3 പരിശുദ്ധാത്മാവ്. {Holy Spirit} –Part 3 -B
അന്യഭാഷാ എന്ന കൃപാവരം: Speaking in other tongues (Gift of tongues)
പൊതുവെ പെന്തിക്കോസ്തു സമൂഹത്തിൽ അമിത പ്രാധാന്യo നൽകുന്ന ഒരു കൃപാവരമാണ് “അന്യഭാഷാ “{Other Tung). ഇതിന്റെ പേരിൽ ധാരാളം മുതലെടുപ്പുകളും അഭ്യാസങ്ങളും വ്യാജങ്ങളും കാണിക്കുന്ന, (നടത്തുന്ന), ഒരു പ്രവണതെ ആണ് ഉള്ളത്. മറ്റു ഇതര ക്രിസ്തിയ വിഭാഗങ്ങൾ പെന്തിക്കോസ്തു കാരുടെ ഈ അന്യഭാഷ വരത്തെ ആക്ഷേപിക്കയും അതിലെ വചന വിരുദ്ധതെയെ ചുണ്ടികാണികയും ചെയുന്നുണ്ട്. അവർ പറയുന്നത് എല്ലാം ശരിയല്ല എങ്കിലും നാം വളരെ പരിശോധിക്കേണ്ടത് ഉണ്ട്. ഒരു പെന്തിക്കോസ്തു കാരൻ എന്ന നിലയിൽ ഞാൻ ഈ അന്യഭാഷയെ എതിർക്കുന്നില്ല. അത് വിശ്വ്വസികയും അനുഭവിക്കയും ചെയുന്ന ഒരാളാണ്. എന്നാൽ ഞാൻ മനസിലാക്കിയ വചന യാഥാർത്യവും അനുഭവ യാഥാർത്യവും ഇവിടെ പറയുവാൻ ആഗ്രഹിക്കുന്നത്. അന്യഭാഷ പരിശുദ്ധാത്മാവിന്റെ പല വരങ്ങളിൽ ഒന്ന് മാത്രമാണ്. ഈ കൃപാ വരത്തെ കുറിച്ച് പൗലോസ് അപ്പോസ്തലൻ 1Cor: 14 ൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ എന്ത് പറയാനാണ്.
1Cor: 14:2 വാക്യത്തിൽ പൗലോസ് അപ്പോസ്തലൻ പറയുന്നത് ഇങ്ങനെയാണ്:
A: അന്യ ഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോട് സംസാരിക്കുന്നു
B; മനുഷ്യർ ആരും തിരിച്ചറിയുന്നില്ല.
C; ആത്മാവിൽ മർമങ്ങളെ സംസാരിക്കുന്നു.
ഇതിൽ സംസാരിക്കുന്ന ആളും ദൈവവും മാത്രം ഉൾക്കൊള്ളുന്ന ഒന്നാണ് ഈ വരം.
ഒരുവൻ പരിശുദ്ധാത്മ ശക്തിയാൽ നിറയപെടുമ്പോൾ അവൻ ദൈവത്തെ മഹത്വ പെടുത്തുന്നതിനായി (സ്തുതിക്കുന്നതിനായി) അവന്റെ നാവിന്മേൽ പരിശുദ്ധാത്മാവ് നൽകുന്ന പദങ്ങളാണ് (വാക്കുകൾ) വായിലൂടെ ഉച്ചരിക്കപ്പെടുന്നത്. Acts 2 :4 ൽ പറയുന്നതുപോലെ “ആത്മാവ് അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി”.
ആരും തിരിച്ചറിയാത്ത അന്യ ഭാഷയിൽ സംസാരിക്കുമ്പോൾ ആ വ്യക്തിയിൽ ഉണ്ടാകുന്ന ആത്മ അനുഭൂതി (സ്വന്തം ആത്മാവിൽ) അഥവാ സന്തോഷം എത്രത്തോളം ഉണ്ടാകുന്നു എന്നത് പ്രധാനമാണ്. സ്വന്തം ഭാഷയിൽ ഹല്ലേലൂയാ, സ്തോത്രം തുടങ്ങിയ സ്തുതിയുടെ വാക്കുകൾ ഉച്ചരിക്കുന്നതിനേക്കാൾ അനുഭൂതിയും സന്തോഷവും അന്തരാത്മാവിൽ ലഭിക്കുന്നു എങ്കിൽ ആ അന്യഭാഷ കൊണ്ട് ആ വ്യക്തിക്ക് പ്രയോജനം ഉണ്ട്. തുടർന്നുള്ള ജീവിതത്തിൽ ദൈവിക ബന്ധത്തിന്റെ അടുപ്പവും സ്നേഹവും വർധിക്കുന്നത് മനസിലാകും. 1cor 14:4 പൗലോസ് അപോസ്തലന്റെ പഠിപ്പിക്കലിൽ അന്യ ഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മിക വർധന വരുത്തുന്നു എന്നാണ്.
Acts: 2 ൽ കാണുന്ന പരിശുദ്ധാത്മ പ്രവർത്തനത്തിൽ അവിടെ ഓടി കൂടിയവരുടെ വിവിധ ഭാഷകളിൽ, അവിടെ ഉണ്ടായിരുന്ന 120 പേരുടെ സംഖo സംസാരിക്കുന്നത് കേൾക്കയും, കേട്ടവർക്ക് അവരുടെ ഭാഷകളിൽ മനസിലാക്കുകയും ചയ്തു. അതു മൂലം അവർ മാനസാന്തരപ്പെട്ട് യേശു ക്രിസ്തുവിൽ വിശ്വ്വസിക്കുവാൻ ഇടയായി എന്ന് വായിക്കുന്നു. അതുപോലെ ഇപ്പോഴും ആത്മാവ് പ്രവർത്തിക്കുന്നു. അതും അന്യ ഭാഷാ വരത്തിന്റെ പ്രത്യേകതയാണ്.
ഒന്നാമത്തേത് സ്വന്തം ആത്മിക വർദ്ധനവിന് ഉതകുന്നതും രണ്ടാമത്തേത് സുവിശേഷികരണത്തിനു ഉതകുന്നതും ആണ്. പൗലോസ് അപ്പോസ്തലൻ പറയുന്നതുപോലെ ആത്മിക വര്ധനവിനുള്ള അന്യ ഭാഷ പൊതുവേദികളിൽ വേണ്ട കാരണം മറ്റുള്ളവർക് മനസിലാകാത്തതും അരോചകവും ആയിരിക്കും {.1 Cor: 11 .11} അത് വ്ശ്വാസികൾ മാത്രമുള്ള കൂടി വരവുകളിലോ, കുടുംബ പ്രാർത്ഥനയിലോ തനിയെ ഉള്ള പ്രാര്ഥനയിലോ ആകാം. പൊതു സമൂഹത്തിൽ രണ്ടാമത്തെ അന്യഭാഷാ (ലോകത്തിലെ വിവിധ ഭാഷകൾ) ആണ് പ്രയോജനം. അങ്ങനെ പരിശുധാൽമാവിന്റെ പരിഞ്ജാനത്തിൽ എല്ലാം ചെയുന്നതാണ് നല്ലതു. വിത്യസ്ത അഭിപ്രായങ്ങൾ പലർക്കും കാണും എന്നറിയാം പക്ഷെ ഞാൻ ഈ വിഷയത്തിൽ പൗലോസിന്റെ പക്ഷക്കാരനാണ്.
പൗലോസ് പറയുന്നതുപോലെ എല്ലാവരും അന്യ ഭാഷാ വാരത്തിനും മറ്റു ആത്മ വരങ്ങൾക്കുമായി വഞ്ചിക്കയും പ്രാർത്ഥിക്കയും ചെയുക. പക്ഷെ അന്യ ഭാഷ എന്ന ഒറ്റ വരത്തിൽ മാത്രം ചുറ്റിത്തിരിയുന്നതു അഭികാമ്യം അല്ല.
സ്പഷ്ടമല്ലാത്ത കുറെ വാക്കുകൾ മറ്റുള്ളവരെ കേൾപ്പിക്കുവാൻ പറയുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. 1 Cor.14;6-11, വരെയുള്ള വാക്യങ്ങൾ ശ്രദ്ധിക്കൂ. അങ്ങനെയുള്ളവരുടെ ജീവിതം വെറും കപടവും മുതലെടുപ്പുകളും ആയിരിക്കും. അന്യഭാഷാ പറയാൻ പഠിപ്പിക്കുന്നവരെയും വാക്കുകൾ പറഞ്ഞു കൊടുക്കുന്നവരെയും അന്യഭാഷ പറയാൻ നിർബന്ധിക്കുന്നവരെയും കണ്ടിട്ടുണ്ട്. അന്യഭാഷാ പറയുന്നത് ആത്മീയത്തിന്റെ കൂടിയ അവസ്ഥയാണ് എന്ന് ധരിക്കയും അങ്ങനെ പഠിപ്പിക്കുന്നവരും ഉണ്ട്. അന്യ ഭാഷ പറയാൻ പഠിച്ചില്ല എങ്കിൽ യേശുക്രിസ്തുവിന്റെ വരവിൽ എടുക്കപെടില്ല എന്ന് ഒരു പാസ്റ്റർ പ്രസങ്ങിക്കുന്നതു കേട്ടു. കാരണം യേശു വന്നു വിളിക്കുമ്പോൾ സ്വർഗ്ഗത്തിലെ ഭാഷ അറിയില്ല എങ്കിൽ മനസിലാകില്ല അതുകൊണ്ടു പോകാൻ പറ്റില്ല എന്നാണ് അദ്ദേഹത്തിൻ്റെ വാദം. പുട്ടിനു പീര പോലെ എല്ലാ പാട്ടുകൾക്കും ഇടയിലും ഒടുവിലും അന്യ ഭാഷ പറയണം എന്നാണ് ചിലരുടെ ധാരണ, അല്ലെങ്കിൽ ഉണർവോ ആത്മീയമോ ഇല്ലാ എന്നാണ് ഈ കൂട്ടർ ധരിച്ചു വച്ചിരിക്കുന്നത്. ഒരു പ്രവചനം പറയണമെങ്കിൽ അതിനോടുകൂടെ മറ്റുള്ളവർക്കു മനസിലാകാത്ത അന്യ ഭാഷ കൂടി പറയണം അല്ലെങ്കിൽ അത് പ്രവചനമല്ല. പ്രസംഗിക്കുമ്പോൾ ആ വ്യക്തി അതിനിടയിൽ അന്യഭാഷ പറയണം അല്ലെങ്കിൽ അയാളിൽ ആത്മാവില്ല എന്നൊക്കെ യുള്ള ധാരണകളാണ് പെന്തിക്കോസ്തു സമൂഹത്തിനിടയിൽ കാണുന്ന ഒരു പ്രവണത. വചനത്തിനോ യുക്തിക്കോ നിരക്കാത്ത പല കാര്യങ്ങളും കാണിക്കുന്നത് പറയാനുണ്ട്.
കള്ള പ്രവാചകന്മാരും ഈ ക്രിസ്തു മാർഗത്തെ വാണിഭമായി ഉപയോഗിക്കുന്ന കുറെ കള്ള ഉപദേശിമാരും ആണ് ഇതിന്റെ വക്താക്കൾ. വചനം അറിയാവുന്ന ആരും ഇങ്ങനെയുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കയില്ല.
ചിലർ പറയുന്നതു കേട്ടിട്ടുണ്ട് അഭിഷേകം പ്രാപിച്ചതിന്റെ അടയാളമാണ് അന്യഭാഷ എന്ന്. എന്താണ് അഭിഷേകം എന്ന് ഈ കൂട്ടർക്ക് അറിയില്ല. അന്യഭാഷാ ഒരു കൃപാവരം മാത്രമാണ്. പൗലോസ് അപ്പോസ്തലൻ മറ്റു ഒൻപതു കൃപാവരങ്ങളെ കുറിച്ച് പറയുന്നുണ്ട്. കൂടാതെ മറ്റു ധാരാളം വരങ്ങൾ പരിശുദ്ധാത്മാവിനു, ആവശ്യo അനുസരിച്ചു നൽകുവാൻ കഴിയും. സുവിശേഷികരണത്തിൽ അവസരവും ആവശ്യവും അനുസരിച്ചു പകർന്നു നൽകുന്നതാണ് ഇവ. അത് വ്യാവസായത്തിനല്ല പ്രത്യുത ആത്മാക്കളുടെ വിടുതലിനായുള്ളതാണ്.
അഭിഷേകം എന്നത് ഒരിക്കൽ പ്രാപിച്ചതും ദൈവം ചെയ്‌തതും ആണ്. 2 Cor :2 .21-22 “നമ്മേ അഭിഷേകം ചെയ്തതു ദൈവമല്ലോ “അവൻ നമ്മെ മുദ്രയിട്ടും (പരിശുദ്ധാത്മാവിനാൽ) ആത്മാവ് എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു. ദൈവം നമ്മേ ദൈവത്തിന്റെ “സഭയായി ” { ദൈവസഭ , ക്രിസ്തുവിന്റെ കാന്ത , ക്രിസ്തുവിന്റെ ശരീരം തുടങ്ങി പല വാക്കുകൾ പറയുന്നു } അഭിഷേകം ചെയിതിരിക്കുന്നു . 1 John 2 .20: ൽ പറയുന്നു ” നിങ്ങളോ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു “
ഒരു സ്ഥാനത്തിലേക്കോ പദവിയിലേക്കോ ആണ് അഭിഷേകം ചെയുന്നത്, പഴയ നിയമത്തിൽ രാജാവ്, പുരോഹിതൻ, പ്രവാചകൻ, എന്നി പദവികളിലേക്കു അഭിഷേകം ചെയ്തിരുന്നു. അതുപോലെ പുതിയ നിയമത്തിൽ യേശു ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടടുക്കപെട്ട “ദൈവ സഭയെ” ദൈവം തൻറെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയിതിരിക്കുന്നു. {Eph 1 14}. ദൈവ സഭ ഒരു സ്ഥാനമാണ് (കാന്ത). ഒരുവൻ അഭിഷക്തനാണോ എന്ന് അവന്റെ ഹൃദയത്തിൽ പരിശുദ്ധാത്മാവിനാൽ അറിയുവാൻ കഴിയും.
പുതിയനിയമത്തിൽ “അഭിഷക്തന്മാർ ” എന്ന ഒരു പദവി കാണുന്നില്ല. പകരം അഭിഷക്ത ആയ സഭയാണ് കാണുന്നത്. യേശു ക്രിസ്തുവാണ് പുതിയ നിയമത്തിലെ അഭിഷക്തൻ. എന്നാൽ ഓരോരുത്തരിലും കൃപാവരങ്ങളിലും ശിശ്രുഷകളിലും വ്യത്യാസം ഉണ്ട് എന്ന് വചനം പറയുന്നു.
1 Cor. 12 .4 – 7. എന്നാൽ ഓരോരുത്തന് ആത്മാവിന്റെ പ്രകാശനം (വരങ്ങൾ) പൊതു പ്രയോജനത്തിനായി നൽകപ്പെടുന്നു. ഇതു വളരെ പ്രധാനവും ദൈവ ജനം മനസിലാക്കേണ്ടതുമായ കാര്യമാണ്.
പരിശുദ്ധാത്മാവിന്റെ പേരിൽ ജനത്തെ ഭ്രമിപ്പിച്ചും വഞ്ചിച്ചും, സ്വന്ത ലാഭത്തിനുവേണ്ടി, പണത്തിനും പ്രശസ്തിക്കും വേണ്ടി കാണിക്കുന്ന പ്രഹസങ്ങളാണ്. ഇവരുടെ ജീവിതത്തിൽ യാതൊരു ജീവിത വിശുദ്ധതയും ഉണ്ടായിരിക്കില്ല. ദൈവ വചന വിരുദ്ധമായോ. അതിനോട് കൂട്ടിയോ കുറച്ചോ എന്ത് ചെയ്‌താലും അംഗീകരിക്കാൻ പാടില്ല. അത് ആരായിരുന്നാലും ഒരു മാറ്റവും ഇല്ല. പൗലോസ് അപ്പോസ്തലൻ പറയുന്നത് ശ്രദ്ധിക്കുക, “എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിനു വിപരീതമായി ഞങൾ ആകട്ടെ സ്വർഗത്തിൽ നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപെട്ടവൻ ” {Gala: 1 :7 -10}. ഇങ്ങനെയുള്ളവർ മൂലം പെന്തിക്കോസ്തു സമൂഹം വളരെ അപമാനിക്ക പെടുന്നുണ്ട്. ഇങ്ങനെയുള്ളവരെ ഒഴിവാക്കുവാൻ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇപ്പോൾ പെന്തകൊസ്തു സമൂഹത്തിൽ ദുരൂപദേശങ്ങളും, അബദ്ധ ഉപദേശങ്ങളും, അറിവുകേടുകളും പ്രസംഗിക്കുന്നതു സാധരണമായി തീർന്നിരിക്കുന്നു. ഓരോരുത്തരുടെ മനസ്സിൽ മറ്റുള്ളവരോടുള്ള വൈരാഗ്യങ്ങളും, വെറുപ്പുകളും, മറ്റു താല്പര്യങ്ങളും സംരക്ഷിക്കുവാൻ വേണ്ടി ദൈവ വചനത്തെ തകൾക്കു ഇഷ്ടമുള്ളതുപോലെ പ്രസംഗികയും പഠിപ്പിക്കയും ചെയുന്നത് കാണുന്നുണ്ട്. ഇതു പാപമാണ് എന്ന് അവർ മനസിലാകുന്നില്ല അല്ലങ്കിൽ മനസോടെ മറന്നുകളയുന്നു. സഭാ രാഷ്ട്രീയം കൊണ്ടും വൈരാഗ്യ പ്രസംഗം കൊണ്ടും മലിനപ്പെടുന്നതും വേദനിക്കുന്നതും “നല്ല” വിശുവാസ സമൂഹമാണ് {the real Church of God}. ഈ കൂട്ടർ ഇങ്ങനെയുള്ള കാര്യങ്ങൾക്കും പരിശുദ്ധാത്മാവിന്റെ പേരാണ് പറയുന്നത്. ഇതൊക്കെ വഞ്ചനയുടെ ആത്മാവാണ് {evil spirit}. ഇവരേയും ദൈവ ജനം വളരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവം അനുഗ്രഹിക്കുമാറാകട്ടെ :
ഈ ലേഖനം തുടരുന്നതാണ്. വായനക്കാരുടെ അഭിപ്രായങ്ങളും സപ്പോർട്ടും പ്രതിക്ഷിക്കുന്നു……
By Pastor M G Abraham.
For more information and articles Visit: www.standwithtruth.net
Facebook page /YouTube/ Stand With Truth
God Bless you