Spirit world Part 2


Part 2 : 11/14/21

  

…… എന്നാൽ ഭൗമ ലോകത്തിൽ ഇപ്പോൾ ഉള്ളതുപോലെ ആത്മ ലോകത്തിലും നല്ലതും ചീത്തയും (Good and Bad) ആയ ജീവികൾ ഉണ്ട് ; കാരണം സാത്താൻ ഇപ്പോഴും ആത്മ ലോകത്തിൽ ആണല്ലോ  പ്രവർത്തിക്കുന്നതു, അവൻ ആത്മ ജീവിയാണല്ലോ.

 സാത്താനേ കുറിച്ചുള്ള കൂടുതൽ വിവരണം പിന്നീട് വിവരിക്കുന്നതാണ്

നല്ലതും ചീത്തയുമായ (Good and bad Spirit beings) ആത്മ ജീവികളെ താഴെ പറയും വിധം തിരിച്ചിരിക്കുന്നു. (വ്യാക്യനിക്കുമ്പോൾ ഇംഗ്ലീഷിലും മലയാളത്തിലു മായി അല്പം അർത്ഥ വ്യതിയാസങ്ങൾ ഉണ്ടാകുന്നുണ്ട് അത് വായനക്കാർ ശ്രദ്ധിക്കുമല്ലോ)

1: വാഴ്ചകൾ              (Principalities (Eph: 6:12)

2: അധികാരങ്ങൾ Powers (Eph: 6:12)

3:ഈ അന്ധകാരത്തിന്റെ ലോകാധിപതികൾ:  (Rulers of the darkness of this world (Eph: 6:12)  

4:  സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേന.    Wicked Spirits :spiritual wickedness in high places :Eph: 6:12 5:സിംഹാസനങ്ങൾ–                       Thrones (Col. 1:16)

6:കർത്തൃത്വങ്ങൾ  – Dominions (Col: 1:16)

7:  പാപം ചെയിത ദൂതന്മാർ –          Fallen Angels (2 Pet. 2:4)

8:  തടവിലുള്ള ആത്മാക്കൾ; —      Spirits in prison (1 Pet. 3:18-20)

9: വ്യാജാത്മാക്കൾ –                                Demons (1 Tim. 4:1)

10   ഭൂതങ്ങൾ –                                                Seducing Spirits (1 Tim. 4:1          

വാഴ്ചകൾ (Principalities (Eph: 6:12), അധികാരങ്ങൾ (Powers (Eph: 6:12):   സിംഹാസനങ്ങൾ–Thrones (Col. 1:16) കർത്തൃത്വങ്ങൾ Dominions (Col: 1:16)

ഇവ ദൈവത്തിലും വിശുദ്ധ ദൂതന്മാരിലും ഉള്ള അധികാര സ്ഥാനങ്ങളും പദവികളും ആണ്. എന്നാൽ സാത്താന്യ  ദൂതന്മാരിലും ഇത് കാണുവാൻ കഴിയും (System of duplication)

സ്വർഗത്തിൽ ദൈവത്താൽ സ്ഥാപിതമായിരിക്കുന്ന എല്ലാ നിയമങ്ങളുടെയും സംവിധാങ്ങളുടേയും പകർത്തൽ (duplication) സാത്താന്യ സംവിധാനത്തിലും ഉണ്ട് എന്നുള്ളത് വചനത്തിലൂടെ മനസിലാക്കുവാൻ കഴിയും. കാരണം സാത്താൻ (വീണുപോയ ലൂസിഫർ) ദൈവ സിംഹാസനത്തോട് ഏറ്റം അടുത്തിരുന്ന ഒരു  ദൂതൻ ആയിരുന്നല്ലോ(Ezekiel.28) .ദൈവത്തെ കുറിച്ചും സ്വർഗത്തെ കുറിച്ചും ഏറ്റം നന്നായി അറിവുന്ന ആൾ ആണ് സാത്താൻ 

സ്വർഗത്തിൽ ദൂതന്മാരുടെ ഭരണ ശ്രേണികൾ (hierarchies) പിന്നീട് വിവരിക്കുന്നതാണ്

മുകളിൽ പറഞ്ഞിരിക്കുന്ന പത്തു വിധത്തിലുള്ള സാത്താന്റെ

പ്രവർത്തന മേഖലകളും പദ്ധതികളും പിന്നീട്   വിവരിക്കുന്നതാണ്.

Ephesians 6: 1-13 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന പോരാട്ടങ്ങളും, എതിർത്ത് നിൽക്കേണ്ട കാര്യങ്ങളും, അതിനു ആവശ്യമായ  ആയുധ വര്ഗങ്ങളെ കുറിച്ചും പറഞ്ഞിരിക്കുന്നു . ഒരു വിശ്വസിയെ സംബധിച്ചിടത്തോളം ഇതു വളരെ പ്രധാനപ്പെട്ട ഒരു  വിഷയം ആണ് . അദിർശിയാ ലോകത്തു (Invisible world) നിന്നുകൊണ്ട് ദിർശിയ ലോകത്തുള്ളവരോട് (Visible world) പോരാടുന്ന വ്യക്‌തിയെ (സാത്താൻ) തിരിച്ചറിഞ്ഞു പ്രവർത്തിക്കുക(പോരാടുക) എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. അതിനു നല്ല ആത്മീയ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കണം. ദൈവത്തോട് അടുത്ത ബന്ധം, വചന പരിജ്ഞാനം, പ്രാർത്ഥന, എന്നിവ പ്രധാനമാണ്. സാത്താന്റെ പ്രധാന അജണ്ട മനുഷ്യന്റെ വീണ്ടെടുപ്പ് ഇല്ലാതാക്കുക എന്നതാണ്. അത് അവൻ സമൂഹത്തോടുള്ള ബന്ധത്തിലും വ്യക്തിപരമായും പല രീതിയിൽ പോരാടും പ്രവര്ത്തിക്കും. പക്ഷെ നാം (മനുഷ്യർ) അത് തിരിച്ചറിയുന്നില്ല, അഥവാ അവഗണിച്ചു കളയുന്നു. അങ്ങനെ പാപത്തിനു( പിശാചിന് ) അടിമപ്പെടുന്നു, കൂടാതെ  ദൈവത്തിൽ നിന്നും അകലുന്നു . ദൈവം സകല മനുഷ്യരും രക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുമ്പോൾ, സാത്താൻ സകലരും തന്നെപ്പോലെ ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് സാത്താൻ തന്റെ പ്രവർത്തന പദ്ധതികൾ പത്തു നിലയിലുള്ള പ്രവർത്തന ശ്രെണികൾ (Hierarchies) സംവിധാനം ചെയിതിരിക്കുന്നതു. പൗലോസ് അപ്പോസ്തലൻ തന്റെ ലേഖനങ്ങളിൽ സാത്താന്റെ പ്രവർത്ത പദ്ധതികളെ കുറിച്ചും അതിനോട് എതിർക്കുകയും പോരാടു കയും ചെയുന്നതിനെക്കുറിച്ചു വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു .

2 Corinthians 11 :3 ,4 ,13, 14 ,15, മുതലായ വാക്യങ്ങളിൽ സാത്താന്റെ ചതിവിനെക്കുറിച്ചും, വേഷം കെട്ടലിനെക്കുറിച്ചും പറയുന്നു. സർപ്പം (സാത്താൻ) ഉപായത്താൽ ഹൗവ്വായെ ചതിച്ചതുപോലെ നിങ്ങളെയും ചതിക്കും എന്ന് പറയുന്നു

സൃഷ്ട്ടിതവായ ഏക സത്യ ദൈവത്തിൽ നിന്നും, വ്യതിചലിപ്പിച്ചുകൊണ്ടുപോകുന്ന ഏതു ആലോചനയും, മതവും ,ആരാധനയും , ആശയങ്ങളും സാത്താന്റെ ചതിവാണു എന്ന് മനസിലാക്കണം .  പൗലോസ് അപ്പസ്തലൻ എഫിഷ്യൻസ് 5 : 15 -17 വരെ യുള്ള  വാക്യങ്ങളി പറയുന്നത്  ശൄദധാർഹമാണ് :” “ആകയാൽ സുഷമത്തോടെ അജ്ജാനികളായിട്ടല്ല ജ്ജാനികളായിട്ടത്രേ നടപ്പാൻ നോക്കുക . ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചു കൊൾവീൻ ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഏതു എന്ന് ഗ്രഹിച്ചു കൊൾവീൻ” സാത്താന്റെ   ന്ത്രങ്ങളെ അറിയുന്നവരായിക്കുവാൻ പൗലോസ് പ്രബോധിപ്പിക്കുന്നു.

തുകൊണ്ടു ഏക സത്യ ദൈവമായ യഹോവയെ (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്എന്ന ആളത്വങ്ങളിൽ ആയിരിക്കുന്ന “യാഹുവേ”) അറിയുക എന്നത് ഒരു സൃഷ്ടി യുടെ കർത്തവ്യമാണ് , വിവേകമുള്ള മനുഷ്യൻ തന്റെ വകതിരിവും ബുദ്ധിയും അതിനു ഉപയോഗപ്പെടുത്തണം . അതിൽ നിന്നും വക തിരിച്ചുകളയുന്ന (ബുദ്ധിയെ കുരുടാക്കിക്കളയുന്ന) ആലോചനകളും ആശയങ്ങളും പൈശാചികമാണ്. ലോക ജഞാനാം, ലോക ജഞാനി എന്ന് പറഞ്ഞുകൊണ്ട് ദൈവത്തിനു വിരുദ്ധമായി പറയുന്നതും, പഠിപ്പിക്കുന്നതും, സൃഷ്ടിതാവായ ദൈവത്തെ മറ്റു ദൈവങ്ങളോട് താരതമൃ പെടുത്തുന്നതും, ആരാധനക്ക് പ്രേരിപ്പിക്കുന്നതും, സാത്താന്റെ തത്രമാണ്.  സാത്താൻ ആത്മ ലോകത്തിൽ നിന്നുകൊണ്ട് ഭൗമ ലോകത്തിലെ മനുഷ്യരെ വളരെ വിദഗ്ദ്ധമായി കൈകാര്യം ചെയുന്നു. Romer chapter 1 ബഹുമാന്യ വായനക്കർ വായിക്കുമല്ലോ. Ro: 1 .22 -25; “ജനികൾ എന്ന് പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി. ആക്ഷയനായ ദൈവത്തിന്റെ തേജസിനെ അവർ ക്ഷയമുള്ള മനുഷ്യൻ പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ  രുപസാദൄശൃമായി  മാറ്റിക്കളഞ്ഞു”  എത്ര കൃത്യമായി ബൈബിൾ  ഇത് രേഖപെടുത്തിയിരിക്കുന്നു  . അതുകൊണ്ടു സാത്താന്റെ വഞ്ചനയിൽ നിന്നും രക്ഷ പെടുവാൻ പ്രബോധിപ്പിക്കുന്നു : തുടരും……….

Leave a comment