STAND WITH TRUTH· Spirit World Part 8 :
7:സിംഹാസനത്തിന് മുൻപിൽ പളുങ്കിനൊത്ത കണ്ണാടി കടൽ. Rev; 4; 6 (Sea of glass like Crystal).
കഴിഞ്ഞ ലക്കം പാർട്ട് 7 ന്റെ തുടർച്ച …
for more please visit: standwithtruth.net

STAND WITH TRUTH· Spirit World Part 8 : കഴിഞ്ഞ ലക്കം പാർട്ട് 7 ന്റെ തുടർച്ച …for more please visit: standwithtruth.net7:
സിംഹാസനത്തിന് മുൻപിൽ പളുങ്കിനൊത്ത കണ്ണാടി കടൽ. Rev; 4; 6 (Sea of glass like Crystal).
ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടത് മൂന്ന് വസ്തുവകളാണ് 1 കടൽ (sea) 2. കണ്ണാടി (Glass) 3. പളുങ്കു (crystal), യഥാക്രമം മനുഷ്യൻ (people) സുതാര്യത (transparency,) വിശുദ്ധി (purity) ഇവിടെ ഒരു നൃായവിധിയുടെ രംഗം ആണ് കാണുന്നത് ആയതിനാൽ. സിംഹാസനത്തിനു മുൻപിൽ കാണുന്നതു “കടൽ” തന്റെ സൃഷ്ട്ടികളെയാണ് കാണിക്കുന്നത്. (മനുഷ്യൻ). എന്നാൽ ഈ കടൽ കണ്ണാടി പോലെ യുള്ളതാണ്, എന്തന്നാൽ സുതാര്യതയെ (transparency) കാണിക്കുന്നു. Heb: 4 13. പറയുന്നു ” അവനു മറഞ്ഞിരിക്കുന്നു ഒരു സൃഷ്ട്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു, അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത് ” “കടൽ” മാനുഷിയ മഹാ സമുദ്രത്തെ കാണിക്കുന്നു (Rev 17. 15) ” നീ കണ്ടതും വേശൃ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരവും ജാതികളും ഭാഷ കളും അത്രേ ” നൃായവിധിയിൽ ദൈവ മുൻപാകെ ഒന്നും മറഞ്ഞിരിക്കുന്നില്ല എന്ന് സാരം. എല്ലാവരും കൃത്യമായി നൃായoവിധിക്കപെടും. പളുങ്ക് (Crystal) purity അഥവാ വിശുദ്ധി യെ കാണിക്കുന്നു . അശുദ്ധമായതു എല്ലാ നൃായo വിധിക്കപെടും എന്ന് സാരം സിംഹാസനത്തിനു മുൻപിൽ അശുദ്ധമായതിനു ഒന്നിനും സ്ഥാനം ഇല്ല 8: സിംഹാസനത്തിന് ചുറ്റും നാലു ജീവികൾ (four Beast Rev:) 4 :6. യോഹന്നാൻ കാണുന്ന നാലു ജീവികൾക്ക് (Beasts) ഓരോ മുഖവും ആറു ചിറകും ഉണ്ട്. വ്യത്യസ്ഥ മുഖങ്ങൾ, സിംഹം, കാള, കഴുകു, മനുഷ്യ മുഖം, ആറു ചിറകുകൾ ചുറ്റും കണ്ണുകൾ. ഇവയുടെ ദൌതൃത്തേ കുറച്ചു തുടർന്നുള്ള വെളിപ്പാട് പുസ്തകത്തിലെ അദ്ധ്യവയങ്ങളിൽ കാണുന്നുണ്ട്. വെളിപാട് പുസ്തകം 6 ആം അദ്യായത്തിൽ ഈ ജീവികൾ വരിക എന്ന് വിളിക്കുമ്പോൾ ഓരോ കുതിരകൾ പ്രത്യക്ഷപെടുന്നതും ഭൂമിയിലേക്കു നൃായവിധിക്കായി അയക്കപെടുന്നതും കാണാം ദൈവ സിംഹാസനത്തിൽ നിന്ന് പുറപ്പെടുന്ന കല്പനകളെ പ്രതിധോനിപ്പിക്കയോ നടപ്പിലാക്കുകയോ ആണ് ഇവ ചെയുന്നത് എന്ന് മനസിലാക്കാം. യേശു ക്രിസ്തുവിന്റെ നാലു അവസ്ഥകളെ പ്രധിനിതികരിക്കുന്ന ഈ ബീസ്റ്റ്കൾ നായവിധിയിൽ (Judgment) വളെരെ പ്രധാന പങ്കു വഹിക്കുന്നു . (ഇവിടെ കെരൂബുകളുടെ കാര്യം പറയുന്നില്ല, കാണുന്നില്ല കാരണം ഇപ്പോൾ സ്വർഗ്ഗത്തിലെ സ്ഥിരമായ സിംഹാസനം ആണ് കാണുന്നത്. സഞ്ചരിക്കുന്നില്ല). ഇവിടെ കാണുന്ന നാലു ജീവികൾ (beasts) സിംഹാസനത്തിനു മുൻപിലും ചുറ്റുമായും കാണുന്നു.
9: കുഞ്ഞാട് അറുക്ക പെട്ടത് പോലെ നില്കുന്നു Rev: 5: 6.
ഇവിടെ പറയുന്ന കുഞ്ഞാട് യേശു ക്രിസ്തു ആണ് എന്ന് എല്ലാവർക്കുo അറിയാം. ലോകത്തിന്റെ പാപപരിഹാരത്തിനായി ലോകത്തിൽ വന്നു ബലി ആയി തീർന്ന ദൈവത്തിന്റെ കുഞ്ഞാട്. ഇസ്രായിൽ തങ്ങളുടെ പാപ പരിഹാരത്തിനായി യാഗം കഴിച്ചിരുന്ന ഒരു ആട്ടിൻ കുട്ടി ഉണ്ടായിരുന്നു. കൂടാതെ പെസഹാ പെരുന്നാളിൽ അറുക്കപ്പെടുന്ന കുഞ്ഞാട്. (Exodus: 12) അടിമത്വത്തിൽ നിന്നുമുള്ള മോചനത്തിനായി അറുക്കപെട്ട പെസഹാ കുഞ്ഞാട് . ആ കുഞ്ഞാടിന്റെ രക്തത്തിലൂടെ സംഹാരകനിൽ നിന്നും മിശ്രയെമിയ അടിമത്വത്തിൽ രക്ഷപെട്ട ഇസ്‌റയിൽ ജനത്തെ പോലെ , സാത്താന്യ അടിമത്വത്തിൽ നിന്നും പാപത്തിൽ നിന്നും , യേശു വിന്റെ രക്തത്താൽ പാപ മോചനവും വീണ്ടടുപ്പും സാധ്യമാകുന്നു . യോഹന്നാൻ സ്നാപകൻ പറഞ്ഞു ഇതാ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് John 1: 29 അങ്ങനെയുള്ള യാഗങ്ങളെ നീക്കി കൊണ്ട് മുഴു ലോകത്തിന്റെയും പാപത്തെ വഹിച്ചു കൊണ്ട് ക്രൂശിൻമേൽ കയറി എന്നേക്കും ഉള്ള വേണ്ടടുപ്പു സാധിപ്പിച്ച കുഞ്ഞാട് ആണ് യേശു കിസ്തു. 1 Peter 2 .24: 1 Peter 1 .19 ൽ പറയുന്നു കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ട് വേണ്ടടുത്തു എന്ന്. വെളിപ്പാട് പുസ്തകം ഒന്നാം അധ്യയത്തിൽ 17, 18, വാക്യത്തിൽ പറയുന്നു ഞാൻ ആദ്യനും അന്ത്യനും ആകുന്നു, ഞാൻ മരിച്ചവനായിരുന്നു, എന്നാൽ ഇതാ എന്നേക്കും ജീവിച്ചിരിക്കുന്നു, മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശo ഉണ്ട്. ഇ അധ്യയത്തിൽ ഉയിർത്തു തേജസ്കരിക്കപ്പെട്ട യേശുക്രിസ്തു വിന്റെ ദര്ശനം യോഹന്നാൻ കാണുന്നു. എന്നാൽ നാലാം അധ്യയത്തിൽ സിംഹാസനത്തിനു് മുൻപിൽ നിൽക്കുന്ന അറുക്കപെട്ട കുഞ്ഞാടിനെ കാണുന്നു. കാരണം തൻ (യേശു കിസ്തു) നിവർത്തിച്ച പാപ പരിഹാര ബലിയിൽ വിശുവസിക്കാത്തവരെ, നിഷേധിച്ചവരെ ശിക്ഷിക്കുവാനുള്ള അർഹതയും അധികാരവും തനിക്കു മാത്രാ മാണ് എന്നതിനുള്ള തെളിവായിട്ടാണ് ഇവിടെ കാണുന്ന അറുക്കപെട്ട കുഞ്ഞാടിന്റെ സ്ഥാനം. Rev: 5 .5 ൽ പറയുന്നു പുസ്തകം തുറക്കാനും മുദ്ര കളെ തുറക്കാനും ആരെയും കണ്ടില്ല എന്നാൽ ” യഹൂദ ഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരും മായാവാൻ പുസ്തകവും അതിന്റെ ഏഴു മുദ്രയും തുറക്കാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു ” (ജയാളിയായ യേശു ക്രിസ്തു) ഈ വേണ്ടടുപ്പിന്റെ സുവിശേഷം സൗജെന്നിയo ആയിരുന്നിട്ടും അതിനെ നിഷേധിക്കുന്നവർ ശിക്ഷ അനുഭവിക്കും (Mark: 16 :16) Acts: 4: 12 ൽ പറയുന്നു മറ്റൊരുത്തനിലും രക്ഷ ഇല്ല, യേശു ക്രിസ്തുവിൽ കൂടി മാത്രം എന്ന്. യേശുക്രിസ്തുവിന്റെ മഹാ ത്യാഗത്തിന്റെയും പൂർണ്ണ വിജയത്തിന്റെയും ചിത്രമാണ് സിംഹാസനത്തിനു മുൻപിലെ അറുക്കപെട്ട കുഞ്ഞാട്.
10: “തീക്കുള്ളിലെ” ദൈവ സിംഹാസനം: ‘ A Throne in Fire Eze: 1.13
ഡാനിയേൽ കാണുന്ന സിംഹാസനത്തിൻറെ ദർശ്ശനം Daniel :7: 9 ,10. പറയുന്നു “അൻവറെ സിംഹാസനം അഗ്നിജ്വാലയും രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നി നദി അവന്റെ മുൻപിൽ നിന്നും ഒഴുകി” യഹസ്‌കിയെൽ (EzeK:1.13), ഡാനിയേൽ (Dan: 7:9.10) യോഹന്നാൻ (Rev:4.5,) മുതലായവർ കാണുന്ന ഏല്ലാ ദര്ശനങ്ങളിലും സിംഹാസനത്തിനു് ചറ്റും അഗ്നി കാണുന്നുണ്ട്. മോശക്ക് ദൈവം മുൾ പടർപ്പിൽ അഗ്നിയിൽ പ്രത്യക്ഷമായി. (Exodus:3 .2). യാഗ പീഠത്തിലെ തീ സർഗ്ഗത്തിൽ നിന്നും ഇറങ്ങിയതാണ്. (Leviticus 9.24), അപോസ്തല പ്രവർത്തിയിൽ സെഹിയോൻ മാളിക മുറിയിൽ ഇറങ്ങിയ പരിശുദ്ധാത്മാവ് തീ ജ്വാല പോലെ ആയിരുന്നു. (Act: 2.2,3). അഗ്നിക്ക് പലയിടത്തും പ്രാധാനൃo കാണുന്നു. അഗ്നി പരിശുദ്ദാത്മാ വിനേ പ്രതിനിധാനം ചെയുന്നു എന്ന് മനസിലാക്കാം. (മറിച്ചു അഗ്നി പരിശുദ്ധാത്മാവ് അല്ല) അഗ്നി എല്ലാത്തിനെയും ദഹിപ്പിക്കുന്ന, ശുദ്ധികരിക്കുന്നു. അതുപോലെ ദൈവ സിംഹാസനത്തില് തീ സകലത്തെയും നൃായo വിധിച്ചു ദഹിപ്പിക്കുവാനും ശുദ്ധിയ്ക്കരിക്കുവാനും കഴിവുള്ളതാണ് എന്ന് സാരം. Hebrew 12: 29 ” മനമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ ” എന്ന്പറയുന്നു. സോദോമിനെയും ഗൊമോരയെയും അഗ്നി കൊണ്ട് ആണല്ലോ ദൈവം നൃായo വിധിച്ചത്. അഗ്നി ദൈവത്തിന്റെ അപ്രമേയമായ അധികാരത്തെ വ്യക്തമാക്കുന്നു. ദൈവ സിംഹാസനത്തിന്റെ ദർശനത്തിൽ ദൈവത്തിന്റെ മൂന്നു അവസ്ഥകളും (status) കാണുന്നു ഇരിക്കുന്ന ആൾ പിതാവിന് തുല്യവും കുഞ്ഞാട് യേശു കിസ്തുവിനു തുല്യവും അഗ്നി പരിശുദ്ധാത്മാവിനു തുല്യവും ആകുന്നു (ദൈവം മൂന്ന് ആളുകൾ ആണ് എന്ന് ആശയത്തിൽ എടുക്കരുത് ദൈവം ഏകനാണ് ) 104 ആം സംകീർത്തനത്തിൽ പറയുന്നു,ദൈവത്തിന്റെ തേജസും മഹത്വവും എത്ര അത്ഭുതമാണ് എന്ന് .കാറ്റും മേഘവും പ്രകാശവും അഗ്നിയും എല്ലാം അവിടുത്തെ മഹത്വത്തെയും ശക്തിയെയും കാണിക്കുന്നു . ഇവയെല്ലാം വസ്ത്രം പോലെ ധരിക്കുവാൻ തക്കവണ്ണം സർവ ശക്തനാണ് ഈ ദൈവം.
കെരൂബുകളിലും നാലു ജീവികളും കാണുന്ന നാലു മുഖങ്ങൾ എന്താണ്?
മുൻപ് പറഞ്ഞിരുന്ന തുപോലെ ദൈവ സിംഹാസനത്തോട് ചേർന്ന് നിൽക്കുന്ന (കീഴിൽ) നാലു കെരൂബുകൾക്കു, ഓരോന്നിനും നാലു മുഖങ്ങൾ ഉണ്ട് എന്ന് പറഞ്ഞിരുന്നു, അവ മനുഷ്യ മുഖം, കാള മുഖം. സിംഹ മുഖം, കഴുകു മുഖം എന്നിങ്ങനെ ആണ്. (Ezekiel 1: 10.) അപ്പോൾ തന്നെ സിംഹാസനത്തിനു ചുറ്റും നാലു ജീവികൾ ، ഓരോന്നിനും ഓരോ മുഖം യഥാ ക്രമം മനുഷ്യ മുഖം, കാള മുഖം. സിംഹ മുഖം, കഴുകു മുഖം എന്നിങ്ങനെ ആണ്. (Rev: 4. 7) ഇവ ദൈവ സിംഹാസനത്തിനു ചുറ്റും കാണുന്ന കാഴ്ച ആണ്, ആയതിനാൽ ഇത് നിത്യമാണ് (Eternal) ആണ് ഈ നാലു മുഖങ്ങൾ എന്തിനെ പ്രതിനിധികരിക്കുന്നു എന്നാണ് നാം ചിന്തിക്കുന്നത്. അതിനു മുൻപ് ദൈവം ഇസ്രായിൽ ജനത്തിനു കൊടുത്ത ഒരു നിയമം നോക്കാം. അവർ മരുഭൂമിയിൽ സമാഗമന കൂടാരത്തിനു ചുറ്റും ഗോത്രം ഗോത്രമായി പാളയം അടിക്കുമ്പോൾ നാലു കൊടി അടയാളങ്ങളുടെ കിഴിൽ പാളയം ഇറങ്ങെണം എന്ന് പറഞ്ഞു. ആ കൊടി യുടെ അടയാളങ്ങൾ മുകളിൽ പറഞ്ഞ നാലു മുഖങ്ങളാണ് എന്ന് കാണാം, കിഴക്കു (East)- യഹൂദാ (Judah) ഗോത്രത്തിന്റെ ക്ഴിൽ സിംഹ മുഖത്തിന്റെ കൊടിയും, പടിഞ്ഞാറു (West) എഫ്രിയിമo (Ephraim) ഗോത്രത്തിന്റെ ക്ഴിൽ കാള (calf) മുഖത്തിന്റെ കൊടിയും , വടക്കു (North) ദാ൯ (Dan) ഗോത്രന്റെ കിഴിൽ കഴുകു (Eagle) മുഖത്തിന്റെ കൊടിയും, തെക്കു രൂബേൻ ഗോത്രന്റെ കിഴിൽ മനുഷ്യ മുഖത്തിന്റെ കൊടിയും കാണാൻ കഴിയും . (Numbers Ch 2.) ഈ നാലു മുഖങ്ങൾ പ്രതി നിധികരിക്കുന്നതു യേശു ക്രിസ്തുവിന്റെ നാലു അവസ്ഥകളെ ആണ്. അഥവാ യേശു ക്രിസ്തുവിനെ ആണ്. സകലത്തെയും സൃഷ്ടിക്കുന്നതിന് മുൻപ് മനുഷ്യരുടെ വീണ്ടടുപ് എന്നത് ദൈവത്തിന്റെ പദ്ധതി (Program) ആയിരുന്നു എന്ന് മനസിലാക്കാം. Eph: 1. 4 ൽ പറയുന്നു ” നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോക സ്ഥാപനത്തിന് മുൻപേ നമ്മെ അവനിൽ തിരഞ്ഞെടുക്കയും “എന്നുപറഞ്ഞാൽ (before the foundation of the world) ഭൂമിയെ സൃഷ്ഠിക്കുന്നതിനു മുൻപ് അഥവാ മനുഷ്യനെ സൃഷ്ഠിക്കുന്നതിനു മുൻപ് മനുഷ്യരുടെ (സഭയുടെ) വീണ്ടടുപ് നിസ്ചയിച്ചിരുന്നു എന്ന് സാരം. യേശുകൃസ്തിവിന്റെ മനുഷ്യത്വം (മനുഷ്യ മുഖം) ദാസത്വം (കാള മുഖം) രാജത്വം ( സിംഹ മുഖം ) ദൈവത്വം ( കഴുകു മുഖം ) എന്നിങ്ങനെ യുള്ള അവസ്ഥകൾ സിംഹാസനത്തിന് ചുറ്റും പ്രതിനിധികരിച്ചുണ്ടിരിക്കുന്നു. . ഇത് നിത്യത മുതൽ നിത്യത വരെ തുടരും. കാരണം ദൈവത്തിന്റെ മനുഷ്യവതാരം (യേശുക്രിസ്തു) അനാദി കാലം മുതൽ ഉള്ള പ്രോഗ്രാം ആണ്. നാലു സുവിശേഷങ്ങളിൽ എഴുത്തുകാർ യഥാക്രമം യാസുകിസ്തുവിന്റെ നാലു അവസ്ഥകൾ (Status) പറഞ്ഞിരിക്കുന്നു. മത്തായി (യഹൂദന്മാരുടെ രാജാവ്), മാർക്കോസ് (മനുഷ്യ പുത്രനായ യേശു), ലൂക്കോസ് (ദാസനെ പോലെ ആയിരുന്ന മനുഷ്യ പുത്രൻ), യോഹന്നാൻ (ദൈവ പുത്രനായ യേശു ) എന്നിങ്ങനെ രേഖ പെടുത്തിയിരിക്കുന്നു. ഇസ്രായിൽ പാളയത്തിൽ ഉണ്ടായിരുന്ന നാലു കൊടി അടയാളങ്ങൾ, അവരിൽ കൂടി ജനിക്കുവാൻ (അവതരിക്കുവാൻ) പോകുന്ന മിശിഹായുടെ (യേശു ക്രിസ്തു) പ്രവചന വിളമ്പരം ആയിരുന്നു . ദൈവം മനുഷ്യരെ യേശു ക്രിസ്തു മുഖാന്തരം (സുവിശേഷം) ന്യയം വിധിക്കുമ്പോൾ, ഈ സിംഹാസനത്തിന് ചുറ്റും കാണുന്ന നാലു മുഖങ്ങൾക്ക് വളരെ പ്രധാനൃമുണ്ടു, യേശു ക്രിസ്തു വിനെ തിരസ്കരിച്ച ആർക്കും നൃായ വിസ്താര സഭ യുടെ മുൻപിൽ നിൽക്കുവാൻ കഴിയില്ല . സിംഹാസനത്തിന് ചുറ്റും ഉള്ള ഈ നാലു മുഖങ്ങൾ, ദൈവത്തിനു മാനുഷിയരോടുള്ള, സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും, വീണ്ടെടുപ്പിന്റെയും, സാക്ഷ്യമാണ് വിളിച്ചോതുന്നത് .
will be continuing … Visit: standwithtruth.net