ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ; തുടർച്ച:Part: 3


3: പരിശുദ്ധാത്മാവ്. {Holy Spirit} Part 3

John 16:7.”എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും”. Ver 8. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.Ver.13 സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.

ദൈവ സഭക്ക് യേശുക്രിസ്തുവിൽ നിന്നും നേരിട്ട്‌ ലഭിച്ചിട്ടുള്ള അതി പ്രധാനമായ രണ്ടു വാഗ്‌ദത്തങ്ങളാണ്. ഒന്ന് ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു, ഒരുക്കിയാൽ വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും. John 14: 2 ,3 വാക്യങ്ങൾ; രണ്ടാമത്തേത് യോഹന്നാൻ 16 ൽ പറയുന്ന കാര്യസ്ഥനായ പരിശുദ്ധാത്മാവിനെ അയക്കും എന്ന വാഗ്‌ദത്തം (Promise) ആണ്. ഈ 16 ആം അദ്യായത്തിൽ പരിശുദ്ധാത്മാവിനെ അയക്കുന്നതിനെക്കുറിച്ചും പരിശുദ്ധാത്മാവിന്റെ   ജോലി എന്താണ് എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്.

 Acts 1: 4 -5 വാക്യങ്ങളിൽ ഉയിർത്തെഴുന്നേറ്റ യേശു ക്രിസ്തു തന്റെ ശിഷ്യൻമാരോട് ആവർത്തിച്ചു പറയുന്ന കാര്യമാണ് പരിശുദ്ധതാത്മാവാകുന്ന വാഗ്‌ദത്തത്തിനായി (The promise the Holy Spirit) കാത്തിരിക്കേണം എന്നത്.  കർത്താവിന്റെ ഈ ആവർത്തിച്ചുള്ള ഈ നിർദ്ദേശം അതിന്റെ പ്രാധാന്യത്തെ കാണിക്കുന്നു. പരിശുദ്ധാത്മാവിനെ സീകരിക്കാതെ ഒരു വ്യക്തിക്കും ക്രിസ്തു ശിഷ്യനായിരിക്കുവാൻ കഴിയില്ല.

1: ലോകത്തിനു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ബോധ്യo     വരുത്തുക (സുവിശേഷം മുഖന്തിരം),

2: തൻറെ സഭയെ (ശിഷ്യന്മാരെ) സകല സത്യത്തിലും വഴി നടത്തുക.

 3: ദൈവത്തിൽ (യേശുക്രിസ്തു) നിന്നുള്ള (കാര്യങ്ങൾ) വെളിപ്പാടുകൾ സഭയെ (ശിഷ്യന്മാരെ) അതത്‌ സമയം അറിയിച്ചുകൊടുക്കുക

ഒരു ദൈവ പൈതലിനെ സംബന്ധിച്ചിടത്തോളം പരിശുധത്മാവ് മുന്ന് വിധത്തിൽ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാം. അദ്യാപകൻ (Teacher: Luke.12.12): നടത്തിപ്പുകാരൻ അഥവാ വഴികാട്ടി.  (Guider:) അശുവാസകൻ (comforter).

സഭക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിനെ കുറിച്ച് പൗലോസ് അപ്പോസ്തലൻ  Eph:1 : 13 -14  ൽ പറഞ്ഞിരിക്കുന്നത് ; സഭ ദൈവത്തിന്റെ മഹത്വത്തിന്റെ പുകഴ്ച്ച ആയതുകൊണ്ട് , പരിശുദ്ധാത്മാവ് സഭയുടെ സ്വർഗ്ഗത്തിലെ അവകാശങ്ങളുടെ അച്ചാരം { Earnest of our inheritance }ആണ് എന്നും , കൂടാതെ സഭയെ പരിശുദ്ധാത്മാവുകൊണ്ടു മുദ്ര ചെയിതിരിക്കുന്നു   {you were marked in him with a seal, the promised Holy Spirit} എന്നും ആണ് .യേശു ക്രിസ്തുവിന്റെ പരിശുദ്ധ രക്തത്താൽ വിലക്കു വാങ്ങപ്പെട്ട സഭയുടെ പ്രാധാന്യത്തെ ഇതിൽ കൂടുതൽ എങ്ങനെ വിവരിക്കാനാണ് . സാത്താനോ മറ്റാർക്കും അവകാശ വാദം ഉന്നയിക്കുവാൻ കഴിയാത്ത വിധം സ്വർഗ്ഗത്തിന്റെ അവകാശ മുദ്രയായി പരിശുദ്ധാത്മാവിനെ കൊണ്ട് മുദ്ര ഇട്ടിരിക്കുന്നു.

 പഴയ നിയമത്തിലെ റൂഹാ (Ruah) തന്നെയാണ് പുതിയനിയമത്തിലെ പരിശുദ്ധാത്മാവ് (Pneuma) എന്നു മനസിലാക്കണം. എന്നാൽ പഴയ നിയമത്തിലെ പ്രവത്തന ശൈലി അല്ല പുതിയനിയമത്തിൽ.

പഴയനിയമത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കേന്ദ്രികൃതയ പ്രവർത്തന രീതിയായിരുന്നു. ഉദാഹരണമായി മോസസ് പോലുള്ള പ്രവാചകന്മാർ അമാനുഷികമായ ശക്തിയോടെ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചുപോന്നു. (Ruah) പരിശുധത്മാവ് അവരിലേക്ക് ശക്തിയും അധികാരവും ജ്ഞാനവുo മറ്റു പല കഴിവുകളും പകർന്നു കൊടുത്തിരുന്നു എന്ന് മനസിലാക്കാം. ധാരാളം ഉദാഹരണങ്ങൾ ബൈബിൾ കാണുവാൻ കഴിയും .അവർ ദൈവത്തിനു വേണ്ടി ആ സമൂഹത്തിനിടയിൽ പ്രവചിച്ചുo പ്രവർത്തിച്ചും പ്രബോധിപ്പിച്ചും പൊന്നു. 

 എന്നാൽ പുതിയ നിയമത്തിൽ പരിശുദ്ധാത്മാവ് (Pneuma) ഒരു സമൂഹത്തിലേക്കാണ് വന്നിരിക്കുന്നത്. Acts രണ്ടാം അദ്യായത്തിൽ പരിശുദ്ധാത്മാവ് അവിടെ ഉണ്ടായിരുന്ന 120 പേരുടെ ഇടയിലേക്കാണ് വന്നത് അഥവാ അയക്കപെട്ടത്‌. ആ ആത്മ ശക്തി ഓരോരുത്തരുടെ മേൽ പതിഞ്ഞു. ” ആത്മാവ്” അവർക്കു ഉച്ചരിക്കുവാൻ കൊടുത്ത ഭാഷകളിൽ അവർ സംസാരിച്ചു. അത് അതാതു ഭാഷാകളിൽ ഉള്ളവർ തിരിച്ചറിയുകയും ജനം മനസ്സാന്തരപ്പെടുകയും ചെയിതു എന്ന് നാം വായിക്കുന്നു . അന്ന് യേശുക്രിസ്തുവിനാൽ സഭയിലേക്കു അയക്കപ്പെട്ട പരിശുദ്ധാത്മാവ് ഇന്നും സഭയിൽ തുടരുന്നു. അത് യേശുക്രിസ്തുവിന്റെ മധ്യകാശ വരവ് വരെ ഇവിടെയുണ്ട്. സഭക്കുവേണ്ടി അയക്കപ്പെട്ട പരിശുദ്ധാത്മാവ് സഭയുടെ ഉൽപ്രാപണത്തോടെ ഈ ഭൂമിയിൽ നിന്നും താൽകാലികമായി മാറും എന്ന് കരുതാം. John .14.16.17.

എന്നാൽ പരിശുദ്ധാത്മാവ് (Pneuma) ഇപ്പോൾ    വ്യക്തി കേന്ദ്രികൃതമല്ല   “സഭ”   കേന്ദ്രികൃതമാണ്. സഭയിലുള്ള വ്യക്തികളുടെമേൽ പരിശുദ്ധാത്മാവ് തന്റെ ശക്തി പകരുമ്പോൾ ലഭിക്കുന്ന കഴിവുകളുടെ പേരാണ് കൃപാവരം. അല്ലാതെ ഒരു വ്യക്തിയുടെ മേൽ പരിശുധാത്മാവാം ദൈവം പ്രവേശിക്കുന്നില്ല. അല്ല പരിശുധാത്മാവാം ദൈവം മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു എന്ന് ഒരാൾ പറഞ്ഞാൽ മറ്റു ജാതികളുടെ ദൈവവും നമ്മുടെ ദൈവവും തമ്മിൽ എന്താണ് വെത്യാസം. നമ്മുടെ ദൈവം സകലത്തെയും സൃഷ്ട്ടിച്ചവനും അതിനെയെല്ലാം ഭരിക്കുന്നവനും ആണ്.   ഒരു സൃഷ്ട്ടികളുടെമേലും പ്രവേശിച്ചു ഉപയോഗിക്കേണ്ട അവശിയം ഈ മഹാ ദൈവത്തിനില്ല പകരം ശക്തികരിച്ചാൽ    മതി. അതുകൊണ്ടാണ്  യേശുക്രിസ്തു പറഞ്ഞത് Acts 1 .8 ൽ ‘ “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി ( Power ) ലഭിച്ചിട്ട് യെരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും  എന്റെ സാക്ഷികൾ ആകും എന്ന് പറഞ്ഞു”.

പരിശുദ്ധാത്മ സ്നാനം

പരിശുദ്ധാത്മ സ്നാനത്തിലൂടെ ഉണർത്തപെട്ടു ശക്തികരിക്കപ്പെട്ട ഒരു വിഭാഗത്തെയാണ് പെന്തികൊസ്തുകാർ എന്ന് അറിയപ്പെടുന്നത്.

Mathew 3 .11; ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. Mark 1:8; Luke 3:16:

Joel 2 .28; അതിന്‍റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ഇതിന്റെ നിവര്‍ത്തി Acts 2 :14 -21 വരെയുള്ള  വാക്യങ്ങളിൽ കാണുവാൻ കഴിയും. Act 1. 5; യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയും മുമ്പെ പരിശുദ്ധാത്മാവു കൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.–>വാക്യo  8; എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

പരിശുദ്ധാത്മ സ്നാനത്താൽ നടക്കുന്നത് രണ്ടു കാര്യമാണ് . ഒന്നാമത്തേത് പാപ ബോധവും പശ്ചാത്താപവും ആണ് . യേശുവിനെ കർത്താവു എന്ന് ഒരാൾ പറയണമെങ്കില്‍ പരിശുദ്ധാത്മാവിനാൽ അല്ലാതെ പറ്റില്ല. പൗലോസ് 1 cori.12. 3 ൽ പറയുന്നു “ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴിയുകില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

അതുകൊണ്ട് സുവിശേഷ കേൾവിയാൽ ഒരുവനിൽ ഉണ്ടാകുന്ന മനസാന്തരത്തോടെ അവനിൽ പരിശുദ്ധാത്മ വ്യാപാരം തുടങ്ങുന്നു . തുടർന്ന് അവൻ യേശുവിനെ കർത്താവായ സീകരികയും രക്ഷാ പദ്ധതിയിലേക്കു വരികയും ചെയുന്നു .അപ്പോൾ  അവനിൽ ഉണ്ടാകുന്ന പാപ ബോധവും പശ്ചാത്താപവും ആണ് ആത്മ സ്നാനത്തിന്റെ ഒന്നാമത്തെ ലക്ഷണം .

വെള്ളത്തിൽ കഴുകുമ്പോൾ ശരീരത്തിന്‍റെ അഴുക്കുകൾ പോകുന്നതുപോലെ പരിശുദ്ധാത്മാവ് തീ പോലെ ഒരുവന്റെ ഉള്ളിലുള്ള പാപ  കറകളെ ദഹിപ്പിച്ചു ശുദ്ധീകരിക്കുന്നു . ഉപയോഗമില്ലാത്തതു എല്ലാം തീയിൽ ദഹിക്കുന്നതുപോലെ ഒരുവനെ പൊന്നു പോലെ രൂപപ്പെടുത്തുന്നു . അനുതാപമില്ലാത്ത മാനസാന്തരം രക്ഷയിലേക്കു നടത്തുന്നില്ല . അത് ന്യായവിധിക്ക് കാരണമാകുന്നതേയുള്ളു . പൗലോസ് പറയുന്നത് ശ്രദ്ധേയമാണ്‌    ‘Ro 2 :4-5  അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?എന്നാൽ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.

 രണ്ടാമത്തെ കാര്യം , പരിശുദ്ധാത്മാവിന്‍റെ ശക്തി ലഭിക്കുക എന്നതാണ് , Acts  2 .38  ൽ പത്രോസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന (വിന്റെ ) ദാനം ലഭിക്കും.{ and ye shall receive the gift of the Holy Ghost.} പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കുന്ന കൃപാ വരങ്ങളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഒരു  ദൈവ പൈതലിന്റെ അഥവാ ദൈവ ദാസന്റെ ശക്തി എന്ന് പറയുന്നത് അവനിൽ  പകരപ്പെടുന്ന കൃപാ വരങ്ങളാണ് . അത് പരിശുദ്ധാത്മ സ്നാനത്തോടുകൂടി   കൂടി ലഭിക്കുന്നതാണ് .

Act 1.8; എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. സധൈര്യം യേശുവിനെ സാക്ഷിക്കുവാൻ കഴിയുന്നത് ഈ ശക്തിയാകുന്ന കൃപാവരം ഉള്ളതു കൊണ്ടാണ് .  വെള്ളത്താലും ആത്മാവിനാലും ഉള്ള ജനനം എന്ന് പറയുന്നത്  {John 3 .5 } ജല സ്നാനവും ആത്മ {അഗ്നി } സ്നാനവും ആണ്.

 ചില അബദ്ധ ഉപദേശങ്ങൾ കേട്ടിട്ടുണ്ട് . എന്തെന്നാൽ ചിലരുടെ ദേഹത്തിൽ പരിശുദ്ധാത്മാവ് കയറി വസിക്കുന്നു എന്ന് . അത് ചില മന്ത്രവാദികളിലും, പിശാചിനാൽ ബാധിക്ക പെട്ടവരെ പോലെ യുള്ളവരിൽ കാണുന്ന പ്രവത്തനങ്ങൾ പോലെ.   എന്നാൽ പരിശുദ്ധാത്മാവു മനുഷ്യ ശരീരത്തിൽ കയറുന്നില്ല വസിക്കുന്നില്ല എന്നതാണ് വസ്തുത . ഇതു വെറും അബദ്ധ പഠിപ്പിക്കലാണ് . പരിശുദ്ധാത്മാവ് സാക്ഷാൽ ദൈവമാണ് എന്ന് മനസിലാക്കണം. പരിശുദ്ധാത്മാവ് ആളത്വപരമായി ദൈവ സഭയിൽ ആണ് ഉള്ളത് . സഭയുടെ അധികാരി , നടത്തിപ്പുകാരൻ എന്ന നിലയിൽ ദൈവ ജനത്തിൽ വസിക്കുന്നു .{ John 14 :26 – 15: 25: – 16 .3} ഈ വാക്യങ്ങൾ എല്ലാം വ്യക്തി കേന്ദ്രികൃതമല്ലാ പകരം സമൂഹ കേന്ദ്രീകൃതമാണ്. യേശുകൃസ്തുവിന്റെ ശിഷ്യന്മാരുൾപെടുന്ന സഭയാണ് ഉദ്ദേശിക്കുന്നത് (in Acts 1 .8  the word “you” is used not in singuler but in plurel form)  .  ഈ പ്രപഞ്ചത്തിൽ ഉള്ളതെല്ലാം ദൈവ സൃഷ്ടിയാണ് ഒരു സൃഷ്ടിയുടെ ദേഹത്തിൽ കയറേണ്ട അവശ്യം ദൈവത്തിനില്ല . ഒരു സൃഷ്ടിയുടെ മേൽ തന്റെ ശക്തിയും അധികാരവും പകർന്നു അവനെ {അതിനെ} ഉപയോഗിക്കുവാന്‍ കഴിവുള്ളവനാണ് ദൈവം . അന്യ  ജഡം അന്വേഷിച്ചു { തിരഞ്ഞു ) നടക്കുന്നത് പിശാച്ചുക്കൾ {demons spirits} ആണ് , അതിനു ധാരാളം തെളിവുകൾ ബൈബിളിൽ ഉണ്ട്.  പ്രത്യുദാ പരിശുദ്ധതാത്മാവാകുന്ന ദൈവം ഒരുവന്റെ മേൽ തന്റെ ശക്തി പകരുന്നു . അങ്ങനെ അവൻ അസാമാന്യ കഴിവും, ധൈര്യവും, അറിവും, പരിജ്ഞാനവും, ഉള്ളവനായി മാറുന്നു.  മറ്റ് വീര്യ  പ്രവർത്തികൾക്കുള്ള അധികാരവും ശക്തിയും അതത്‌ അവസരങ്ങളിലെ ശിശ്രുഷകൾക്കു അനുയോജ്യമായി നൽകപ്പെടുന്നു. പൗലോസ് ഈ വസ്തുതകൾ 1 Corinthians 12 ൽ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു.12 : 11 എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.

 ഒരു ജഡത്തിലും നമ കാണുന്നില്ല  എന്ന് പൗലോസ് പറയുന്നു . Ro :3 10 -12 നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴി തെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. അങ്ങനെയുള്ള മനുഷ്യ  ജഡത്തിൽ പരിശുദ്ധനായ ദൈവത്തിനു {പരിശുദ്ധാത്മാവിനു} എങ്ങനെ പ്രവേശിക്കുവാന്‍ കഴിയും. ഇവിടെ ഞാൻ പറയുവാൻ ഉദ്ദേശിക്കുന്നത് രക്ഷിക്കപ്പെട്ട ഓരോ വ്യക്തിയിലും പരിശുദ്ധാത്മാവിന്‍റെ ശക്തിയും, അതിനോട്   കൂടെ സഹവാസവും { fellowship of the Holy Spirit } ആണ് ലഭിക്കുന്നത് എന്നാണ് .

എന്നാൽ പൗലോസ് അപ്പോസ്തലൻ പറയുന്നതു ശ്രദ്ധേയമാണ് {1 Cor 14:32} പ്രവാചകൻമാരുടെ ആത്മാക്കൾ പ്രവാചകൻമാർക്‌ കിഴടങ്ങിയിരിക്കുന്നു

{And the spirits of the prophets are subject to the prophets.}  ആ അദ്യായം മുഴുവൻ വായിക്കുമ്പോൾ മനസിലാകുന്ന കാര്യം. പരിശുധത്മാവു ഒരുവന് നൽകുന്ന കൃപാ വരങ്ങൾ ആ വ്യക്തിക്ക് പരിജ്ഞാനത്തിടെ അവസരത്തിനനുസരിച്ചു ഉപയോഗിക്കുവാൻ അനുവദിച്ചു കൊടുത്തിരിക്കുന്നു എന്നാണ് സാരം. എത്ര നാൾ അങ്ങനെ നൽകുന്നു എന്നത് പരിശുദ്ധാത്മാവിന്റെ അധികാര പരിധിയിൽ ഉള്ളതാണ്. അല്ലാതെ ഒരുവൻ പ്രവചിച്ചതുകൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും കൃപാവരം ലഭിച്ചു എന്നതുകൊണ്ട് അവനിൽ പരിശുദ്ധാത്മാവ് കയറി എന്നോ ആ പരിശുദ്ധാത്മാവ് അവന് കിഴ്പെട്ടിരിക്കുന്നു എന്നോ അർത്ഥമില്ല. ലഭിച്ച വരത്തെ {Gift of the Holy spirit} മാത്രം ഉദ്ദേശിച്ചാണ് പറയുന്നത്.

പരിജ്ഞാനവും ബുദ്ധിയും ഇല്ലാതെ വചന ശുദ്ധിയും യാഥാർത്യവും ഇല്ലാതെ ചെയ്യുന്ന എല്ലാ ശിശ്രുഷകളും പൈശാചികമാണ്.  പരിശുധത്മാവു സാക്ഷാൽ ദൈവമാണ് എന്നു മനസിലാക്കണം

ഞാൻ ഇവിടെ എന്റെ വായനക്കാരോട് ഒരു കാര്യം   എടുത്തു പറയുവാൻ ആഗ്രഹിക്കുന്നു.  പരിശുദ്ധാത്മാവിന്റെ പേരിലും കൃപാവരത്തിന്റെ പേരിലും അനേകം ആളുകകൾ പല ശിശ്രുഷകൾ ചെയിതു കൂട്ടുന്നുണ്ട്. അവർ കാണിക്കുന്ന അഭ്യാസങ്ങളും ആഭാസങ്ങളും അപലപനീയമാണ്. പെന്തിക്കോസ്തു സഭകളുടെ പേരിൽ ഇങ്ങനെയുള്ള ആളുകൾ ചെയ്യുന്ന പ്രവർത്തികൾക്ക് പെന്തിക്കോസ്തു സഭകൾ ഉത്തരവാദികൾ അല്ല. സ്വതന്ത്ര സഭകളും അവരുടെ ഇടയിലെ ആൾ ദൈവങ്ങളും ദൈവ സഭയുടെ ഭാഗമല്ല. അത് അവരുടെ സ്വന്തം തന്ത്രങ്ങളാണ്.

ഈ ലേഖനം തുടരുന്നതാണ്. വായനക്കാരുടെ അഭിപ്രായങ്ങളും സപ്പോർട്ടും പ്രതിക്ഷിക്കുന്നു……

By Pastor M G Abraham; –       For more information and articles

Visit: http://www.standwithtruth.net / Facebook page / YouTube / Stand With Truth: 

God Bless you

Leave a comment