ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ തുടർച്ച: Part: 2


2: സ്നാനം:   Baptism:  Mathew 28:19- 20 . Part :2 A

അടിസ്ഥാന ഉപദേശത്തി രണ്ടാമത്തേതാണ് സ്നാനം. യേശു കിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം കേട്ട് മനസാന്തരപെട്ട ഒരു വ്യക്തിയുടെ അടുത്ത ഘട്ടം ആണ് സ്നാനം.

 സ്നാനം എന്ന ശിശ്രുഷ വിവിധ സഭകൾ പല രീതിയിലും ആശയത്തിലുമാണ് നടത്തുന്നത്. ഏതു തെറ്റ് ഏതു ശരി എന്നതല്ല എന്റ വിഷയം. വിശുദ്ധ ബൈബിൾ എന്ത് പറയുന്നു എന്നും ആദിമ സഭയും അപോസ്തലന്മാരും എന്ത് അനുഷ്ട്ടിച്ചിരുന്നു എന്നും നോക്കാം.

പ്രധാനമായും ഇത് യേശു കിസ്തുവിന്റെ കല്പനയാണ്. Mathew 28 .19 ,20 വാക്യങ്ങൾ ശ്രദ്ധിക്കുക. ഉയിത്തെഴുനേറ്റ ക്രിസ്തു, തന്റെ ശിഷ്യന്മാർക്കു കൊടുക്കുന്ന കല്പനയാണ്.

 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിചെയ്തു.

ഈ കല്പനയിൽ മൂന്ന് കാര്യം വ്യക്തമാകുന്നു –>

1: പുറപെട്ടുപോകുക —>Acts 1 .8, യേശു ക്രിസ്തു പറഞ്ഞു ” പരിശുദ്ദത്മാവ് നിങളുടെമേൽ വരുമ്പോൾ ഭൂമിയുടെ അറ്റത്തോളം എന്റ്റെ സാക്ഷികൾ ആകും ” അതെ കാര്യം തന്നെയാണ് യേശു ക്രിസ്തു മത്തായി 28; 19 പറയുന്നത്. ആകയാൽ നിങ്ങൾ പുറപ്പെടുക. ലോകത്തിൽഎല്ലായിടത്തും യേശുവിനെ സാക്ഷിക്കുവിൻ.

2: ഞാൻ നിങ്ങളോടു ഉപദേശിച്ചത് ഒക്കെയും പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിക്കുക.

 ഇതു ശ്രദ്ധേയമാണ് , കാരണം യുസുക്രിസ്തുവിന്റെ ഉപദേശങ്ങളിലോ പഠിപ്പിക്കലുകളിലോ , കല്പനകളിലോ ഒരു മായവും ചേർക്കാൻ  പാടില്ല . ആവിശിയാനുസരണം സൗകര്യം പോലെ സംഘടനക്കു വേണ്ടിയോ സ്വന്ത ബുദ്ധിക്കു പോലെ വ്യാഖിയാനിച്ചു പഠിപ്പിക്കുവാനുള്ളതല്ല യേശുവിന്റെ കല്പനയും ഉപദേശവും പഠിപ്പിക്കലുകളും. അതു അക്ഷരം പ്രതി പാലിക്കുവാനുള്ളതാണു.

 അതിനു ഒരു മാറ്റവും വരുത്താതെ മറ്റ് ജങ്ങളിലേക്കു പറഞ്ഞു കൊടുക്കേണ്ടതാണ്. അത് സഭയുടെ അഥവാ ക്രിസ്തു ശിഷ്യന്മാരുടെ ഉത്തരവാദിത്വം ആണ്. ഉപദേഷ്ട്ടാക്കൻമാരും സഭകളും പെരുകിയിരിക്കുന്ന കാലഘട്ടത്തിൽ അതിനു മാറ്റം വന്നിരിക്കുന്നു. പണം അധികാരം, സുഖം പ്രശസ്തി (Wealth power pleasure, popularity) എന്നിങ്ങനെയുള്ള സ്വാർഥ താല്പരിയങ്ങൾക്കുവേണ്ടി ഉപദേശങ്ങൾ എങ്ങനെയും വളച്ചൊടിക്കുന്നു. ദുരുപദേശങ്ങൾ തഴച്ചു വളരുന്നു. ഇതു ശ്രദ്ധിക്കപ്പെടേണ്ടതും വചനം കൃത്യമായിപഠിപ്പിക്കേണ്ടതും   പ്രസംഗിക്കപ്പെടേണ്ടതുമാണ്., മുൻകാലങ്ങളിൽ ദൈവ ദാസന്മാർ അങ്ങനെ ചെയ്തിരുന്നു. അതുകൊണ്ട് ദുരുപദേശങ്ങളെ വളരെ എതിർക്കുവാനും സഭ വിശുദ്ധിയോടെ നിൽക്കുവാനും കഴിഞ്ഞിരുന്നു.

3:  പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക:

ഇന്ന് പലവിധ സ്നാനങ്ങൾ നിലവിൽ ഉണ്ട്. ശിശു സ്നാനം, മുതിർന്ന സ്നാനം. യേശു നാമ സ്നാനം, തളിപ്പു സ്നാനം, എന്ന് വേണ്ട പല രിതിയിലും ആശയത്തിലും സ്നാനങ്ങൾ.

 Matthew 28 .19 20 വാക്യങ്ങൾ മുകളിൽ ഉദ്ധരിച്ചുവല്ലോ അവിടെ പറയുന്നതു. എല്ലായിടത്തും പ്രസംഗിക്കുവാനും (യേശുവിന്റെ സാക്ഷ്യം വഹിക്കുക) ഉപദേശിക്കുവാനും ആണ്. അത് കേട്ട് വിശ്വ്വസിക്കുന്നവരെ സ്നാനപെടുത്തി ശിഷ്യരാക്കണം. ഒരാൾ വിശ്വ്വസിക്കണമെങ്കിൽ. കേൾക്കണം, കേട്ടാൽ മനസിലാക്കണം. മനസ്സിലായാൽ മാറ്റം ഉണ്ടാകണം, അങ്ങനെയുള്ളവർ സ്നാനപ്പെടണം. അപ്പോൾ ശിശു സ്നാനത്തിനോ മുതിർന്ന സ്നാനത്തിനോ പ്രസക്തിയില്ല.

ഞാൻ ഇവിടെ പറയുന്നത് Mt: 28. 18 കാണുന്ന സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും പ്രാപിച്ച; മരണത്തെയും പാതാളത്തെയും ജയിച്ച ഉയിർത്തെഴുന്നേറ്റ യേശു ക്രിസ്തുവിന്റെ കല്പനയാണ്.

വിശുവാസ സ്നാനം

മാനസാന്തര “വിശുവാസ” സ്നാനമാണ് യേശുവിന്റെ കല്പന; വിശുദ്ധ മാർക്കോസ് തെന്റെ സുവിശേഷത്തിൽ 16 .16 യേശു പറഞ്ഞതായി രേഖപെടുത്തിയിരിക്കുന്നത് വിശ്വ്വസിക്കയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. വിശുവസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നാണ്. അതായാത് സുവിശേഷം കേട്ട് വിശുവസിക്കുന്ന ഒരാൾ മാത്രമാണ് സ്നാനപ്പെടേണ്ടത്. ഒരു ശിശുവോ. ഒരാൾ മുതിർന്നതുകൊണ്ടോ അല്ല സ്നാനപ്പെടേണ്ടത്. വിശ്വ്വസിച്ചു മനസാന്തര പെട്ടാണ് സ്നാനപ്പെടേണ്ടത്. എന്റെ പഠനത്തിൽ എനിക്ക് മനസിലായത് സ്വർഗത്തിൽ കൊണ്ടുപോകാനായി ശിശുക്കളെ സ്നാനപ്പെടുത്തേണ്ടതല്ല കാരണം തിരിച്ചറിവ് ആകുന്നതുവരെയുള്ള കാലം ദൈവിക പദ്ധതിയാണ്. യേശു പറഞ്ഞു, Matthew 19 .14 -“ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടുക്കരുത്; സ്വർഗ്ഗ രാജ്യ൦ ഇങ്ങനെയുള്ളവരുടെതല്ലോ എന്ന് പറഞ്ഞു ” സാഹചര്യം ഏതായിരുന്നാലും അതിൽ ശിശുക്കളോടുള്ള ദൈവത്തിന്റെ മനോഭാവവും പദ്ധതിയും മനസിലാക്കാൻ കഴിയും.

ഒരു സഭക്കോ സംഘടനക്കോ, യാതൊരു ആചാര അനുഷ്ടാനിങ്ങളിലൂടെ ആരെയും സ്വർഗത്തിൽ കൊണ്ടുപോകാനോ എത്തിക്കുവാനോ കഴിയുകയില്ല. ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല. എല്ലാം ദൈവത്തിന്റെ ഇഷ്ടവും പദ്ധതികളും ആണ്. അത് തികച്ചും വ്യക്തിപരമാണ്. ദൈവവും വ്യക്തിയും തമ്മിലുള്ള അടുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ദൈവിക തീരുമാനം മാത്രമാണ്. അതിൽ ഒരു മനുഷ്യന് ഇടപെടാൻ കഴിയില്ല. അതുകൊണ്ട് Acts: 2 .47 പറയുന്നത് രകഷിക്കപ്പെടുന്നവരെ കർത്താവു ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരിക്കുന്നു എന്ന്. A D 220 ന് ശേഷം ആണ് ശിശു സ്നാനം എന്ന ആചാരം (Infant baptism) കടന്നുകൂടിയത്.  കൂടുതൽ വിശദികരണത്തിലേക്കു പോകുന്നില്ല.

യേശു നാമ സ്നാനം:

ഉയിർത്തെഴുന്നേറ്റ യേശുവിന്റെ കല്പനയാണ് സ്നാനം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുവാൻ. മനുഷ്യന്റെ രക്ഷാ പദ്ധതിയിൽ ഏക സത്യ ദൈവത്തിന്റെ മൂന്നു ആളത്വ പ്രവൃത്തികളും കാണുവാൻ കഴിയും, സൃഷ്ട്ടിപ്പിൽ പിതാവായ ദൈവവും, വീണ്ടെടുപ്പിൽ പുത്രനായ ദൈവവും, മനസ്സാന്തര പെടുന്നത്മുതൽ രൂപാന്തരം വരെ പരിശുദ്ധാത്മാവിനെയും വളരെ വ്യക്തമായി കാണുവാനും മനസിലാക്കുവാനും, ബൈബിൾ വായിക്കുന്ന ഏതു വ്യക്തിക്കും മനസിലാകും. ഞാൻ ഒരു ഉദാഹരണം മാത്രമേ പറയുന്നുള്ളൂ. ഞാൻ   തൃത്തുവ (Trinity) ഉപദേശത്തിൽ വിശ്വ്വസിക്കുന്നില്ല. എന്നാൽ മൂന്നു ആളത്വ പ്രവർത്തിയിൽ (Tri unity of God) വിശ്വ്വസിക്കുന്നുമനുഷ്യന്റെ വീണ്ടെടുപ്പ് എന്നത് ഒരു ചെറിയ കാര്യമല്ല. അത് സ്ർഗത്തിലും ഭൂമിയിലും സകല സൃഷ്ട്ടികളിലും അതി പ്രധാനാമായ ഒരു കാര്യമാണ്. പ്രത്യേകാൽ ദൈവ സഭയുടെ കാര്യം. പൗലോസ് അപ്പോസ്ഥലൻ എഫെസ്യ ലേഖനത്തിൽ ദൈവ സഭയുടെ പ്രാധാന്യ൦ വിവരിക്കുന്നുണ്ട്‌. അതുകൊണ്ട് വീണ്ടെടുപ്പിൻ പദ്ധതിയിൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഇടപെടൽ വ്യക്തമാകുന്ന   നാമത്തിൽ ഉള്ള നിമഞ്ജന (Full immersion) സ്നാനത്തിൽ വിശ്വ്വസിക്കുന്നു.

യേശുവിന്റെ നാമത്തിൽ മാത്രം സ്നാനപെടുത്തുന്നവരുടെ വാദം അപോസ്തല പ്രവർത്തി 2.38 ൽ പത്രോസ് അപ്പോസ്തലൻ പറയുന്നുപത്രോസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. പാപങ്ങളുടെ മോചനത്തിനായി യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കുവിൻ എന്ന്. അപ്പോൾ സ്നാനം പാപ മോചനത്തിനുള്ളതാണോ. യേശുവിന്റെ നാമം മാത്രം എന്തുകൊണ്ട് പറഞ്ഞു. ഇങ്ങനെയുള്ള സംശയങ്ങൾ ഉണ്ടാകാം. കാരണംà അതുവരെ ശിഷ്യന്മാർ കണ്ടിരുന്നതും അനുഭവിച്ചിരുന്നതുമായ ഒരു സ്നാനമേ അവർക്ക് പരിചയമുണ്ടായിരുന്നുള്ളു. സ്നാപക യോഹന്നാന്റെ പാപമോചന സ്നാനം . അതുപോലെ പത്രോസ് തെന്റെ പ്രസംഗത്തിൽ അങ്ങനെ പറയുന്നു എന്നു  മാത്രമേയുള്ളൂ . എന്നാൽ പരിശുധത്മാവിൽ നിന്ന് വെളിപ്പാടുകൾ പ്രാപിച്ച ശേഷം അവർ അങ്ങനെ ചെയ്തിരുന്നില്ല എന്ന് പില്കാലചെരിത്രം വ്യക്തമാകുന്നു . പൗലോസ് ആപസ്തലൻ സ്നാനത്തെക്കുറിച്ചുള്ള വ്യാഖ്യാനം തെന്റെ ലെഖനങ്ങളിൽ പറയുന്നുണ്ട് . മാത്രമല്ല Act 2 ൽ പത്രോസ് പറയുന്ന പ്രസംഗത്തിൽ പത്രോസിന്‍റെ ലക്ഷ്യം അവിടെ കൂടിയിരുന്നവരോട് യേശു ദൈവവും യിസ്രായേലിന്റെ മശിഹായുമാണ് എന്നു സ്ഥാപിക്കുകയുമായിരുന്നു .Act:2:22-36 “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

ഈ ലേഖനം തുടരുന്നതാണ്. വായനക്കാരുടെ അഭിപ്രായങ്ങളും സപ്പോർട്ടും പ്രതിക്ഷിക്കുന്നു……

By Pastor M G Abraham;       For more information and articles

Stand With Truth:  Visit standwithtruth.net / Facebook page /YouTube

God Bless you

Leave a comment