Spirit World Part 5:Vision of the Throne


ദൈവ സിംഹാസനത്തിന്റെ ദര്ശനം

Spirit World Part 5:

12-08-21

ഇവിടെ യഹസ്‌കിയെലും യോഹന്നാനും കണ്ട ദൈവ സിംഹാസനത്തിന്റെ ദർശനങ്ങളെ കുറിച്ചാണ് എഴുതുന്നത്. രണ്ടു ദര്ശനങ്ങളും വളരെ സാമ്മ്യം ഉള്ളതാണ്. യഹസ്‌കിയെൽ കാണുന്നത് ഇസ്രയേലിനോടുള്ള ബന്ധത്തിലും യോഹന്നാൻ കാണുന്നത് ഒരു ന്യായവിധിയോടുള്ള ബന്ധത്തിലും ആണ്

BC 592 യെഹോയാഖീ൯ എന്ന യെഹൂദാ(2king.24.12) രാജാവിന്റെ പ്രവാസ കാലത്താണ് യഹസ്‌കിയിൽ പ്രവാചകൻ ഈ ദര്ശനം കാണുന്നത്, ഇതിൽ കെരൂബുൾക്കു മീതെ സഞ്ചരിക്കുന്ന ദൈവം (Psalm .99 .1) ഈ കാഴ്ച വലിയ ഭയങ്കരമാണ്. മാനുഷിക ചിന്തയിൽ ഒതുങ്ങുന്നതല്ല.

Ezekiel 1 .4 ൽ പറയുന്ന കാഴ്ച   വർണ്ണനാതീതമാണ്.  Ezekiel: 10 .1 -22 വരെ യുള്ള വാക്യങ്ങളിലും ഈ കാഴ്ച യെകുറിച്ചു   പറയുന്നു.    

കൊടും കാറ്റ്, മേഖം, തീ, വലിയ പ്രകാശം, ഇതിന്റെ എല്ലാ നടുവിൽ, തീയുടെ നടുവിൽ തന്നെ ശുക്ല സ്വർണം പോലെ (Color of amber) ഒരു കാഴ്ച. നാലു ജീവികൾ അതിനു നടുവിൽ, അതിന്റെ ഉള്ളിൽ വേറൊരു തേജസുള്ള വേറൊരു തീ പന്തം പോലെ ജ്വലിക്കുന്നു.  ഇതിനു സമാനമായി Exodus 19: 16 -19 വരെ   യഹോവ സിനായി പർവതത്തിൽ ഇറങ്ങുന്ന കാഴ്ച ഏതാണ്ട് ഇതിനോട് സമമാണ്

ഈ വലിയ കാഴ്ചയുടെ നടുവിൽ നാലു ജീവികൾ (കറുബികൾ) ദൈവ സിംഹാസനം വഹിക്കുന്ന നാലു കെരൂബികളെ കുറിച് മുകളിൽ വിവരിച്ചിരുന്നു , അതെ ജീവികൾ തന്നെ ആണ് ഇവിടെ കാണുന്നത് .

Ezekiel 1. 13 ഈ ജീവികളുടെ നടുവിൽ തേജസുള്ള തി കനൽ പോലെയും പന്തങ്ങൾ പോലെയും ഒന്ന്. തീയിൽ നിന്നും മിന്നൽ പുറപ്പെടുന്നു, ഈ തീയും ജീവികളും മിന്നൽ പോലെ ഓടിക്കൊണ്ടിരിക്കുന്നു  വാക്യാം 26 ൽ നാലു ജീവികളുടെ തലക്കു മീതെ യുള്ള വിതാനത്തിനു മീതെ നീലക്കല്ലിന്റെ കാഴ്ച പോലെ ഒരു സിംഹാസനത്തിന്റെ രൂപം അതിനു മീതെ മനുഷ്യ സാദിർശിയയത്തിൽ  ഒരു രുപം . അതിനു ചുറ്റും മഴ വില്ലിന്റെ ഒരു കാഴ്ച. കൃത്യ മായാ ഒരു ദൈവ സ്വരൂപം കാണുവാൻ യഹസ്‌കിയെലിനു കഴിയുന്നില്ല. അത്ര ഭയങ്കരമാണ് ആ കാഴ്ച

വർണനാ അതീതമായ ഒരു കാഴ്ചയാണിത്. ആത്മ ലോകത്തിൽ ആയിരിക്കുന്ന നിത്യനായ ദൈവത്തിന്റെ നിത്യമായ സിംഹാസനത്തിന്റെ   ഭാഗീകമായ (പൂർണമല്ല ) ഒരു കാഴ്ച മാത്രമാണിത് .  മനുഷ്യ കണ്ണുകൾ കൊണ്ട് ദർശിക്കുവാൻ കഴിയാത്ത ദൈവ സിംഹാസനത്തിന്റെ ഒരു ദര്ശനം യഹസ്‌കിയെലിനു ലഭിച്ചു.

ഇവിടെ യഹസ്‌കിയെൽ കാണുന്നത് സഞ്ചരിക്കുന്ന ഒരു ദൈവ സാനിധ്യവും സിംഹാസനവുമാണ്. അതിന്റെ അർഥം ദൈവം നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്നല്ല.   (സർവ ശക്തനായ ദൈവം, സർവ വ്യാപിയും, സർവ ജാനിയും, ആണ്, അവിടുത്തെ    സാന്നിധൃo സർവ സൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു )

  അതിന് കാരണം യഹോവ തിരെഞ്ഞെടുത്ത അബ്രഹാമിയ സന്തതികളോട് കൂടെ എന്നും സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ദൈവം. പിതാക്കൻമാരോടുള്ള വാഗ്‌ദത്തം നിമിത്തം എന്നും ദയ കാണിച്ച ദൈവം. എന്നാൽ തലമുറ യഹോവയെ തള്ളിക്കളഞ്ഞു എങ്കിലും അവൻ അവരോടു കൂടെ ഉണ്ട് എന്നുള്ളതാണ് ഈ സഞ്ചരിക്കുന്ന ദൈവ സാന്നിദധൃo കാണിക്കുന്നത്. മിസ്രയിമിൽ (Egypt) അടിമകൾ ആയിരുന്നപ്പോഴും മരുഭൂമിയിൽ 40 വര്ഷം ആയിരുന്നപ്പോളും, കനാനിൽ എത്തി ഒരു രാജ്യമായി തിർന്നപ്പോഴും എല്ലാം അവരോടു കൂടെ സഞ്ചരിച്ചു പോന്ന അവരുടെ ദൈവം. സമാഗമന കൂടാരത്തിലും ദേവാലയത്തിലും വസിച്ചു. ഈ ദൈവത്തെ അവർ മറന്നു തള്ളി കളഞ്ഞു. തുടർന്നുള്ള അധ്യാങ്ങളിൽ ദൈവം യഹസ്‌കിയെലിനോട് അവരുടെ മത്സരത്തെക്കുറിച്ചും ശാഠൃ സ്വഭാവത്തെ കുറിച്ചും പറയുന്നത് കാണാം. ഇസ്രായേൽ പ്രവാസത്തിലേക്കു പോകേണ്ടി വന്നതിന്റെ കാരണവും അത് തന്നയെയാണ്. വലിയവനായ ദൈവത്തിന്റെ ആ ഭയങ്കര സാന്നിധൃo അവർ മറന്നു കളഞ്ഞു. അവിടുന്ന് (God) മനുഷ്യരുടെ ഇടയിൽ വസിക്കുവാൻ ആഗ്രഹിക്കുന്നു (Rev 21 .3). അതാണ് ദൈവ സ്നേഹം.

എന്നാൽ വെളിപാട് പുസ്തകത്തിൽ Rev 4: 1 മുതൽ 5: 14 വരെ യുള്ള വാക്യങ്ങളിൽ സ്വർഗത്തിൽ വെച്ചിരിക്കുന്ന ഒരു സിംഹാസനം കാണുന്നു

യഹസ്‌കിയെൽ കണ്ട എല്ലാ കാര്യങ്ങളും അവിടെ ഉണ്ട് എങ്കിലും അതിൽ നിന്നും അല്പം വ്യത്യസ്തമായ കാര്യങ്ങൾ കൂടി പറഞ്ഞിരിക്കുന്നു ഇവിടുത്തെ വിഷയം ഭൂമിയുടെ (Time of Anti-Christ) ന്യായ വിധി ആണ്

അതുകൊണ്ടു അതിനനുബന്ധിച്ചുള്ള ഒരു കാഴ്ച യാണ് യോഹന്നാൻ കാണുന്നത്

യോഹന്നാൻ കണ്ട ദൈവ സിംഹാസനവും അതിനു ചുറ്റും ഉള്ള വസ്തുതകളും   ചുവടെ ചേർക്കുന്നു. ഇവയെ കുറിച്ചു കൂടുതൽ വിവരിക്കാം: തുടരും……. (Will be continuing)

Leave a comment