Spirit World Part 4: Cherubim: കെരൂബുകൾ


12/02/21 Spirit World 4

അടുത്തതായി ഇവിടെ എഴുതുന്നത് കെരൂബുകളെ കുറിച്ചാണ്. ഈ കൂട്ടരേ കുറിച്ച് പറയുമ്പോൾ ശ്റദ്ധിക്കണ്ട ഒരു കാര്യം ഉണ്ട്. വീണുപോയ ദൂദന്മാർ എന്ന് പറയപ്പെടുന്ന ലൂസിഫർ (സാത്താൻ) എന്ന ദൂതനും കൂട്ടരും ഈ കരുബ് വംശത്തിൽ പെട്ടവർ ആണ് എന്ന് ഓർത്തിരിക്കണം (Ezekiel 28: 14 -16) ഇവരെ കുറിച്ചു (സാത്താനെ) പിന്നീട് വിവരിക്കുന്നതാണ്. ഇപ്പൊൾ കെരൂബുകളെ കുറിച്ചാണ് പൊതുവിൽ വിവരിക്കുന്നത്.

ബൈബിളിൽ കെരൂബുകളെക്കുറിച്ചു ആദൃo കാണുന്നത് ഏദൻ തോട്ടത്തിനു കാവൽ നിർത്തുന്ന കെരൂബുകളെയാണ്.  ദൈവം മിർമ്മിച്ച പറുദിസയിൽ പാപം ചെയിത മനുഷ്യരോ സാത്താനോ വീണ്ടും പ്രവേശിക്കാതിരിക്കാൻ, ശക്തിയുള്ള ദൂതന്മാർ   (ആത്മ ജീവികൾ) എന്ന നിലയിൽ ആണ് കെരൂബുകളെ കാണുന്നത്

(ഉല്പത്തി: 3.24 😉 സർഗ്ഗത്തിലെ സ്ഥാന നിരകളിൽ (higher ranked Level) ഉയർന്ന സ്ഥാനമാണ് കെരൂബുകൾക്കു ഉള്ളത്. സർഗ്ഗത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും കെരൂബുകളുടെ സാന്നിദധൃo (Presence) ഉണ്ട്. ഇവർ ഉയർന്ന നിലയിലുള്ള കാവൽ (സെക്യൂരിറ്റി) ജോലിയിൽ ഉള്ളവരാണ് (Like high ranked Security officers) പ്രധാന ചുമതലകൾ ഇവർക്കു നൽകുന്നു എന്ന് സാരം.

മനുഷ്യ സൃഷ്ട്ടിപ്പിന് മുൻപ് വെള്ളം കൊണ്ട് മൂടപെട്ടിരുന്ന ഭൂമിയുടെ സംരക്ഷണ ചുമതല പരിശുദ്ധാത്മാവിനു ആയിരുന്നു (ഉല്പത്തി: 1.1 ,2) ഏദനിൽ നിന്ന് മനുഷ്യൻ പാപം മൂലം ഇറങ്ങി പോകേണ്ടി വന്നതുപോലെ ആദിമ ഭൂമിയിൽ നിന്നും ലൂസിഫറിനും കൂട്ടർക്കും തങ്ങളുടെ അകൃത്യം മൂലം (ആദിമഭൂമി) ദൈവത്തിന്റെതോട്ടമായ ഏദൻ നിന്നും പുറത്താക്കപ്പെട്ടു (Ezk.28:11-19) അതിനു ശേഷം ഈ ഭൂമിയിൽ തിരികെ പാപം ചെയിത ലൂസിഫറും കൂട്ടരും പ്രവേശിക്കാതിരിക്കുവാൻ ഇതിന്റെ സംരക്ഷണ ചുമതല ദൈവം ( പരിശുദ്ധാത്മാവ് ) തന്നെ ഏറ്റെടുത്തു . കാരണം ഈ ലൂസിഫറും കൂട്ടരും കെരൂബ് വംശത്തിൽ പെട്ട ദൂതന്മാർ ആണ്. ഇവർ വളരെ ശക്തയും ബുദ്ധിയും ഉള്ളവർ ആണ് എന്ന് വചനം പറയുന്നു. അതുകൊണ്ടു മറ്റു ദൂദന്മാരെ ഏൽപ്പിക്കാതെ ദൈവം തന്നെ ഏറ്റെടുത്തു. രണ്ടാമത്തെ കാരണം അനാദി കാലം മുൻപേ സകലതയും സൃഷ്ടിക്കുന്നതിന് മുൻപേ ദൈവത്തിന്റെ പ്ലാനായിരുന്നു മനുഷ്യ സൃഷ്ട്ടി. (Ephesians 1 :4 ദയവായി ഇംഗ്ലീഷിൽ കൂടി വായിക്കുക) ദൈവത്തിന്റെ അതി പ്രധനവും പ്രിയപ്പെട്ടതും മനോഹരവുമായ (Gen: 1 :24 ദൈവത്തിന്റെ സ്വരൂപത്തിൽ) മനുഷ്യ സൃഷ്ടിക്കുവേണ്ടി ഭൂമിയെ സ്വയം സൂക്ഷിക്കുകയായിരുന്നു. മനുഷ്യനോടുള്ള ദൈവത്തിന്റെ അതിയായ സ്‌നേഹം ഇവിടെ കാണുവാൻ കഴിയും.

കരുബ് വംശത്തിൽ പെട്ട എല്ലാ ദൂതന്മാരും പാപം ചെയ്തു പിശാചുക്കൾ ആയിത്തിർന്നു  എന്ന് അർത്ഥമാക്കരുത് . ഈ വംശം ദൂതന്മാർ അസംഖൃമാണ്. അതിൽ ലുസ്‌ഫെറിന്റെ കൂടെ ഉള്ള അഥവാ ക്ഴിൽ ഉള്ള ഒരു കൂട്ടം, സാത്താന്യ ഗണത്തിൽ ആയി എന്ന് മാത്രം. അതും വളരെ വലിയ സംഖിയ ആണ്

ഇപ്പോഴും സർഗ്ഗത്തിൽ കെരൂബുകൾ ദൈവ സേവ ചെയുന്നുണ്ട് ദൈവത്തിന്റെ വിശുവസ്ഥരായി ദൈവത്തോട് കൂടെയുണ്ട് എന്ന് മനസിലാക്കണം.

യഹസ്‌കിയെൽ ദൈവ സിം ഹാസനം ദര്ശിക്കുമ്പോൾ കാണുന്ന കാഴ്ച Ezek: 1: 4 – 25 വരെ യുള്ള വാകിങ്ങളിലും 10 ന്റെ 1 – 22 വരെയുള്ള വാക്യങ്ങളിലും ഒരു   വിഭാഗം കെരൂബുകളെ കുറിച്ച് പറയുന്നു ഇവിടെ പറയുന്ന കെരൂബികൾ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട നാലു കെരൂബികൾ ആണ് അവ ദൈവ സിംഹാസനം വഹിക്കുന്നവരും സിംഹാസനത്തോട് ഏറ്റം അടുത്ത് നില്കുന്നവരുമാണ്. മറ്റു കെരൂബികളിൽനിന്നും ഇവക്കു അല്പം വ്യതിയാസം കാണുവാൻ കഴിയും   ഇവക്കു നാലു ചിറകുകൾ, നാലു വ്യത്യസ്ത മുഖങ്ങൾ, കൽ കാള കുളമ്പുകൾ പോലെ മിനുക്കിയ താമ്പ്രം പോലെ, ചിറകുകൾക്ക് കിഴെ മനുഷ്യ കൈകൾ, എല്ല വശത്തേക്കും തിരയുന്ന വിധത്തിലുള്ള

വീലുകൾ (ചക്രം). അതിനു ചുറ്റും കണ്ണുകൾ എന്നിങ്ങനെ ഒരുപാടു   പ്രത്യേകതകൾ കാണുന്നു.ബൈബിൾ അല്പം സൂഷ്മതയോടെ പഠിക്കുമ്പോൾ ഒരു കാര്യം വ്യക്ത മായി കാണാം. അതിനെ പ്ര േതൃക ‘തിരഞ്ഞെടുപ്പ്,” “ദത്തെടുക്കൽ “എന്നൊക്കെ പറയുന്നു, ഇത് എല്ലാ സൃഷ്ടികളിലും കാണുന്നു, സഭയെ കുറിച്ച് പൗലോസ് അപ്പോസ്തലൻ പറയുന്നത് (Ephesians:1:.4,5) തിരഞ്ഞെടുത്തു, ദത്തെടുത്തു  എന്ന  പദമാണ് പറഞ്ഞിരിക്കുന്നത്

സകല മനുഷ്യരുടേയും ഇടയിൽ നിന്നും ഒരു പ്രത്യേക കൂട്ടരേ ഈ കൃപയുഗത്തിൽ ദൈവം യേശു കിസ്തു മൂലം ദത്തെടുത്തിരിക്കുന്നു, അഥവാ തിരഞ്ഞെടുത്തു എന്നാണ്. ഇതിനെ കുറിച്ച് പിന്നീട് പറയുന്നതാണ്

അതുപോലെ സർഗ്ഗത്തിൽ പല തിരഞ്ഞെടുപ്പുകൾ ദൂതന്മാരുടെ ഇടയിൽ കാണുവാൻ കഴിയും. അതിൽ പെട്ട ഒന്നാണ് ഇവിടെ കാണുന്ന ഈ നാലു കെരൂബുകൾ. മറ്റു കെരൂബുകൾക്കു ഇവിടെ പറയുന്ന വീൽ (ചക്രം) കാണുന്നില്ല. ദൈവ സിംഹാസനത്തിനു ചുറ്റും അനേകം കെരൂബുകൾ ഉണ്ട്. ഈ നാലു കെരൂബുകൾ സിംഹാസനത്തോട് വളരെ ചേർന്നിരിക്കുന്നവരും അത് വഹിക്കുന്നവരുമാണ്. അതിനു വേണ്ടി തിരഞ്ഞടുത്തവർ ആണ്

മോശക്ക് സമാഗമന കൂടാരത്തിൽ കൃപാസനം ഉണ്ടാക്കുവാൻ ദൈവം നിർദ്ദേശം കൊടുക്കുമ്പോൾ അതിന്റെ ഇരു വശങ്ങളിലുമായി രണ്ടു കെരൂബുകളെ വാർത്തു ഉണ്ടാക്കണം എന്ന് പറഞ്ഞു. ചിറകുകൾ വിടർത്തി നിൽക്കുന്ന കെരൂബുകൾ കൃപാസനത്തിൽ കാണാം, അതിന്റെ നടുവിലേക്കാണ് ദൈവ തേജസ് ഇറങ്ങുന്നത് (Exodus: 25: 18 – 20) ഇതിൽ നിന്നെല്ലാം മനസിലാകുന്നത് കെരൂബികൾ അതി പ്രധാനമായ ജോലികളിൽ ആക്കിയിരിക്കുന്നതും ദൈവത്തോട് ഏറ്റം അടുത്തിരിക്കുന്ന വരുമായ ദൂതന്മാരാണ് എന്നാണ്.

99 ആം സംകിർത്തനത്തിൽ ഒന്നാം വാക്യത്തിൽ പറയുന്നത് “അവൻ (യഹോവ) കെരൂബുകളുടെ മദ്ധ്യത്തിൽ വസിക്കുന്നു ”    എന്നാണ് അവർ ശക്തി യുള്ളവരും ബുദ്ധിയുള്ളവരും മനോഹര സൃഷ്ടികളുമാണ് എന്ന് കാണുന്നു Ezekiel 28: 12 – 15 വരെ യുള്ള വാക്യങ്ങളിൽ കെരൂബുകളുടെ (ലൂസിഫർ ഉൾപ്പെടെ ഉള്ള) സൃഷ്ടിപ്പിന്റെ മനോഹാരിതയും വൈധക്തിയവും കാണുവാൻ കഴിയും: ——–തുടരും …..

Leave a comment