ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ: Part : 1


ഞാൻ പാലിക്കുന്ന അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ എന്താണ് എന്ന് വ്യകതമാക്കാനാണ് ഈ ആർട്ടിക്കിൾ കുറിക്കുന്നത്

വിശുവാസ പ്രമാണങ്ങൾ അല്ല. അത് പലർക്കും പല വിധത്തിൽ ആയിരിക്കും. എന്നാൽ ഒരു ക്രിസ്തു ശിഷ്യൻ (ക്രിസ്ത്യാനി) എന്ന നിലയിൽ നിർബന്ധമായും പാലിച്ചിരിക്കേണ്ട കാര്യങ്ങളാണ് പറയുന്നത് 

നിങ്ങൾ പാലിക്കുന്ന, അടിസ്ഥാന ഉപദേശം എന്താണ് എന്ന് ചിലർ എന്നോട് ചോദിക്കുകയുണ്ടായി. അതുകൊണ്ട് അതിനെക്കുറിച്ച് പറയേണ്ടതും പ്രചരിപ്പിക്കേണ്ടതും യുക്തമാണ് എന്ന്   ഞാൻ മനസിലാക്കുന്നു .

അടിസ്ഥാന ഉപദേശങ്ങൾ എന്ന പേരിൽ പലരും പല വിധത്തിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്തന്നാൽ അപ്പോസ്തോല പ്രവർത്തികൾ 2 ആം അദ്യായത്തിൽ പത്രോസ് അപ്പോസ്തലൻ നടത്തിയ പ്രസംഗത്തിൽ നിന്നും, ആ അദ്യായത്തിന്റെ അവസാന ഭാഗങ്ങളിൽ ആദിമ സഭ ചെയ്ത പ്രവർത്തിയുടെ അടിസ്ഥാനത്തിൽ സഭക്ക് ലഭിച്ചിരിക്കുന്ന ഉപദേശങ്ങളണ് ഇവ.  ഇതു ആപസ്തലന്മാരിൽ കൂടി പരിശുദ്ധാത്മാവിനാൽ നല്കപ്പെട്ടിരിക്കുന്നതിനാൽ പ്രാധാന്യമുള്ളതും പാലിക്കപെടെണ്ടതുമാണ്‘. അപോസ്തല പ്രവർത്തിയിൽ 2 ആം അധ്യയത്തിൽ പരിശുദ്ധ ആത്മാവിൽ നിറഞ്ഞ പത്രോസും മറ്റു പതിനൊന്നുപേരും എഴുന്നേറ്റു നിൽക്കയും, പത്രോസ് അപ്പോസ്തലൻ അവിടെ കൂടിയ ജനത്തോടു പ്രസഗിക്കയും ചെയിതു. ആവിടെ കൂടിയവരിൽ 3000 ത്തിൽ അധികം പേര് മാനസാന്തരപ്പെട്ട് സ്നാനപെട്ട്, അവർ സഭയോട് ചേർന്നു എന്ന് വായിക്കുന്നു. Act: 2 .41: അന്ന് സഭയുടെ ആരംഭത്തിൽ നടന്നതും തുടർന്ന് അനുഷ്ഠിച്ചു പോരുന്നതുമായ 7 അടിസ്ഥാപരമായ കാര്യങ്ങളാണ് ഇന്നും സഭയുടെ പ്രധന അടിസ്ഥാന ഉപദേശങ്ങളായി നിൽക്കുന്നത്.

Act: 2:37-47 വരെയുള്ള ഭാഗങ്ങളിൽ പ്രധാനമായും ഏഴു ഉപദേശങ്ങളണ് ഇവിടെ പ്രതിപാദിക്കുന്നത്. മാനസാന്തരം: സ്‌നാനം : പരിശുദ്ധാത്മാവ് : അപ്പോസ്തലിക ഉപദേശം : കൂട്ടായ്മ്മ : അപ്പം നുറുക്കുക : പ്രാർത്ഥന : (Repentance:  Baptism: Holy Spirit: Apostle’s doctrine: Fellowship: Bread breaking: Prayer: (Didache, Greek: “Teaching” also called Teaching of the 12 Apostles of Jesus Christ,)

അടിസ്ഥാന ഉപദേശങ്ങളും വിശുവാസ പ്രമാണങ്ങളും വ്യത്യാസമാണ് . ഉദാഹരണമായി പറഞ്ഞാൽ ദൈവിക ത്രിത്വം ,യേശുക്രിസ്തുവിന്‍റെ ജഡാവതാരം , ദൈവത്വം വിശ്വാസത്തിലുള്ള നീതീകരണം . മുതലായ ധാരാളം വിഷയങ്ങൾ വിശുവാസ പ്രമാണങ്ങളാണ് . എന്നാൽ അടിസ്ഥാന ഉപദേശങ്ങൾ നിർബന്ധമായും പ്രവൃത്തിപദത്തിൽ കൊണ്ടുവരേണ്ട കാര്യങ്ങളാണ് .  വിശുവാസ പ്രമാണങ്ങളും, അടിസ്ഥാന ഉപദേശങ്ങളും കൂട്ടി കുഴച്ചു പറയുന്നതും പഠിപ്പിക്കുന്നതും ശരിയാകുകയില്ല. രണ്ടും രണ്ടാണ്. കാര്യങ്ങൾ മനസിലാക്കുന്നതിന് പ്രയാസം ഉണ്ടാകും. എന്നാൽ അടിസ്ഥാന ഉപദേശങ്ങളും വിശുവാസ പ്രമാണങ്ങളും തമ്മിൽ വളരെ സാമിയങ്ങൾ ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. വിശുവാസ പ്രമാണങ്ങൾ, വിവിധ ക്രിസ്തിയ സംഘടനകൾ (സഭകൾ) അവരുടെ വീക്ഷണങ്ങൾക്കുo ആശയങ്ങൾക്കും അനുസൃതമായി രൂപപ്പെടുത്തിയിട്ടുണ്ടാകാം. എന്നാൽ അടിസ്ഥാന ഉപദേശങ്ങളിൽ ഒരു മാറ്റവും വരുത്തുവാൻ ആർക്കും അനുവാദം ഇല്ല. അത് ആദിമ സഭ മുതൽ ഇന്നു വരെ സ്ഥിരമാണ്. അതുകൊണ്ടാണ് Acts 2. 47 ൽ പറയുന്നത് കർത്താവു രക്ഷിക്കപെടുന്നവരെ ദിനം പ്രതി സഭയോട് ചാർത്തുകൊണ്ടിരുന്നു. സഭയോട് ഒരു വ്യക്തിയെ ചേർക്കുന്നത് കർത്താവു മാത്രമാണ്. ഹൃദയങ്ങളെയും നിനവുകളെയും അറിയുന്ന ഒരാൾ ദൈവം മാത്രമാണ് എന്നതാണ് കാരണം. (Psalm 139)

യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരുൾപെടുന്ന ഒന്നാം നൂറ്റാണ്ടിലെ  അപ്പോസ്തലൻമാർ സഭക്ക് നൽകിയിരിക്കുന്ന അടിസ്ഥാന ഉപദേശങ്ങളെ ആണ് ഇവിടെ ഉദ്ദേശിക്കുന്നത് . അവർക്ക് ലഭിച്ച യേശു ക്രിസ്തുവിന്റെ പഠിപ്പിക്കലുകളും, പരിശുദ്ധാത്മാവിൽ നിന്നും പ്രാപിച്ച വചനങ്ങളും സഭക്കുവേണ്ടി നൽകപ്പെട്ടിരിക്കുന്നു. അതിനോട് പിൽക്കാലങ്ങളിൽ കൂട്ടി ചേർക്കുവാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. രണ്ടും മുന്നും നൂറ്റാണ്ടുകളിലും അതിനു ശേഷവും പലതും ചർക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 66 പുസ്‌തകങ്ങൾ അടങ്ങുന്ന യഥാർത്ഥ ബൈബിളിൽ അത് ഒന്നും ചേർക്കപ്പെട്ടിട്ടില്ല. മറ്റു ധാരാളം എഴുത്തുകൾ ബൈബിളിനോട് ബന്ധപെട്ടു ലഭ്യമാണ്. അവ മോശം ആണ് എന്നല്ല പ്രതൃൂദാ ആധികാരികത ലഭ്യമല്ല.

1:  മാനസാന്തരവും പാപമോചനവും.  Luke 24:47

പഴയ നിയമത്തിലും പുതിയ നിയമത്തിലും മനസാന്തരത്തെ കുറിച്ച് പറയുന്നുണ്ട്. ന്യായപ്രമാണം ലഭിച്ച യിസ്രായേലിന്റെ മടങ്ങി വരവിനുവേണ്ടി പ്രവാചകന്മാർ പല പ്രാവശിങ്ങൾ പ്രബോധിപിക്കുന്നുണ്ട്. പുതിയ നിയമത്തിലു0 അത് അവർത്തിക്കുണ്ട്.

മാനസാന്തരം എന്നാൽ തെറ്റായ മാര്ഗ്ഗത്തിൽ നിന്നോ പാപവഴികളിൽ നിന്നോ മാറി നേരായ സത്യ മാർഗത്തിലേക്ക് തിരിയുന്നതിനെ ആണ് മാനസാന്തരം എന്ന് വിവക്ഷിക്കുന്നത് (Repentance means Turn from evil and turning to good) ഒരുവനിലേക്കു കടന്നു വരുന്ന അറിവുകൾ ആണ് അതിനു ആധാരം. അത് ഏതു വിഷയത്തിൽ ആയിരുന്നാലും ഒരുവനിലേക്കു കടന്നു ചെല്ലുന്ന അറിവുകൾ ആ വ്യക്തിയിൽ മാറ്റങ്ങൾ വരുത്തും. മാനസാന്തരം എന്ന് ബൈബിൾ വിവക്ഷിക്കുന്നത് ഒരുവൻ സുവിശേഷം കേൾക്കുമ്പോൾ (യേശു ക്രിസ്തു വിനെക്കുറിച്ചുള്ള വചങ്ങൾ ആണ് സുവിശേഷം) ആ അറിവ് അവനിൽ വരുത്തുന്ന മാറ്റങ്ങൾ ആണ് മാനസാന്തരം.

Ro: 10: 17. ആകയാൽ വിശ്വ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. സാത്താന്യ വഴികളിൽ നിന്നും മറ്റു ദൈവങ്ങളിൽ നിന്നും മാറി യഥാർത്ഥ ദൈവത്തിങ്കലേക്കു തിരിയുന്ന അനുഭവമാണ് മാനസാന്തരം. (Returning to Real God).  എന്ന് വിശുദ്ധ ബൈബിൾ ലക്ഷ്യമാക്കുന്നത്. ആ മാറ്റം ഒരുവന്റെ ജീവിത ശൈലിയിലും സ്വഭാവത്തിലും ചിന്തകളിലും വലിയ മാറ്റങ്ങൾ വരുത്തുന്നു. അതിനു അവനോടു വ്യാപരിക്കുന്ന പരിശുദ്ധാത്മാവ് സഹായിക്കുന്നു.  സുവിശേഷം കേൾക്കുമ്പോൾ വിശ്വ്വസിക്കുകയോ അംഗീകരിക്കയോ ചെയുന്നത് ഒരുവന്റെ വ്യക്തിപരമായ സ്വതന്തര്യമാണ്. അതിൽ ദൈവം ഇടപെടുകയില്ല. സുവിശേഷം കേൾപ്പിക്കുക എന്നതു ദൈവിക കല്പനയാണ്, അത് ദൈവത്തിന്റെ ഉത്തരവാദിത്വം ആണ്.  അതിനാൽ അത് എല്ലാ ക്രിസ്തിയാനിയും (ദൈവമക്കൾ) ചെയ്യണ്ടതുമാണ്.

സുവിശേഷം കേൾക്കുമ്പോൾ, ഒരുവൻ അത് അംഗീകരിക്കുമ്പോൾ അവനിൽ ഉണ്ടാകുന്ന മാനസാന്തരം, അവനെ പാപ മോചനത്തിലേക്കു നയിക്കുന്നു. ദൈവം അവന്റെ അതുവരെയുള്ള പാപങ്ങളെ മോചിച്ചു നൽകുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലും പാപങ്ങളെ മോചിക്കുവാൻ ദൈവത്തിനല്ലതെ മറ്റാർക്കും കഴിയുകയില്ല.  ഒരു മനുഷ്യരോടും അപേക്ഷിച്ചിട്ടും പറഞ്ഞിട്ടും, പൂജകളും തീർത്ഥ യാത്രകളും നടത്തിയിട്ടും, ഒരു കാര്യവുമില്ല. ലഭിച്ചരിക്കുന്ന സുവിശേഷമാകുന്ന അറിവിന്റെ അടിസ്ഥാനത്തിൽ സൃഷ്ട്ടിതവാകുന്ന ദൈവത്തോട് നേരിട്ടു ഏറ്റു പറയുക (Confession) പ്രാർത്ഥിക്കുക: (1 Timothy 2:5,6. ദൈവം ഒരുവനല്ലോ ദൈവത്തിനും, മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ. അത് എല്ലാവർക്കും വേണ്ടി മറുവിലയായി തന്നത്താൻ കൊടുത്ത മനുഷ്യനായ യേശു ക്രിസ്തു തന്നെ) സുവിശേഷം വിശ്വ്വസികയും മാനസാന്തരപെടുകയും ചെയിത ഒരു വ്യക്തിക്ക് ദൈവം കാണിക്കുന്ന ഏറ്റവും വലിയ “ദയ” ആണ് പാപമോചനം. അറിയായ്മയുടെ കാലങ്ങളിൽ ചെയിതു പോയ എല്ലാ പാപങ്ങളെയും കൃസ്തു യേശു വിലുള്ള വിശൂവാസം മൂലം സൗജന്യമായി ക്ഷമിച്ചു കൊടുക്കുന്നു. പൗലോസ് അപോസ്തലന്റെ എഴുത്തുകളിൽ എടുത്തുപറയുന്നു “വിശ്വ്വസത്താലുള്ള നീതീകരണം” Gala 2 .16: Ro 3 .28.

 Ro 5 .1 വിശുവാസത്താൽ നീതികരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശു ക്രിസ്തു മൂലം നമുക്കു ദൈവത്തോട് സമാധാനം ഉണ്ട്. പാപ മോചനം ലഭിക്കുന്നത് മനസാന്തരത്താലും വിശുവാസത്താലുമാണ്. അല്ലാതെ സ്നാനത്താൽ അല്ല എന്നു മനസിലാക്കണം. അത് പിന്നാലെ സ്നാനത്തോടുള്ള ബന്ധത്തിൽ വിവരിക്കുന്നതാണ്. ലൂക്കോസ്: 24:46,47, ൽ, യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള മനസാന്തരവും അതിലൂടെ ലഭിക്കുന്ന പാപമോചനവും   ഒരുമിച്ചു പ്രസംഗിക്കണം എന്നാണ് പറയുന്നത്

അടിസ്ഥാന   ഉപദേശത്തിൽ ഒന്നാമത്തേതായ മാനസാന്തരം എന്നത്; വചന കേൾവിയാലും അത് വിശ്വ്വസിക്കുന്നതിനാലും ലഭിക്കുന്നതാണ്. അതിലൂടെ ഉണ്ടാകുന്ന പശ്ചാത്താപവും പാപമോചനത്താലും ഒരുവനെ രൂപാന്തരപെടുത്തി ദൈവ മകനാക്കി മാറ്റുന്നു. Ro 10 .17 

ഈ ലേഖനം തുടരുന്നതാണ്. വായനക്കാരുടെ അഭിപ്രായങ്ങളും സപ്പോർട്ടും പ്രതിക്ഷിക്കുന്നു.

By Pastor M G Abraham;      For more information and articles

Stand With Truth:  Visit standwithtruth.net / Facebook page /YouTube

God Bless you

Leave a comment