു പുതിയ കാര്യവും ഇല്ലായിന്നു എന്നും മറ്റേ പാസ്റ്റർ പുതിയ ആശയങ്ങൾ പറഞ്ഞു എന്നും പറയുന്നവർ, വചനത്തിലൂടെ ഒരു പരിശോധന നടത്തുന്നത് നന്നായിരിക്കും. വലിയ ഗംഭീരവും തട്ടു പൊളിപ്പൻ പ്രസംഗം ഒന്നും അല്ല എങ്കിലും വചന സത്യത്തിൽ നിന്ന് പ്രസംഗിക്കുന്നതാണ് ദൈവ ഇഷ്ട്ടം. അല്ലാത്ത എല്ലാ പ്രസംഗങ്ങളിലും, പഠിപ്പിക്കലുകളിലും പൈശാചിക സ്വാധിനം ഉണ്ട്. ഇവിടെയാണ് അപ്പോസ്തോലിക ഉപദേശത്തിന്റെ നിയന്ത്രണവും പ്രാധാന്യവും ആവശ്യമായിരിക്കുന്നതു. സംസ്കാര സമ്പന്നമായ ജീവിത മൂല്യങ്ങളും ജീവിത വിശുദ്ധിയും സാമൂഹിക പ്രതിബദ്ധതയും. അതിലുപരി ദൈവീക ബന്ധവും ദൈവസഭയിൽ നിലനിർത്തി, സഭയെ ദുരുപദേശങ്ങളിൽ നിന്നും അസ്സാന്മാർഗ്ഗിയ പ്രവണതെകളിൽ നിന്നും അകറ്റി നിർത്തി എന്നും സംരക്ഷിച്ചും നിലനിർത്തി പോറ്റി രക്ഷിക്കുന്നത് " അപ്പോസ്തലിക ഉപദേശങ്ങളാണ് " എന്നതിൽ ഒരു തർക്കവും ഇല്ല. പരിശുദ്ധാത്മാവിന്റെ നിയന്ത്രണവും അധികാരവും, അപ്പോസ്തലിക ഉപദേശങ്ങളുടെ കർശന നിയന്ത്രണവും സഭയെ എക്കാലത്തും വിശുദ്ധിയിലും വചന ശുദ്ധിയിലും നിലനിർത്തി പോരുന്നു .
എന്നാൽ ഈ നാളുകളിൽ, ദൈവ ജനം എന്നും ദൈവ ദാസന്മാർ എന്നും പറയുന്ന കുറെ ആളുകൾ വ്യാജവും പൈശാചികവുമായ കാര്യങ്ങളും പ്രവണതകളും ധാരാളം ചെയുന്നതുകൊണ്ട്, വേദനയോടെ പറയട്ടെ, ഇങ്ങനെയുള്ള വരെ ഒഴിച്ച് നിർത്തുക. വചനത്തിലൂടെ ശോധന ചെയുക. നമ്മുടെ വിശുവാസവും, പണവും ഇങ്ങനെയുള്ളവർ ചൂഷണം ചെയുവാൻ അനുവദിക്കരുത്. വചനത്തിൽ അറിവും പരിജ്ഞാനവും ഉള്ളവരായി വിശുവാസത്തിൽ സ്ഥിരതയും ധൈര്യവും മുള്ളവരുമായി ഇരിക്കുവാൻ പ്രബോധിപിക്കുന്നു. നമ്മുടെ ദൈവം എല്ലാവരേയും അനിഗ്രഹിക്കട്ടെ.
ഈ ലേഖനം തുടരുന്നതാണ്. വായനക്കാരുടെ അഭിപ്രായങ്ങളും സപ്പോർട്ടും പ്രതിക്ഷിക്കുന്നു……
By Pastor M G Abraham.
For more information and articles Visit: www.standwithtruth.net
Facebook page /YouTube/ Stand With Truth
God Bless