
പ്രിയമുള്ളവരേ ആത്മ ലോകവും ഭൗമ ലോകവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചില പോസ്റ്റ് കൾ കുറിക്കുവാൻ ആഗ്രഹിക്കുന്നു എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും അഭിപ്രായങ്ങളും ആഗ്രഹിക്കുന്നു. അത് വളരെ പ്രോത്സാഹകരമാണ്. ദൈവത്തിന്റെ അനുഗ്രഹം എല്ലാവായനക്കാരോടും ഇ എന്നോടും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
യേശു ക്രിസ്തു പറഞ്ഞു; ഒരു മനുഷ്യൻ സർവ ലോകവും നേടിയാലും തന്റെ ആത്മാവിന (സോൾ) നഷ്ടമാക്കിയാൽ അവനു എന്ത് പ്രയോജനം
Mathew 16: 26: നശിച്ചു പോകാത്ത ഒരു ജീവൻ, ആത്മാവ് മനുഷ്യന് ഉണ്ട് എന്ന് യേശു വ്യക്തമാക്കി. അത്കൊണ്ട് നശിച്ചു പോകുന്ന ജഡത്തിനുവേണ്ടി മാത്രമല്ല ആത്മാവിനുവേണ്ടി ചിന്തിക്കുവാനും അതിനുള്ള മാർഗം അനുവേഷിക്കുവാനും ഏതു മനുഷ്യനും ഉത്തരവാദിത്വം ഉണ്ട്. അല്ല എങ്കിൽ നിത്യ ശിക്ഷയാൽ നശിച്ചു പോകും
ആത്മ ലോകവും ഭൗമ ലോകവും ഒരു യാഥാർത്യമാണ്
പൗലോസ് അപ്പോസ്തലൻ പറയുന്നു കൊലോസ്യർ:1;16; സ്വർഗ്ഗത്തിലുള്ളതുംഭൂമിയിലുള്ളതും, ദിർശിയമായതും
അദിർശീയമായതും എല്ലാം എന്നുപറയുന്നു; അപ്പോൾ ദിർശ്യ ലോകവും അദിർശ്യ ലോകവും, സർഗവും ഭൂമിയും ഉണ്ട് എന്ന് ബൈബിൾ വ്യക്തമാക്കുന്നു
1 Cor 15: 40 -41; ഭൗമ ശരീരം, സ്വർഗീയ ശരീരം എന്നും നശിക്കുന്നതും നശിക്കാത്തതും ആയ ശരീരങ്ങൾ എന്നും പറയുന്നു (മർത്യം, അമർത്യം) മനുഷ്യ കണ്ണുകൾ കൊണ്ട് കാണുവാൻ കഴിയാത്ത ശരീരങ്ങളും കാണുവാൻ കഴിയുന്ന ശരീരങ്ങളുംഉണ്ട്ഇത് വ്യക്തമാക്കുന്നത് ഒരു ആത്മ ലോകം ഉണ്ട് എന്നാണ്
എഫി: 6 :10 – 13: പൗലോസ് അപ്പോസ്തലൻ പറയുന്നു, മനുഷ്യർക്ക് പോരാട്ടം ഉള്ളത് ആത്മ ലോകത്തുള്ള ഒരു കൂട്ടം ആത്മ ജീവികളോടാണ് (സാത്താൻ) എന്ന്. ആത്മ ലോകത്തിലും ഭൗമ ലോകത്തിലും സാത്താൻ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അവനെ ആത്മ ലോകത്തിൽനിന്നും പിന്നീട് (സഭയുടെ വീണ്ടടുപ്പിനു ശേഷം) പുറത്താകും ആത്മലോകം നിത്യമാണ് എന്നാൽ ഭൂമി നശിച്ചു പോകും 2 Peter: 3 .10 —
എന്നാൽ ആത്മ ലോകത്തിലെ ജീവികളെ (ദൈവം ഒഴികെ) പ്രധാനമായും നാലായി തിരിക്കാം. സെറാഫിം, കെരൂബിയിം, ഏഞ്ചൽസ്, ജീവികൾ (Seraphim Cherubim Angles, living Creature) . തുടരും