Spirit world Part.3:സാറാഫുകൾ :(Seraphim)


Part 3: 11/26/21

കഴിഞ്ഞ ലക്കത്തിന്റെ (Continuation) തുടർച്ച ….

ആത്മ ലോകത്തുള്ള ജീവികളെ പൊതുവെ ദൂതന്മാർ എന്ന് വിളിച്ചു വരുന്നു. എന്നാൽ ആത്മ ജീവികളെ തരം തിരിച്ചു ബൈബിൾ പറഞ്ഞിരിക്കുന്ന. പ്രധാനമായും അവയെ അഞ്ചായി  ആയി നമ്മുടെ പഠനത്തിനായിതിരിക്കുന്നു . ഇവയെ കൂടാതെ സ്വർഗത്തിൽ വേറെയും ചില ജീവികളെയും ഗ്രൂപ്പ് കളെയും കാണുവാൻ കഴിയും അവയെക്കുറിച്ചു പിന്നിടുള്ള ഭാഗങ്ങളിൽ വിവരിക്കുന്നതാണ്

1 : സാറാഫുകൾ 😦 Seraphim ) Isa : 6 : 1 – 8

2 :കെരൂബിയിം: ( Cherubim ) Ezekiel : 1 : 4 – 25 ; 10  : 1 -22   

3 : നാലു ജീവികൾ ( Four Living creatures ) Ezekiel : 1 : 5 – 10

4 : നാലു ബീസ്റ്കൾ ( ജീവികൾ ) ( Four Beasts ) Revelation  : 4 : 6 – 8

5 : ദൂദന്മാർ : (Angels ) Hebrews  : 12 : 22 :

                       സാറാഫുകൾ 😦 Seraphim)

യശയ്യാ 6 ആം അദ്യായത്തിൽ പറഞ്ഞിരിക്കുന്ന ദര്ശനം സാറാഫുകളെക്കുറിച്ചു വ്യക്തമാകുന്നു. ഇവിടെ സാറാഫുകൾ സ്വർഗത്തിലെ ആരാധനയുടെ ശുശ്രുഷകൻമാർ ആണ് എന്ന് വ്യക്തമാക്കുന്നു. പഴയ നിയമത്തിലെ ദേവാലയത്തിലെ ശുശ്രുഷകൻമാരായ ലേവ്യരെ പോലെ (1Chronicles.23) സർഗ്ഗിയ ദേവാലയത്തിലെ ശുശ്രുഷകൻമാർ ആണ് എന്ന് അനുമാനിക്കാം ഇവരിൽ ഒരു കൂട്ടം സാറാഫുകൾ ദൈവ സിംസഹസനത്തിനു മുകളിലായി പറന്നു നിന്നുകൊണ്ട്. പരിശുദ്ധൻ പരിശുദ്ധൻ, സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ മഹത്വം കൊണ്ട് സർവ ഭൂമിയു നിറഞ്ഞിരിക്കുന്നു എന്ന് ആർത്തു പാടുന്നു

ഇവർ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വേറൊരു സാറാഫു പറന്നു വന്നു യാഗപീഠത്തിലെ ഒരു കഷണം തീ കനൽ ഒരു കൊടിൽ കൊണ്ട് എടുത്തു യശയ്യാവിന്റെ അധരങ്ങളിൽ തൊടുന്നു, അവന്റെ പാപം മാറി അവൻ ശുദ്ധിയുള്ളവനായി തിരുന്നു. ഒരു യാഗ പീഠവും ആരാധനയും പാപ പരിഹാരവും ഒക്കെ ഇവിടേ യശയ്യാവ് ദര്ശിക്കുന്നു

ദേവാലത്തിന്റെ ഒരു നല്ല ചിത്രം ഈ 6 ആം അധ്യയത്തിൽ കാണാം Isiah: 6.1. ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. ഇവിടെ മന്ദിരം (ആലയം) എന്ന് പറയുന്നു.

ഇവിടെ ദൈവ സിംഹാസനത്തിലേ ആരാധനയുടെ ചിത്രം കാണുവാൻ കഴിയും, ഈ ആരാധനയോടുള്ള ബന്ധത്തിൽ വിവിധ ശുശ്രുഷകളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഈ സാറാഫു വംശത്തിൽ പെട്ടവർ എന്ന് മനസിലാക്കാം    ഇവരുടെ സംഖിയ എത്ര എന്ന് പറഞ്ഞിട്ടില്ല. പൊതുവെ എല്ലാം ഗണം ഗണമായി കാണപ്പെടുന്നു,  ഇവക്കു  ആറു ചിറകുകൾ ഉണ്ട് നാലു എണ്ണം കൊണ്ട് ശരീരം മുഴുവനും മറക്കുന്നു രണ്ടു എണ്ണം കൊണ്ട് പറക്കുന്നു ,

  ഇവരുടെ ശബ്ദം വലിയ മുഴക്കം ഉണ്ടാക്കുന്നു അലയത്തിന്റെ ഉമ്മറപ്പടികൾ കുലുങ്ങുമാറ് ഉച്ചത്തിൽ ഇവർ ദൈവ മഹതുവ്വത്തെ പാടി സ്തുതിക്കുന്നു. ഇവരുടെ ശബ്‌ദ ഘോഷവും സ്തുതിയും മുഖന്തിരം അവിടയുള്ള മറ്റു ജീവികളും (ദൂതന്മാരും ) ചേർന്ന് സ്തുതിക്കുന്നു

ആത്മ ലോകത്തിലെ ആരാധനാ വളരെ അത്ഭുതകരമാണ്. ഇതിന്റെ ഒരു പകർപ്പാണ് മോശ മുഖാന്തിരം ഇസ്രായിൽ ജനത്തിന് നൽകപ്പെട്ടത് എന്ന് മനസിലാക്കാം . ദൈവം നിത്യത മുതൽ നിത്യത വരെ ആത്മലോകത്തിലും ഭൗമ ലോകത്തിലും ആരാധിക്കപെടുന്നവനാണ്. അതിനു യോഗ്യനും ആണ്

ആരാധനയിൽ ദൈവ മഹത്വത്തെയും നന്മയെയും (goodness and Glory) എടുത്തു പറയുന്നതും ലഭിച്ച നന്മകൾക്ക് നന്ദി(Thanksgiving))  പറയുന്നതും ആണ് പ്രധാനം . ആവശിയങ്ങൾ പറയുന്നതിനുള്ള സമയം ആരാധനയിൽ അല്ല   മധ്യസ്ഥ പ്രാർത്ഥനയിലും വ്യക്തിഗത പ്രാർത്ഥനയിലുമാണ് .

സാറാഫുകളെ കുറിച്ചുള്ള അല്പം കൂടി വിവരങ്ങൾ മറ്റു പുസ്തകങ്ങളിൽ (Noncanonical books: Book of Enoch ect) നിന്നും ലഭിക്കുന്നതാണ്…     to be in continue …

Leave a comment