ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ (സ്നാനം)തുടർച്ച: Part : 2 – B


പാപമോചന സ്നാനം ( സ്നാപക യോഹന്നാന്‍റെ സ്നാനം )

 മസ്സാന്തരത്തിനായുള്ള പാപമോചന സ്നാനം എന്ന് വിളിക്കുന്നു Mathew-Ch.3; യഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു ആചാരമായിരുന്നു (Ritual washing ) കാലും കൈയും  കഴുകുക അല്ലെങ്കില്‍ ശരീരം മുഴുവൻ വള്ളത്തിൽ മുക്കി കഴുകുക എന്നുള്ളത് . ശുദ്ധികരണത്തിനായുള്ള ഒരു ആചാരം  .ലേവ്യ പുസ്തകത്തിൽ  ദൈവം മോശയോട് സംസാരിക്കുമ്പോൾ അഹരോനെയും പുത്രന്‍മാരെയും വെള്ളത്തിൽ കഴുകി ശുദ്ധികരിക്കുവാൻ പറയുന്നു Exodus 40:12-15 .അതുപോലെ ജനങ്ങളും  വസ്ത്രങ്ങളെയും ശരീരങ്ങളും കഴുകുവാനും ആവശ്യപ്പെടുന്നു (Leviticus 13:6;  15:16-18: Numbers 19:21:Leviticus 15:4-13) യെരുശലേം ദേവാലയത്തിൽ കാണുന്ന താമ്ര തൊട്ടിയിലെ വള്ളം ഇതിനൊരു ഉദാഹരണമാണ് . (2 Chronicles 4:2–5)   ഇങ്ങനെയുള്ള ശുദ്ധികരണത്തിനായുള്ള ആചാരത്തിന്‍റെ ഒരു ഭാഗമായി മാത്രം ആയിട്ടായിരുന്നു യഹൂദന്മാർ യോഹന്നാൻ സ്നാപകന്‍റെ സ്നാനത്തെ കണ്ടിരുന്നത്. അതുകൊണ്ട് ആരും ആ സ്നാനത്തെ  എതിർത്തതായി കാണുന്നില്ല . പാപങ്ങളുടെ മോചനത്തിനായുള്ള ഒരു ആചാരം .

എന്നാൽ മത്തായി  3 ൽ യോഹന്നാൻ വളരെ വ്യക്തമായി പറയുന്നുണ്ട് . ഇതല്ല യഥാർത്ഥ സ്നാനം , എന്റ പിന്നാലെ ഒരുവൻ വരുന്നുണ്ട് അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തിയിലും സ്നാനം കഴിപ്പിക്കും എന്ന് Mt: 3 11 ൽ  “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.

യോഹന്നാന്റെ സ്നാനം യേശു പുതുതായി സ്ഥാപിക്കുവാൻ പോകുന്ന സ്നാനത്തിന്റെ മുന്നോടിയോ പ്രവചനമായോ  മനസിലാക്കാം . അത് യേശു സ്ഥാപിച്ചതായി  Mt 28 . 19 -20 ൽ വായിക്കുന്നു. ഇവ രണ്ടും തമ്മിൽ വ്യതാസം ഉണ്ട് . ഒന്നാമത്തേത് . യഹൂദ പാരമ്പര്യ ആചാരത്തിന്‍റെ ഭാഗമായിരുന്നു യോഹന്നാൻ ജനത്തെ പാപബോധം വരുത്തി ഉണർത്തി വീണ്ടും സനപ്പെടുത്തി.പാപ് മോചനത്തിനായുള്ള സ്നാനം . എന്നാൽ സകല മനുഷ്യർക്കും വേണ്ടിയുള്ള പുതിയ ഒന്ന് വരുന്നു എന്ന് പറഞ്ഞു . അതാണ് യേശു  സ്ഥാപിച്ച വിശ്വാസ  സ്നാനം . ഇതിൽ മാനസാന്തരം പാപ മോചനത്തിനും  സ്നാനം യേശു ക്രിസ്തുവിനോട് ചേരുവാനുള്ളതും ആണ് . ശിഷ്യത്തുവത്തിലേക്ക് ചേരുന്ന കർമ്മം എന്ന് സാരം. ഇതു പിന്നാലെ വിവരിക്കുന്നതാണ് .

യേശുവിന്റെ  സ്നാനവും കാരണങ്ങളും:

യെഹൂദനായി ജനിച്ച യേശു യെഹൂദാ മതത്തിൻറെ എല്ലാ  മര്യാദകളും അനുഷ്ട്ടാനകളും പാലിച്ചിരുന്നു എന്ന് സുവിശേഷങ്ങളിൽ വ്യക്തമാണ് .

തന്റെ കൂടെയുള്ള ജനത്തിന്‍റെ അംഗീകാരവും തെന്റെ ശിശ്രുഷക്ക് അവശിയമായിരുന്നു . അതുകൊണ്ട് അവരിൽ  ഒരുത്തനെപ്പോലെ ഈ സ്നാന ശിശ്രുഷക്ക് യേശു വിധേയനാകുന്നു  .യോഹന്നാനോട് യേശു  Mathew :3 .15 ൽ പറയുന്നു “യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”; എന്നാറെ അവൻ അവനെ സമ്മതിച്ചു.”  നിന്നാൽ സ്നാനം എല്കുവാൻ എനിക്ക് ആവശ്യം എന്ന് യോഹന്നാൻ പറയുമ്പോൾ യേശുവിനു ഈ പാപമോചന  സ്നാനത്തിന്റെ ആവശ്യം ഇല്ല  എന്ന് വ്യക്തമാണല്ലോ . പിന്നെ യേശു പറയുന്നതു  ഏതു നീതിയെ കുറിച്ചാണ് .എന്താണത് ?   ദൈവം യോഹന്നാന് ഒരു അടയാളം കൊടുത്തിരുന്നു , അനേകർ സ്നാനപ്പെടുന്ന കൂട്ടത്തിൽ  ഒരാൾ  വരും അപ്പോൾ ഒരു സംഭവം നടക്കും അത് നിനക്ക് ഒരു അടയാളമാണ്  , ആ  അടയാളമാണ് John 1 :33 ൽ കാണുന്നത് ” ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെ മേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.”   അത് യോഹന്നാന് യേശുവിനെ തിരിച്ചറിയുവാനുള്ള  ഒരു അടയാളം ആയിരുന്നു . അപ്പോൾ അത് നിവർത്തിക്കേണ്ടത് യേശുവിന്റെ ആവശ്യം ആയിരുന്നു. അതാണ് ആ നീതി .

 പലരും പറയുന്നത് കേട്ടിട്ടുണ്ട് യേശു സ്നാന പ്പെട്ടതു കൊണ്ടാണ് ഞാൻ സ്നാന പ്പെട്ടതു എന്ന് . കൂടാതെ യേശുവിനു സ്നാനപെടാമെങ്കില്‍‍‍ ‍‍എന്തുകൊണ്ട്  നിങ്ങൾക്കു സ്നാനപ്പെട്ട് കൂടാ, അത് യേശു കാണിച്ച മാതൃകയല്ലേ എന്നൊക്കെ . അത് വെറും അബദ്ധ ധാരണയാണ് .ഇങ്ങനെ പറയുന്നവർ യേശുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്നവർ ആകും . യേശുവിന്റെ സ്നാനവും പുതിയ നിയമ സ്നാനവും തമ്മിൽ ഒരു ബന്ധവും ഇല്ല. ഇത്  യേശുവിന്റെ കല്പനയാണ് .പിന്നീട്  കൂടുതൽ  വിവരിക്കുന്നതാണ് .

മരിച്ചവർക്കുവേണ്ടിയുള്ള   സ്നാനം:

പൗലോസ് അപ്പോസ്തലൻ തെന്റെ ലേഖനത്തിൽ മരിച്ചവർക്കു  വേണ്ടി സ്നാനമേല്കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നു 1 Corinthians 15:29  “അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏൽക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതു എന്തിന്നു?

ലേറ്റർ ഡേ സെയിന്റ് മൂവ്മെന്‍റ് (Latter Day Saint movement), ന്യൂ അപ്പോസ്തലിക് ചർച് ,ഓൾഡ് അപ്പോസ്തലിക് ചർച്[New Apostolic Church and the Old Apostolic Church] മുതലായ സഭകൾ അനുഷ്ഠിച്ചു പോരുന്ന ആചാരങ്ങളാണ്  ഇതു  . മരിച്ചു പോയ വരുടെ സ്വർഗ്ഗ പ്രവേശനത്തിനായി അവരുടെ ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കൾ പള്ളിയിൽ വച്ചു മാത്രം ചെയ്യുന്ന ഒരു തരം ശുശ്രുഷ ആണ് . ഒരേ സെക്സിൽ പെട്ടവർ ആയിരിക്കണം  സ്നാനം  എല്കുന്നവർ . മരിച്ചുപോയ ആളിന് ഇതു സീകരിക്കയോ സീകരിക്കാതിരികയോ ചെയ്യാം . പുരാതന ഗ്രീക്കു കരുടെയും ഈജിപ്റ്റു കരുടെയും (Gnosticism) ഇടയിൽ നിലനിന്നു പോന്നിരുന്ന ഒരു ആചാരം ക്രിസ്തിയ സഭയിലേക്കു പകർത്തപെട്ടു എന്നു സാരം. ഇപ്പോൾ നാം ഹിന്ദു മതത്തിൽ കണുന്നതുപോലെ യുള്ള ഒരു ആചാരം . മരിച്ചു പോയ   പുർവികർക്കുവേണ്ടി  ഗംഗാ നദിയിലും മറ്റു പുണ്യ നദികളിലും നടത്തുന്ന,മരിച്ചവർക്കു  മോക്ഷം ലഭിക്കുന്നതിന് വേണ്ടിയുള്ള സ്നാനം . ഇതിനു ബൈബിളിൽ ഓരോ അടിസ്ഥാനവും ഇല്ല .

യഥാർഥ സ്നാനം:

സ്നാനം എന്നത് ക്രിസ്തിയ കൂദാശ ( Sacrament ) കളിൽ   അതിപ്രധാനമായ  ഒന്നാണ് .യേശു ക്രിസ്തുവിനെ മാത്രം കേന്ദ്രീകരിച്ചു കൊണ്ടുള്ള  ഒരു ശുശ്രൂഷയാണ് . യേശുക്രിസ്തുവിന്റെ ശിഷ്യത്വം സീകരിക്കുക എന്ന് സാരം .സ്നാനാർത്ഥി  യേശുക്രിസ്തുവിന്റെ  പഠിപ്പിക്കലുകൾ , ജീവിത ശൈലി (ഭാവം) ലക്ഷ്യം ,ഇവ സ്വന്തം ജീവിതത്തിൽ അംഗീകരിക്കുകയും  വേണം .

സ്നാനം ഒന്ന് മാത്രം :–>Eph 4 . 5;6; കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ വേണം സ്നാനം എല്കുവാൻ . ഈ കാര്യം മുകളിൽ ഉള്ള ഭാഗങ്ങളിൽ ഉദ്ധരിച്ചതു കൊണ്ട്  വീണ്ടും ചേർക്കുന്നില്ല .{യേശുക്രിസ്തുവിന്റെ കല്പന Mt .28 .19 .20 }

സ്നാനത്തെ കുറിച്ച് വിശുദ്ധ പൗലോസ് അപ്പോസ്തലൻ തന്റെ ലേഖനങ്ങളിൽ വളര വ്യക്തമായി പറഞ്ഞിട്ടുണ്ട് . ഇവ താൻ കർത്താവിൽ നിന്നും പ്രാപിച്ച  വെളിപ്പാടുകൾ ആണ് .

യേശുവിന്റെ മരണത്തിൽ പങ്കാളികൾ ആകുന്നു –> 

Romer :6 .4 “അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.”

സ്നാനപെട്ടവർ പുതു ജീവിതത്തിനു ബാധ്യസ്ഥരാണ് .(new lifestyle according to the Jesus Christ) മരണത്തിൽ പങ്കാളികൾ ആകുന്നു എന്ന് പറഞ്ഞാൽ തിന്മക്കെതിരെ യുള്ള ജിവിതത്തിൽ വരുന്ന കഷ്ട്ട നഷ്ട്ങ്ങൾക്കു സഹന ശക്തിയുള്ളവർ ആയിരിക്കണം എന്നു സാരം. യേശുവിന്റെ മരണം ഒരു ദിവസം കൊണ്ട് സംഭവിച്ച ഒന്നല്ല മൂന്നര വർഷക്കാലത്തെ കഷ്ടാനുഭവ സംഭവമാണ് എന്ന് മനസിലാക്കണം

സ്നാനത്തിന്റെ  പ്രതീകാത്മകത {symbolism} Col :2 .12 “: സ്നാനത്തിൽ നിങ്ങൾ അവനോടു കൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാര ശക്തിയിലുള്ള വിശ്വാസത്താൽ അവനോടു കൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.”

 പൗലോസ് ഇവിടെ  പൂർണ നിനജന സ്നാനമാണ് പറയുന്നത് (Full immersion baptism ) യേശുക്രിസ്തു മരിച്ചു അടക്കപ്പെട്ടു എന്നതിന്  നിദാനമായി വെള്ളത്തിന്‍റെ ഉള്ളിലേക്കു പോകുന്നു എന്നും ഉയിർത്തെഴുന്നേറ്റു എന്നതിന്  നിദാനമായി വെള്ളത്തിൽനിന്നും പൊങ്ങി വരികയും ചെയുന്നു എന്ന് വ്യക്തം . യേശുക്രിസ്തുവിന്റെ ജഡാവതാരം . കഷ്ടാനുഭവ മരണം ,അടക്കം , ഉയിർപ്പു എന്നി വിഷയങ്ങളിലുള്ള ശക്തമായ വിശുവാസ പ്രഖ്യാപനമാണ് സ്നാനം .അത് മുഴു  ലോകത്തോടും സ്വർഗത്തോടും സകല സൃഷ്ടികളോടും ഉള്ള സാക്ഷ്യ പെടുത്തൽ  കൂടിയാണ് . യേശു ക്രിസ്തുവിന്റെ മരണവും ഉയിർപ്പും സാത്താന്റെ

പാളയത്തിൽ നടുക്കവും ഭയവും ഉണ്ടാകുന്ന വസ്തുതയാണ് . അതുകൊണ്ടാണ് പല  മതക്കാരും ആ വസ്തുത നിഷേധിക്കുന്നത് .

മനസാന്തരത്തോടുകൂടി മരിച്ചുപോയ പഴയ മനുഷ്യൻ { പഴയ പാപ സ്വഭാവാങ്ങൾ} സ്നാനത്തോടുകടി കുഴിച്ചിടപ്പെടുന്നു എന്നും പുതു മനുഷ്യൻ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുനേൽക്കുന്നു എന്നും വിശ്വ്വസിക്കുന്നു  .

തുടർന്നുള്ള ജീവിതം Gal .20: ൽ പറയുന്നതുപോലെ ” ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു” Gal .6 14 “എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.”

 അതുകൊണ്ട് സ്നാനം പ്രതീകാത്മകത {Symbolized} മാത്രമല്ല അത് ഒരു ജീവിത രീതിയുടെ യാഥാർത്യം {Realty of life } കൂടിയാണ്  എന്ന് മനസിലാക്കാം. 

സ്നാനത്തോടുകൂടി ഒരുവനിൽ ഉണ്ടാകുന്ന ശക്തമായ പ്രത്യാശയാണ് പുനരുത്ഥാനo . മരിച്ചാലും ഉയിർക്കും  എന്നുള്ള പ്രത്യാശ ഒരുവന്റെ ആത്മീയ ജീവിതത്തിനു ചൈതന്യo പകരുന്നതാണ് . Ro .6 .5 “അവന്റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും”.

പൗലോസിന്റെ പഠിപ്പിക്കലിൽ സ്നാനം എന്നത് ദൈവസഭയുടെ അടിസ്ഥാന കൂദാശകളിൽ (ശിശ്രുഷ .Sacrament) ഒന്നാണ്. പൗലോസ്  പറയുന്നത് ,Gal :3 27 ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. ബൈബിളിലെ പല ഭാഗങ്ങളിലുള്ള വചങ്ങൾ ചേർത്ത് പഠിക്കുമ്പോൾ മനസിലാകുന്ന വസ്തുതയെന്തെന്നാൽ ,

ദൈവ സഭയോട് ചേരുവാൻ സ്നാനം അനിവാര്യമാണ് .ദൈവ സഭ ക്രിസ്തുവിന്റെ ശരീരമാണ് {Eph:1.23}. യേശുക്രിസ്തുവിന്റെ മധ്യകാശ വരവിൽ എടുക്കപ്പെടണമെങ്കിൽ അഥവാ ഒരുവൻ രൂപാന്തരപ്പെടണമെങ്കിൽ ക്രിസ്തുവിന്റെ മരണ പുനരുദ്ധാനത്തോട് എകിഭവിക്കുന്ന “വിശുവാസ സ്നാനം” ഏറ്റെങ്കില്‍‍‍‍ മാത്രമേ സാധിക്കയുള്ളു . ഇത്  ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ് .ഇ ലേഖനം വായിക്കുന്ന എല്ലാവർക്കും {ഇതു  വരെയും സ്നാനപ്പെട്ടിട്ടില്ലാത്തവർ}  ദൈവം സ്നാനപെടുവാൻ അവസരം ഉണ്ടാക്കട്ടെ  എന്ന് പ്രാര്‍ഥിക്കുന്നു .

ഈ ലേഖനം തുടരുന്നതാണ്. വായനക്കാരുടെ അഭിപ്രായങ്ങളും സപ്പോർട്ടും പ്രതിക്ഷിക്കുന്നു……

By Pastor M G Abraham; –       For more information and articles

Visit: www. standwithtruth.net / Facebook page /YouTube/ Stand With Truth: 

God Bless you

Leave a comment