02/03/22/ Pastor M G Abraham
standwithtruth.net . പാർട്ട് 8 ന്റെ തുടർച്ച
നാലു മുഖങ്ങളും നാലു കൊടികളും

യഹസ്‌കിയെൽ കാണുന്ന ദര്ശനം ഒരു സഞ്ചരിക്കുന്ന സിംഹാസനമാണ് .
അതിനു അർഥം ദൈവം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നല്ല. ഇസ്രയേലിനോടുള്ള ബന്ധത്തിൽ കാണുന്ന ഈ ദര്ശനം, അവരുടെ പിതാക്കന്മാരോടു കൂടെ മരുഭൂമിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന (tabernacle) ഒരു ദൈവത്തെ കാണിക്കുന്നു. സമാഗമന കൂടാരത്തിൽ ഇറങ്ങി വസിച്ച ദൈവ സാനനിദധൃo എന്ന് മനസിലാക്കാം. സമാഗമന കൂടാരത്തിനു ചുറ്റും നാലു കൊടികളുടെ കിഴിൽ പാളയം ഇറങ്ങുന്ന ഇസ്രായേൽ ജനത്തോടു കൂടെ അവർ കനാനിൽ എത്തുന്നത് വരെ അവരോടു കൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു ദൈവം, ആ അർത്ഥത്തിലാണ് യഹസ്‌കിയെൽ ഈ ദര്ശനം കാണുന്നത്.
പക്ഷെ ഞാൻ ഇവിടെ വിവരിക്കുവാൻ ആഗ്രഹിക്കുന്നത് ഇസ്രയേലിന്റെ നാലു കൊടി അടയാളങ്ങളെ കുറിച്ചാണ് നാലു കൊടിയിൽ യഥാക്രമം നാലു മുഖങ്ങൾ, കഴുകു (Engel) സിംഹo (lion) മനുഷ്യ്‌ൻ (Man) കാള (Oxen) മുൻപ് പറഞ്ഞിരുന്നതുപോലെ ഈ മുഖങ്ങൾ യേശു ക്രിസ്‌തുവിന്റെ നാലു അവസ്ഥകളെ കാണിക്കുന്നതാണ് . സിംഹാസനത്തിനു ചുറ്റും കാണുന്ന നാലു കെരൂബികൾക്കും നാലു ജീവികൾക്കും ഈ നാലു മുഖങ്ങൾ ആണ് എന്ന് മുപ് വിവരിച്ചിരുന്നു. അതെ നാലു മുഖങ്ങളുടെ അടയാളമാണ് ഇസ്രയേലിന്റെ നാലു കൊടി കളിൽ കണുന്നതു. നിത്യത മുതലുള്ള ഈ നാലു മുഖങ്ങളുടെ ചുത്രം ഈ കൊടികളിൽ വരുവാൻ കാരണം എന്താണ് എന്ന് നോക്കാം. പലരും പറയുകയും പഠിപ്പിക്കുകയും ചെയുന്നത് കേട്ടിട്ടുണ്ട്, ഇസ്രയേലിന്റെ തിരഞ്ഞെടുപ്പും , അനുഗ്രഹങ്ങളും ,അബ്രഹാമിയ സന്തതികളുടെ തിരഞ്ഞെടുപ്പിൻ പ്രാധാന്യവും . പോലൊസിന്റെ വ്യാഖൃാനങളിൽ അതു വ്യക്തമായി കാണുവാൻ കഴിയും .
നൃായപ്രമാണവും വാഗ്‌ദത്തങ്ങളും ലഭിച്ചവർ, വളരെ വിശേഷതകൾ അവർക്കു ഉണ്ട്. Romer: 3.1-2,29. എന്നാൽ അവർ നിരന്തരം ഈ നാലു കൊടികളുടെ ക്ഴിലാണ് വസിക്കുന്നത് എന്ന് നാം തിരിച്ചറിയണം.
ബഹു ജാതികളുടെ ഇടയിൽ നിന്നും ദൈവം അവരെ തിരഞ്ഞെടുത്തു എന്നത് സത്യം ആണ് . അത് ദൈവത്തിനു ലോകത്തിനു വെളിപ്പെട്ടു വരുത്താനുള്ള ഒരു ഉപാധി ആണ് . അത് മുഖന്തരം അവർക്കു ലഭിച്ച വിശേഷതകളും, അനുഗ്രഹങ്ങളും ആണ് ഉള്ളത്. എന്നാൽ അവർ അത് അലക്ഷ്യമാക്കി കളഞ്ഞു.
നിത്യത മുതൽ ദൈവ സിംഹാസനത്തിന് ചുറ്റും കാണപ്പെടുന്ന ഈ നാലു മുഖങ്ങൾ യേശു കൃസ്തു വിന്റെ ജഡാവതരത്തിന്റെ വെളിപാടുകൾ ആണ് സകലത്തെയും സൃഷ്ടിക്കുന്നതിന് മുൻപ് ദൈവത്തിന്റെ പ്ലാനായൊരുന്നു മാനുഷിയ സൃഷ്ടി. അങ്ങനെയുള്ള മനുഷ്യനോടുള്ള ദൈവത്തിന്റെ മഹാ സ്‌നേഹമാണ് യേശു ക്രിസ്തു.
( ദൈവം മനുഷ്യനായി അവതരിക്കുക ) തൻ സൃഷ്ട്ടിക്കുന്ന മനുഷ്യൻ പാപത്തിനു അടിമപ്പെടുമെന്നും ( സാത്താനാൽ ചതിക്കപ്പെടും എന്ന് ) അവനെ വീണ്ടടുക്കുവാൻ ദൈവം തന്നെ മുഷിയാവതാരം എടുക്കും എന്നും ഉള്ള തീരുമാനം (വസ്തുത ) ദൈവം തന്റെ മുന്നറിവിൽ വച്ചിരുന്ന വസ്തുതകളാണ് . കേവലം ഇസ്രയേലിനെ മാത്രമല്ല ദൈവം സ്നേഹിച്ചതും തിരഞ്ഞെടുതെതും . അതിനേക്കാൾ വളരെ ശ്രെഷ്ട്ടമാണ് ദൈവത്തിന്റെ സഭ (The Church of God) സകല മനുഷ്യ കുലത്തെയും ദൈവം സ്‌നേഹിക്കുന്നു . അതിനുള്ള രക്ഷാ പദ്ധതികൾ തിരു വചനത്തിൽ വ്യക്തമാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥ മാണ് യേശുവിന്റെ രക്തത്താൽ സമ്പാദിച്ച സഭ ; വേർസ്;; Eph: Chapter 1 ൽ പൗലോസ് വളരെ വ്യക്തമായി സഭ യുടെ മഹത്‌വത്തെ കുറിച്ച് വിവരിക്കുന്നു .
യേശുക്രിസ്തു വിന്റെ ദൈവത്വവും മാനുഷിയത്വവും ദാസതുവ്വവും, രാജത്വതവും കാണിക്കുന്ന നാലു മുഖങ്ങൾ ഇസ്‌റയേൽ വഹിച്ചുകൊണ്ട് നടക്കുമ്പോൾ യേശു ക്രിസ്തുവിന്റെ ജഡാവതെരത്തെ പ്ര ഖൃാപി ച്ചു കൊണ്ടിരുന്നു എന്ന് വ്യക്തമാണ്. അങ്ങനെ എങ്കിൽ അവരെക്കാൾ ശ്രെഷ്ട്ടരാണ്ദൈവസഭ എന്ന് മനസിലാക്കാം.
ഈ ഭൂമിയിലെ ജഡാവതാരത്തോടുകൂടി യേശു ക്രിസ്തുവിന്റെ മാനുഷിയത്വവും ദാസതുവ്വവും എന്ന പ്രവചനം നിറവേറി. ഇനിയും രാജത്വം ശേഷിക്കുന്നു . ഇനിയും ജറുസലേം കേന്ദ്രമാക്കി യഹൂദഹന്മാരുടെ രാജാവായും മുഴു ലോകത്തിന്റെയും രാജാവായി യേശു ക്രിസ്തു 1000 വര്ഷം ഈ ഭൂമിയിൽ ആക്ഷരീയമായി വാഴും എന്ന് ബൈബിൾ വ്യക്തമാകുന്നു . Rev: 20.5.6. അപ്പോൾ തന്നെ തൻ നിത്യത മുതൽ നിത്യത വരെ ദൈവമായിരുന്നു . കൂടാതെ യേശു ക്രിസ്തു സ്വർഗ്ഗത്തിലും ഭൂമിയില് സകല അധികാരവും പ്രാപിച്ചവനാണ് . Mathew: 28: 18: Rev: 1 .8 ,18; അതുകൊണ്ടു സകല ന്യായവിധികൾക്കും യോഗ്യനും അധികാരിയുമാണ് .ന്യായവിധിയുടെ അധികാരം പിതാവായ ദൈവം പുത്രനെ ഏല്പിച്ചുരിക്കുന്നു: John 5 .22.
standwithtruth.net