Spirit world Part 6: Vision of Throne


Vision of Throne : Continuation Revelation 4 ;1 – 5 – 22 & Ezekiel. Ch:1 & 10

യോഹന്നാൻ കണ്ട ദൈവ സിംഹാസനവും അതിനു ചുറ്റും ഉള്ള വസ്തുതകളും   ചുവടെ ചേർക്കുന്നു.

1   ദൈവ സിംഹാസനം. Rev:4 ;2 ‘

2: കെരൂബുകൾ (Living creature Ezek Ch: 10) 

3: അതിൽ ദൈവം ഇരിക്കുന്നു, Rev:4 ;2

4:  സിംഹാസനത്തിനു ചുറ്റും പച്ച വില്ലു; Rev: 4 ;3,

5: 24 മൂപ്പന്മാർ; Rev:4 ;4.

6: ഏഴു ആത്മാക്കളായ ഏഴു ദീപങ്ങൾ. Rev:  4 ;5.

7:  സിംഹാസനത്തിന് മുൻപിൽ കണ്ണാടി കടൽ (Sea of Glass) Rev: 4; 6.

8:  സിംഹാസനത്തിന് ചുറ്റും നാലു ജീവികൾ (four Beast) Rev: 4 :6.  

9:  കുഞ്ഞാട് അറുക്കപെട്ടത് പോലെ നില്കുന്നു Rev:5: 6

10: “തീക്കുള്ളിലെ” ദൈവ സിംഹാസനം: ‘    A Throne in Fire Eze: 1.13

1   ദൈവ സിംഹാസനം Rev:.4 ;2

ദൈവ സിംഹാസനം എന്നാൽ സകലത്തെയും ഭരിക്കുന്ന, നൃായo  വിധിപൻ അധികാരമുള്ള. സകലത്തെയും തന്റെ നിത്യ നിയമത്തിൻ കിഴിൽ വഹിക്കുന്നവൻ എന്നാണ് അർത്ഥ മാകേണ്ടത് (Heb: 1; 3). സകലത്തേയു തൻ സൃഷ്ട്ടിച്ചിരിക്കകൊണ്ടു് അവിടുന്ന് അധികാരം ഉള്ളവനാണ് (Psalm: 103: 19)

2: കെരൂബുകൾ (Living creature Ezek Ch: 10) 

ഇവിടെ കെരൂബുകളുടെ കാര്യം പറയുന്നില്ല, കാണുന്നില്ല കാരണം ഇപ്പോൾ സ്വർഗ്ഗത്തിലെ സ്ഥിരമായ സിംഹാസനം ആണ് കാണുന്നത്. സഞ്ചരിക്കുന്നില്ല. പക്ഷെ കെരൂബുകൾ എപ്പോഴും സിംഹാസനത്തോട് ചേർന്നു തന്നെ ഉണ്ട്. മറ്റു വിഷനുകളിൽ എല്ലാ അത് വ്യക്തമാകുന്നുണ്ട്. (സാറാഫുകളുടെ കാര്യം മുകളിൽ പറഞ്ഞത് കൊണ്ട് ഇവിടെ വിവരിക്കുന്നില്ല)

3: അതിൽ “ദൈവം” ഇരിക്കുന്നു, Rev: 4 ;2

     ദൈവത്തിന്റെ സ്വരൂപം മനുഷ്യന്റെ സ്വരൂപമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തനറെ സ്വരൂപത്തിൽ ആണ് എന്ന് ഉല്പത്തി പുസ്തകം 1 :26 ൽ പറയുന്നു. എന്നാൽ ദൈവം ആത്മാവാകുന്നു എന്നും പറയുന്നു. സൃഷ്ടാവായ ദൈവത്തെ യഥാർത്ത രൂപത്തിൽ ആരും കണ്ടിട്ടല്ല. യഹന്നാൻ കാണുന്നതു സിംഹാസനത്തിൽ ഒരാൾ ഇരിക്കുന്നതും അദ്ദേഹത്തിന്റെ രൂപ ഭംഗി സൂര്യകാന്തത്തോടും(Jasper) പദ്മരാഗത്തോടും (Sardine stones) ഉപമിച്ചിരിക്കുന്നു.  പിന്നിട് ദൈവത്തെ കുറിച്ചുള്ള വിവരണത്തിൽ കൂടുതൽ വിവരിക്കുന്നതാണ്

4:  സിംഹാസനത്തിനു ചുറ്റും പച്ച വില്ലു; Rev: 4 ;3,

സിംഹസനത്തിനു ചുറ്റും മരതകത്തോട് സാദർശൃമായ ഒരു പച്ച വില്ലു. ഈ വില്ലു ദൈവത്തിന്റെ സൃഷ്ടികളോടുള്ള നിയമത്തിന്റെ വില്ലു ആണ്. തന്റെ സകല സൃഷ്ട്ടികളോടും ദൈവത്തിനു ഒരു നിയമമുണ്ട്

Psalm 145: 8, 9, “യഹോവ കൃപയും കരുണയും ദീ൪ഘ ക്ഷമയും മഹാ ദയയും ഉള്ളവൻ. … തന്റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു “ദൈവത്തിന്റെ ന്യായ വിധിയിൽ ഈ വില്ലു പ്രധാനമാണ് . തന്റെ സകല സൃഷ്‌ടികളോടുമുള്ള ദൈവത്തിന്റെ നീതിയുടെയും വിശുവസ്ഥതയുടെയും   അടയാളമാണ് ഈ വില്ലു (A covenent beteween His creation).

ഒരു  സൃഷ്ഠിയെയും ദൈവം വേഗത്തിൽ ശിക്ഷിക്കയോ  നശിപ്പിക്കയോ ചെയ്യില്ല .എല്ലാം നല്ലതു എന്ന് കണ്ടാണ് അവിടുന്ന് എല്ലാറ്റിനേയും സൃഷ്ടിച്ചത് (Gen Ch:1) (The creation Mandate). നോഹയുടെ കാലത്തേ പ്രളയത്തിന് ശേഷം ദൈവം നോഹയോട് ഒരു നിയമം ചെയിതു Genesis 9: 12 – 15. ആ വില്ലു അല്ല ഇവിടെ പറയുന്ന വില്ലു  അത് ഭൂമിയോടും അതിലെ നിവാസികളോടുമുള്ള ഒരു നിയമമാണ് എന്ന് ആ ഭാഗം വായിക്കുമ്പോൾ മനസിലാകും (A covenent betewen Earth and earthly creature)

5: 24 മൂപ്പന്മാർ; Rev: 4 ;4.

അടുത്തതായി കാണുന്നത് 24 മൂപ്പന്മാർ സിംഹാസനത്തിന് ചുറ്റും ഇരിക്കുന്നു. അവർ വെള്ള ഉടുപ്പു ധരിച്ചിരിക്കുന്നു, അവരുടെ തലയിൽ പൊൻ കിരീടം   ധരിച്ചിരിക്കുന്നു. അവരുടെ ഇരിപ്പിടങ്ങളും പ്രത്യേകം സിംഹാസനങ്ങൾ പോലെ ഉള്ളതാണ്

ഈ മൂപ്പന്മാർ സർഗ്ഗിയ ജീവികൾ ദൈവത്തിനു മഹത്വം കൊടുക്കുമ്പോഴൊക്കെയും തങ്ങൾടെ കിരീടങ്ങളെ സിംഹാസനത്തിന് മുൻപിൽ ഇട്ടു കവണു വീണു നമസ്കരിച്ചു ദൈവത്തിനു മഹത്വം കൊടുക്കുന്നു (Verse.4. 10, 11) ഇത് തുടർച്ചയായി നടക്കുന്ന ഒരു കാര്യം ആണ്. ഈ സിംഹാസനം നിത്യത മുതൽ നിത്യത വരെ ഉള്ളതാണ് എന്ന് മനസിലാക്കാം. ഇവിടെ കാണുന്ന മൂപ്പന്മാർ ആരാണ് എന്നതിനെ കുറിച്ചു പല അഭിപ്രായങ്ങളും ഉണ്ട് , ഇവർ മനുഷ്യരുടെ പ്രതി നിധികൾ ആണ്  എന്ന് ചിലർ പറയുന്നു. അല്ല എന്ന അഭിപ്രായവും ഉണ്ട്.

എന്നാൽ ഇവർ ഇരിക്കുന്നു എന്നതിനാലും, വള്ള വസ്ത്രം ധരിച്ചിക്കുന്നു എന്നതിനാലും, തലയിൽ കിരീടം വെച്ചിരിക്കുന്നു എന്നതിനാലും, വീണ്ടെടുപ്പിനെ കുറിച്ച് പട്ടു പാടുന്നു എന്ന കാരണത്താലും. ഇവർ പുരോഹിത വസ്ത്രമാണ് ധരിച്ചിരിക്കുന്നതു എന്നൊക്കെ വ്യാഖിയാനിച്ചു കണുന്നു. ഇവർ പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും പ്രതി നിധി കളാണ് എന്ന് ഒരു കൂട്ടർ പറയുന്നു .

എന്നാൽ നാലു ജീവികളെ (Beast) പോലെ ഇവരും പ്രതേൃക സിർഷ്ടികളാണ് എന്ന് മനസിലാക്കാം. ഇവർ മാനുഷിയരെ പോലെ ഇരിക്കുന്നു എന്ന കാരണത്താൽ മനുഷ്യരുടെ  പ്രധിനിധികൾ ആണ് എന്ന് പറയുവാൻ തക്കതായ തെളിവുകൾ ഒന്നും ഇല്ല. എല്ലാം വ്യാഖിയാനങൾ മാത്രമാണ് . ഇവരുടെ തലയിൽ കാണുന്ന കിരീടങ്ങൾ പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്ന അഞ്ചു വിധ കിരീടങ്ങൾ ആണ് എന്നു സമര്ഥിക്കുന്നവരും ഉണ്ട് , (1 cor: 9: 25-27, Incorruptible Crown: Rev. 2:10. The crown of Life; 1 Pet: 5: 2-4 Crown of Glory:  2 Tim: 4:8 Crown of Righteousness.1. Thes:2: 19-20. The Crown of Rejoicing)

 എന്നാൽ ഇവ ക്രിസ്തുവിന്റെ സഭക്കു സ്വർഗത്തിൽ ലഭിക്കുന്ന അതി മഹത്തായ പ്രതിഫലത്തെ കാണിക്കുന്നു. എന്നാൽ ഇവ പോലൊസിന്റെയും പത്രോസിന്റെയും ആലങ്കാരിക പദപ്രയോഗങ്ങളാണ്. ഈ ലോകത്തിലെ വിശുവാസ ജീവിതത്തിന്റെ ശക്തി വർദ്ധിപ്പിക്കുവാനും കഷ്ടതകളിൽ തളർന്നു പോകാതിരിക്കുവാനും പ്രത്യാശ നൽകുന്ന ഒരു വിവരണമാണ് ഈ കിരീടങുളുടെ ആശയം. ഓട്ട കളത്തിൽ ഓടുന്നവരുടെ വിജയത്തിൽ ലഭിക്കുന്ന സമ്മാനം പോലെ ഈ ലോത്തിൽ വിജയിച്ചു സ്വർഗത്തിൽ എത്തുന്നവർക്ക് ലഭിക്കുന്ന കിരീടം (അഥവാ സമ്മാനം) എന്നെ ഉള്ളൂ.

എന്നാൽ മൂപ്പന്മാരുടെ കിരീടം ആക്ഷരീയമാണ്. അത് അവസാരനുസരണം ദൈവത്തെ ബഹുമാനിക്കുവാൻ ഊരി നിലത്തു ഇടുവാനുള്ളതാണ്. (Rev; 4: 9 -11) രണ്ടുo വലിയ വ്യതിയാസം ഉണ്ട് എന്ന് സാരം 

എന്നാൽ യോഹന്നാൻ ഈ ദര്ശനം കാണുമ്പൊൾ അവിടെ 24 മൂപ്പന്മാർ ഉണ്ട്, മുകളിൽ പറഞ്ഞ കാര്യങ്ങൾ വച്ചുകൊണ്ട ഇവർ മനുഷ്യരുടെ പ്രതിനിധികൾ ആണ് എന്ന് സമര്ഥിക്കുവാൻ പറ്റില്ല കാരണം ഈ സിംഹാസനം മനുഷ്യ സൃഷ്ട്ടിക്കു മുൻപേ ഉള്ളതാണ് (നിത്യത മുതൽ നിത്യത വരെ) ദൈവ സൃഷ്ടികളിൽ ചില സൃഷ്ട്ടികൾ പ്രതേക പദവികൾക്കായി സൃഷ്ഠിക്ക പെട്ടവരും ഉണ്ട്, സൃഷ്ടികളിൽ നിന്നും തിരഞ്ഞടുക്ക പെട്ടവരും ഉണ്ട്. മനുഷ്യരുടെ ഇടയിൽ നിന്നും തിരഞ്ഞടുക്കപെട്ടതും സർഗ്ഗത്തിൽ അതി പ്രധാനമുള്ളതും ആയ ഒന്നാണ് ദൈവ സഭ. സ്വർഗ്ഗത്തിലെ രണ്ടാം സ്ഥാനം, അതാണ് യേശു ക്രിസ്തു വിന്റെ വാഗ്‌ദത്തം. “ഞാൻ ആയിരിക്കുന്ന ഇടത്തു നിങ്ങളും ആയിരിക്കും” (John 14: 3) കൂടാതെ ” അവനോടു സദർശിയർ ആകും ” (1 John 3 :2) ഇത് മൂപ്പൻ മാരെ കാൾ ഉയർന്ന സ്ഥാനമാണ് സഭ, പൗലോസ് പറയുന്നത് ക്രിസ്തുവിന്റെ ശരീരം, കാന്ത എന്നിങ്ങനെയാണ്. അവർക്കാണ് സർഗ്ഗത്തിലെ എല്ലാ ആത്മീയ അനുഗ്രഹങ്ങളും, സ്ഥാനങ്ങളും പദവിയും ലഭിക്കുന്നത് (All immortals’ blessings) അതിൽ എല്ലാം വരും.

ദൈവ സിംഹാസനത്തിനു ചുറ്റും നാലു ജീവികൾ (Beast) കാണുന്നു. അവർ കെരൂബുകളെ കൂടാതെ യുള്ളവരാണ്. നാലിനും ഓരോ മുഖങ്ങൾ. കെരൂബുകൾക്കു ഓരോന്നിനും നാലു മുഖങ്ങൾ ഉണ്ട്. സിംഹ മുഖം, കാള മുഖം, മനുഷ്യ മുഖം, കഴുകു മുഖം   ഇവയെ കുറിച്ച് പുറകിലെ വിവരിക്കുന്നതുനു. നാലു മുഖങ്ങൾ വീതമുള്ള സിംഹാസനത്തിനു ചുറ്റും കാണുന്ന നാലു കെരൂബുകൾ   മറ്റു അസഠഖൃഠ കെരൂബുകളുടെ ഇടയിൽ നിന്നും തിരഞ്ഞടുക പെട്ടവരാണ് (adopted) ഇവർ ദൈവ സിംഹാസനത്തോട് വളരെ ചേർന്നു നിന്ന് ഗാർഡ് ചെയ്യുന്നവരാണ്

എന്നാൽ ഓരോ മുഖങ്ങളുള്ള നാലു ജീവികൾ പ്രത്യേകം സൃഷ്ടിക്കപ്പെട്ടു ആക്കിയിരിക്കുന്നവരാണ്. (Special created appointees) അവരെ പോലെ മറ്റാരും ഇല്ല.  അവർ സിംഹാസനത്തിനു ചുറ്റും പ്രത്യേക ദൌതൃങൾ.  (Duty) ചെയുവാൻ നിയോഗിക്ക പെട്ടവരാണ് . അതുപോലെ ഈ 24 മൂപ്പന്മാരും ദൈവ സിംഹസനത്തിലെ ഉത്തരവുകൾക്കും വിധികൾക്കും, സാക്ഷികളും പിൻതാങ്ങുന്നവരും ആണ് (Witness and supporters). അവർ എപ്പോഴും ദൈവം പറയുന്ന (ചെയുന്ന) കാര്യങ്ങൾക്കു മുൻപിൽ ദൈവത്തിനു മഹത്വം കൊടുക്കുകയും വീണു നമസ്കരിക്കുകയും ചെയുന്നു. ദൈവത്തിന്റെ ഏല്ലാ ന്യായവിധികൾക്കും ഇവർ സാക്ഷികളാണ്……..തുടരും

Leave a comment