Epiphany
An article on inspirations 1/12/22
ദനഹാ പെരുന്നാൾ (Baptism)
ഒരു ക്രിസ്ത്യൻ വിശേഷദിനമാണ് എപ്പിഫനി (Epiphany) അഥവാ ദനഹാ അല്ലെങ്കിൽ പ്രത്യക്ഷീകരണ തിരുനാൾ’ യേശുവിന്റെ ജനന സമയത്തു ഇടയന്മാരും വിദ് വാൻ മാരും വന്നു വണങ്ങി യതിന്റെ ഓര്മ ആചാരമാണ് ദനഹാ പെരുന്നാൾ എന്നാൽ യോർദ്ദാൻ നദിയിൽ വെച്ച് യേശു സ്നാനമേറ്റതിനെ അനുസ്മരിക്കുന്ന കർത്താവിന്റെ മാമോദീസ പെരുന്നാളായി പൗരസ്ത്യസഭകൾ ഈ ദിനം ആചരിക്കുന്നു. നാലാം നൂറ്റാണ്ടിനു ശേഷം കടന്നു കൂടിയ ഈ ആചാരം ഇപ്പോൾ കത്തോലിക്കാ സഭ ആചരിക്കുന്ന ഈ സമയത്തു ( ജനുവരി 2 – 8 വരെ ) യേശുക്രിസ്തുവിന്റെ സ്നാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നോക്കുകയാണ് ഈ എഴുത്തിന്റെ ലക്ഷ്യം . അറിവുകൾ ഇത്രയും ലഭ്യമായിരിക്കുന്ന ഈ കാലത്തു ആരാധനാ രീതികളും സംബ്രദായങ്ങളും നിശ്ചയമായും പരിശോധിക്ക പെടേണ്ടത് തന്നെ യാണ്
കത്തോലിക്കാ സഭയിലും മറ്റു പൗരോഹിത്യ സഭകളിലും അടിസ്ഥാന പരമായ ബൈബിൾ ഉപദേശം ശരിയായി കാണുന്നുണ്ട് എങ്കിലും ,ബൈബിളിനും , ഉപദേശ സത്യങ്ങൾക്കും , നിരക്കാത്ത ആചാരങ്ങളും അനുഷ്ട്ടാനങ്ങളും, ധാരാളം ഉണ്ട് , ബഹുദൈവ ആരാധനക്കരെ പോലും പിന്തള്ളിക്കൊണ്ടു , വിഗഹ വണക്കങ്ങളും , പല പ്രാദേശിക ആരാധന ചടങ്ങുകളും മറ്റും പല പള്ളികളിലും ഉൾപെടുത്തുന്നതു കണ്ടിട്ടുണ്ട് . അവിടെ ഉള്ളവർക്കുപോലും ആ ആചാരങ്ങളെ കുറിച്ച് ഒരു അറിവും കാണുകയുമില്ല. പോകട്ടെ ഞാൻ എന്റെ വിഷയത്തിലേക്കു വരട്ടെ .
യേശുക്രിസ്തു വിന്റെ സ്നാനവും മറ്റുള്ളവരുടെ സ്നാനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നോക്കാം . സാക്ഷാൽ ദൈവം, മനുഷ്യവതാരമെടുത്തു യേശു എന്ന പേരിൽ ഈ ഭൂമിയിലേക്ക് വന്നത്ത് മനുഷ്യ കുലത്തിന്റെ പാപ പരിഹാരത്തിന് വേണ്ടി ആയിരുന്നു എന്ന് സത്യം അറിഞ്ഞിരികേ തന്നെ യേശുവിന്റെ സ്നാനത്തെ വളച്ചൊടിച്ചു വ്യക്യനിച്ചു ഉപദേശം ഉണ്ടാക്കുന്ന ക്രിസ്തവ പണ്ഡിതൻ മാരെ ഓർത്തു സഹതപിക്കുന്നു . യേശു വിനെ കുറിച്ചു വിശുദ്ധ ബൈബിൾ പറുന്നത് ‘ പാപം ഒഴികെ സകലത്തിലും നമുക്ക്
( മനുഷ്യർക്കു ) തുല്യനായി പരീക്ഷിക്ക പെട്ടവൻ എന്നാണ് ” Hebrew 4 .15 : പാപം ഇല്ലാത്തവൻ പിന്നെ എന്തിനു , പാപമോചന സ്നാനം കഴിപ്പിക്കുന്ന സ്നാപക യോഹന്നാന്റെ ക്ഴിൽ സ്നാനപ്പെടണം . മൂന്ന് സുവിശേഷങ്ങളും പറയുന്നത് , യോഹന്നാന്റെ പ്രസംഗം പാപങ്ങളെ ഏറ്റു പറഞ്ഞു അതിന്റെ മോചനത്തിനായി സ്നാന പെടുവാൻ ആണ് , Mt : 3 .13 -18 : MK : 1 : 10-12 : Luk : 3 : 7 -10 ; യേശുവിനു എന്ത് പാപമാണ് ഉള്ളത് . യേശു പെങ്ങളെ മോചിക്കുന്നവൻ ആണ് എന്ന് എല്ലാവർക്കും അറിയാം . പിന്നെ യേശുവിനു പാപ മോചന സ്നാനം ആഅവശൃമില്ല. യോഹന്നാന്റെ സ്നാനവും ഇപ്പോഴത്തെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും , നാമത്തിലുള്ള സ്നാനവും വ്യത്യസമുണ്ട്. ഇപ്പോഴത്തെ (Present Baptism) സ്നാനം യേശു ക്രിസ്തു വിന്റെ കല്പനയാണ് .
Mt: 28 .18 -20 വരെ പറയുന്നു . യേശു വിന്റെ വചങ്ങൾ ഉപദേശിക്കുക , പ്രമാണിക്കാൻ തയാറാകുന്നവരെ യേശുവിന്റെ ശിഷ്യരാക്കുക . അങ്ങനെയുള്ളവരെ യാണ് സ്നാനപെടുത്തുക എന്നതാണ് ഉപദേശം . പൗലോസ പറയുന്നു ക്രിസ്തു വിനോടു ചേരുവാൻ സ്നാനം ഏൽക്കുന്നു എന്നാണ്. Rom: 6 :3, കൂടാതെ യേശു ക്രിസ്തുവിന്റെ മരണത്തിൽ പങ്കാളികളാകുവാൻ ആണ് സ്നാനം . മാനവ ജാതിയുടെ പാപങ്ങളെ വഹിച്ചുകൊണ്ട് ക്രൂശിൽ വേദനോയോടെ പരമ യാഗമായി തീർന്ന യേശുവിന്റെ മരണത്തിൽ പങ്കു വഹിക്കുക എന്ന് പറഞ്ഞാൽ അർഥം വളരെ വലുതാണ് . അതായത് യേശുവിൽ വിശുവ സിക്കുന്ന ഒരു വ്യക്തി പാപത്തിൽ നിന്ന് മോചിക്കപെടുന്നു , എന്നാൽ പിന്നീട് അവനിൽ ഉണ്ടകുന്ന എല്ലാ പാപത്തിന്റെ സ്വാധിനത്തെയും മരിപ്പിച്ചു കളയണം. പാപ പ്രവണതകളെ ഇല്ലാതാക്കുക എന്നത് ഒരു ത്യഗമാണ്. ഓരോ ദിവസവും ക്രൂശുമരണത്തോടു അനുരൂപ പെടുവാൻ കഴിയുന്നതാണ് ഈ വിശുദ്ധ ജീവിതം . പൗലോസ് കൊലോസ്യർ ലേഖനത്തിൽ 2: 12 ൽ പറയുന്നു , സ്നാനം എന്താണ് എന്ന് ,
“സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.” പാപ മനുഷ്യന്റെ മരണം (മാനസാന്തരം ) അടക്കം , വിശുവാസ മനുഷ്യന്റെ ഉയിർപ്പു , വിശുവസി ക്കുമ്പോൾ ഉണ്ടാകുന്ന മനസാന്തരമാണ് മരണം. മരിച്ച വയ്ക്തിയെ അടക്കുന്നതിനു തുല്യമാണ് വെള്ളത്തിന് അടിയിലേക്ക് മുക്കുന്നത് , ഉയിർക്കുന്നതിനു തുല്യമാണ് വെള്ളത്തിൽ നിന്നും പൊങ്ങി വരുന്നത് , ചുരുക്കത്തിൽ യേശു ക്രിസ്തു വിന്റെ മരണം അടക്കം പുനരുദ്ധാനം എന്നി കാര്യങ്ങൾ ഒരു പാപിയായ മനുഷ്യൻ വിശുവസിച്ചുകൊണ്ട് തന്റെ ശരീരത്തിലും ആത്മാവിലും നടത്തുന്ന വിശുവാസ പ്രഖൃാപനമാണൂ സ്നാനം . ക്രിസ്തുവിൽ വിശുവസിക്കുന്നവൻ മരിച്ചലും ജീവിക്കും എന്നുള്ള വിശ്വ്വാസം. John 11.25; “എന്നിൽ വിശുവസിക്കുന്നവൻ മരിച്ചാലും ജീവിക്കും “
ഈ സ്നാനത്തിനു , ദൂതന്മാർ , ദൈവ സഭ ആകാശ ഭൂമികൾ ജലം എന്നിവർ സാക്ഷികളാണ് . പിതാവിന്റെയു പുത്രന്റെയും പരിശുധത്മാവിന്റെയും നാമത്തിൽ ആകയാൽ അവർ (ദൈവം ) അറിഞ്ഞിരിക്കുന്നു എന്ന് സാരം .
പ്രധാനമായും രണ്ടു കാര്യം ആണ് ഉള്ളത് : ഒന്ന് യേശു വിന്റെ കല്പന; രണ്ടു വിശ്വ്വാസം,: Mathew 28: 18 -20 വരെ യുള്ള വാക്യത്തിൽ യേശുവിന്റെ കല്പന വളരെ വ്യക്തവും കര്ശനവുമാണ് . യേശുവിന്റെ ശിഷ്യതുവത്തിനുള്ള ഏക കാർമിക കല്പന പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള നിമഞ്ജന സ്നാനം എന്നതാണ്. അതിനു അധരം വിശ്വ്വാസം ആണ്. യേശു ക്രിസ്തു ഭൂമിയിൽ മനുഷ്യനായി അവതരിച്ചു എന്നും പാപം ഒന്നും ചെയ്യാതിരുന്നിട്ടും പീഡനങ്ങളാലും കഷ്ട്ടങ്ങളാലും ക്രൂശിക്കപ്പെട്ടു എന്നും. കല്ലറയിൽ അടക്കപ്പെട്ടു എന്നും, മരണത്തെയും പാതാളത്തെയും (ഷിയോൾ) ജയിച്ചു ഉയിർത്തെഴുന്നേറ്റു എന്നേക്കും ജീവിക്കുന്നു എന്നും ഇനിയും തന്നിൽ വിശ്വ്വസിക്കുന്നവരെ ചേർക്കുവാൻ വീണ്ടും വരും എന്നും ഉള്ള വിശ്വ്വാസം ആണ് സ്നാനത്തിനു ആധാരം . അല്ലത്ത ഒരു സനത്തിനും വചനത്തിൽ അടിസ്ഥാനമില്ല. Mark: 16. 16 ൽ പറയുന്നു “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.”
യേശുവിൽ വിശ്വ്വാസിച്ചു സാനം ഏറ്റ ശേഷം മരിക്കുന്നവർ കൃസ്തിവിന്റെ മധ്യകാശ വരവിൽ ഉയിർക്കും എന്നും ജീവനോടെ ശേഷിക്കുന്നവർ രൂപാന്തരം പ്രാപിക്കും എന്ന് ബൈബിൾ പറയുന്നു നാം വിശുവസിക്കുന്നു. 1 Thess: 4. 16. 17; 1 cor: 15: 51 – 53 : “നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും”.
ഇവിടെ യാണ്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള വിശുവാസ സനത്തിന്റെ പ്രാധാനിയം.
സ്നാനം പല വിധം ഉണ്ട്. യേശുവിനു മുൻപും ഉണ്ട്. ഇപ്പോൾ പല മതക്കാരും സഘടനക്കരും പല വിധത്തിലുള്ള സ്നാനങ്ങൾ നടത്തുണ്ട്. അതിനൊന്നും വിശുദ്ധ ബൈബിളിൽ അടിസ്ഥാനം ഇല്ല . മുട്ട് ന്യയങ്ങളും, പാരമ്പര്യ നിയായങ്ങളും അവർക്കു പറയുവാൻ കാണും. പൗലോസ് മരിച്ചവർക്കു വേണ്ടി സ്നാന പെടുന്നതിനെ കുറിച്ച് 1 Cori: 15: 29, ൽ പറയുന്നു.
ഇന്നും ഹെെന്ദവ വിശു വാസികൾ ഗംഗാ നദിയിലും മറ്റു പുണ്യ നദി കളിലും സ്നാനം എല്ക്കുന്നത് കാണാം അത് എല്ലാം വിവിധ വിശുവാസ രീതികളാണ് . എന്നാൽ യേശു കിസ്തു സ്ഥാപിച്ച ഒരു സ്നാനം ഉണ്ട് അതിനു വിശുദ്ധ ബൈബിളിൽ ഒരു വേദ ശാസ്ത്രം ഉണ്ട് എന്ന് മനസിലാക്കണം
വചനം (ക്രിസ്തുവിനെക്കുറിച്ചു ) കേൾക്കുന്നു , വിശ്വ്വാസിക്കുന്നു, സ്നാനപെടുന്നു . വിശുവാസത്താൽ പാപ മോചനം ലഭിക്കുന്നു. Romer 5: 1. വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. റോമാ ലേഖനം 3. ആം അദ്യായം വായിച്ചാൽ വിശുവാസത്താൽ ഉള്ള നീതീകരണം വ്യക്തമായി മനസിലാക്കുവാൻ കഴിയും. പിന്നീടുള്ള കാര്യമാണ് കൃസ്തു വിനോട് ചേരുക (Joining with Christ) ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. (Gala: 3: 27:)
എന്നാൽ സ്നാപക യോഹന്നാൻ നൽകിയിരുന്ന സ്നാനം പാപ മോചനത്തിനായുള്ള സ്നാനമായിരുന്നു. അന്ന് യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള വിശുവാസ ധാര ഇല്ലായിരുന്നു. നായപ്രമത്തിന്റെ കല്പനകൾ മാത്രമായിരുന്നു ആധാരം. യോഹന്നാന്റെ പ്രസംഗം കേട്ടവർ തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞുകൊണ്ട് യോർദാനിൽ അവന്റെ കയ്യ് കിഴിൽ സ്നാനം ഏറ്റു . ഇതു നായ പ്രമാണ കാലമായിരുന്നു. യോഹന്നാന്റെ ശിശ്രുഷയുടെ അവസാന ഘട്ടത്തിലാണ് യേശു സ്നാന പെടുവാനായി യോഹന്നാന്റെ അടുക്കൽ വരുന്നത് , ഒരു മിശിഹായിക്കു വേണ്ടി കാത്തിരുന്ന യോഹന്നാന് തന്നെത്താൻ വെളിപ്പെടുത്തുക എന്നതായിരുന്നു യേശുവിന്റെ ലക്ഷ്യം . യോഹന്നാനോടുള്ള ദൈവിക അരുളപ്പാടും അതായിരുന്നു. John 1: 33: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” മറ്റു പല ഭാഗങ്ങളും ഇതു വിയ്ക്തമാക്കുന്നുണ്ട് . യേശുവിനെ സംശയം കൂടാതെ തിരിച്ചറിയുവാൻ ദൈവം യോഹന്നാന് കൊടുത്ത ഒരു അടയാളമായിരുന്നു ഈ യേശുവിന്റെ സ്നാനം. മറ്റാരുടെ മേലും പരിശുദ്ധാത്മാവ് പ്രാവ് രൂപത്തിൽ ഇറങ്ങിയില്ല യോഹന്നാൻ കാണുന്നത് യേശുവിൽ മാത്രം എന്ന് ഓർക്കുക യേശു ക്രിസ്തുവിന്റെ ശിശ്രുഷക്കു വഴി നിരത്തുവാൻ ദൈവത്താൽ അയക്കപ്പെട്ട യോഹാന്നാനു തന്റെ ശിശ്ര ഷയുടെ ഒരു നിസ്ചയം (conformation) കൂടി ആയിരുന്നു ഈ സ്നാനം . അതിൽ കവിഞ്ഞു ഒന്നും അല്ല .
പലരും പറയുന്നത് കേട്ടിട്ടുണ്ട് ഇപ്പോഴതെ സ്നാനം യേശു വിന്റെ സ്നാത്തിന്റെ ഒരു മാതൃകയാണ് എന്ന് . ആ മാതൃകയാണ് നാം ചെയുന്നത് എന്നും . യേശു വിനു സ്നാനപെടാമെങ്കിൽ പിന്നെ നമുക്ക് എന്താ എന്നിങ്ങനെ. അങ്ങനെ ഒരു ഉപദേശം ബൈബിളിൽ ഇല്ല. യേശു സ്നാന പെട്ടതുകൊണ്ടാണ് ഞാൻ സ്നാന പെട്ടത് എന്ന് ഒരാൾ പറയുന്നു എങ്കിൽ അയാൾ യേശുവിനെ ഒരു സാധാരണ മനുഷ്യൻ ആക്കുകയാണ് ,യേശുവിന്റെ ദൈവതുവ്വത്തെ നിഷേധിക്കുകയാണ് യേശുവിനും പാപ മോചനം ആവശൃമായിരുന്നു എന്ന് വരുന്നു എന്ന് മനസിലാക്കണം . യേശുവിന്റെ ഉയിപ്പിനു ശേഷം യേശു ക്രിസ്തു സഭക്ക് നൽകിയ രണ്ടു കാർമിക ശിശ്രുഷകളാണ് സ്നാനവും കർത്തൃ മേശയും , സ്നാനം ഒരിക്കലായും കർതൃമേശ (Holly communion ) വിശുദ്ധന്മാർ ( സഭ ) കൂടി വരുമ്പോൾ ഒക്കെയും അനുഷ്ഠിക്കേണ്ടതാണ്
അപ്പോസ്തലിക കാലങ്ങളിൽ (ഒന്നും രണ്ടും നൂറ്റാണ്ടുകൾ) നിന്നും വളരെ വ്യ്ത്യസ്തമായ ആചാരങ്ങളും സമ്പ്രദായങ്ങളും വിശുദ്ധ സഭയിൽ ഇഴഞ്ഞു
(Creeping) കയറി . ഇന്ന് അതിന്റെ ഉയർന്ന നിലയൽി എത്തിയിരിക്കുന്ന . സഭക്ക് ഒരു ആചാരവും നല്കപ്പെട്ടിട്ടില്ല , കിസ്തുമസ് പോലുള്ള ഒന്നും. ജിവിത വിശുദ്ധിയും ഉയന്ന മൂല്യ ബോധമുള്ള വയ്ക്തിതുവ്വവും നല്ല കുടുബവും സമൂഹവും ആണ് നമ്മുടെ ആചാരം , കൂട്ടായ്മ ആണ് നമ്മുടെ ഉത്സവങ്ങൾ . കിസ്തു വിന്റെ ഗിരി പ്രഭാഷണമാണ് നമ്മുടെ നൃായപ്രമാണം അതിൽ കവിഞ്ഞു ഒന്നും ഇല്ല.
സാബ്രാദായികമായതോ, ആചാരങ്ങളോ , ഉത്സവങ്ങളോ , പ്രത്യേക ചടങ്ങുകളോ , നേർച്ചകളോ , കാഴ്ചകളോ , തീർദഥാഢനങളോ, പുണ്യ സ്ഥലങ്ങളോ ഒന്നും ബൈബിൾ പ്രമാണമല്ല . പഴയ നിയമത്തിൽ യഹൂദന് ചില കാര്യങ്ങൾ ഉണ്ട് , എന്നാൽ അത് എല്ലാം നീക്കി യേശു ക്രിസ്തു പുതിയത് സ്ഥാപിച്ചു , വിശുവാസം മ്രത്രം . വിശു വസിക്കുന്ന ഒരുവന്റെ അടുക്കലേക്കു സ്ഥല കാല സമയ വൃത്തിയാസമില്ലാതെ ഇറങ്ങി വരുന്ന സ്നേഹ നിധി യാണ് ഈ ദൈവം . ഇത് വായിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കുകയും ചിന്തിപ്പിക്കയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു ;